പകൽ തരും നിഴലാകെ മഴവേ. ‘ സൂരജ് സന്തോഷിന്റെ ഏറ്റവും പുതിയ ചലച്ചിത്ര ഗാനം 'ബലി'ശ്രദ്ധേയമാകുന്നു.

പകൽ തരും നിഴലാകെ മഴവേ. ‘ സൂരജ് സന്തോഷിന്റെ ഏറ്റവും പുതിയ ചലച്ചിത്ര ഗാനം ’ബലി ’ശ്രദ്ധേയമാകുന്നു. ജെയ്സൺ ജോൺ ഈണമിട്ട് ജിബിൻ ആന്റണി വരികൾ എഴുതുതിയ കണ്ടൻ എന്ന ചിത്രത്തിലെ ഈ ഗാനം മലയാളിൾ ഏറ്റെടുത്തിരിക്കുന്നു. പാടിയ ഗാനങ്ങളെല്ലാം ഹിറ്റാക്കിമാറ്റിയ സൂരജ് സന്തോഷിന്റെ മറ്റൊരു ഗാനം കൂടി. യു.കെപശ്ചാത്തലമാക്കി ഒരുങ്ങുന്ന പുതിയ മലയാളം ചിത്രമായ കണ്ടൻ ശക്തമായ സൈക്കോളജിക്കൽ ക്രൈം ത്രില്ലർ ചിത്രമാണ് . ജൂലൈ 31 നുContinue Reading

സംവിധായകൻ ജി. മാർത്താണ്ഡൻ ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമായ 'ഓട്ടം തുള്ളൽ' ജൂലൈ 24 ന് തിയറ്ററുകളില്‍. 'ഒരു തനി നാടൻ തുള്ളൽ

സംവിധായകൻ ജി. മാർത്താണ്ഡൻ ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമായ ‘ഓട്ടം തുള്ളൽ’ ജൂലൈ 24 ന് തിയറ്ററുകളില്‍. ‘ഒരു തനി നാടൻ തുള്ളൽ’ എന്ന ടാഗ് ലൈനുമായി ആണ് ചിത്രം ഒരുക്കുന്നത്. ജി.കെ.എസ്. പ്രൊഡക്ഷൻസിന്റെ ബാനറിൽ മോഹനൻ നെല്ലിക്കാട്ട് നിർമിക്കുന്ന ഈ ചിത്രം അവതരിപ്പിക്കുന്നത് ആധ്യ സജിത്ത് ആണ്. വിജയരാഘവൻ, കലാഭവൻ ഷാജോൺ, വിഷ്ണു ഉണ്ണികൃഷ്ണൻ, ഹരിശ്രീ അശോകൻ എന്നിവരാണ് ബിനു ശശിറാം രചന നിർവ്വഹിച്ചിരിക്കുന്ന ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെContinue Reading

പൂതപ്പാട്ട് തരംഗമാകുന്നു, പൗലോസ് കുയിലാടന്‍ മിത്രാസ് അവാര്‍ഡ് ഏറ്റുവാങ്ങി ഓര്‍ലാന്‍ഡോ: മികച്ച നടനും കലാ-സാംസ്‌കാരിക പ്രവര്‍ത്തകനുമായ

പൂതപ്പാട്ട് തരംഗമാകുന്നു, പൗലോസ് കുയിലാടന്‍ മിത്രാസ് അവാര്‍ഡ് ഏറ്റുവാങ്ങി ഓര്‍ലാന്‍ഡോ: മികച്ച നടനും കലാ-സാംസ്‌കാരിക പ്രവര്‍ത്തകനുമായ പൗലോസ് കുയിലാടന്‍ നോര്‍ത്ത് അമേരിക്കയിലെ ഇന്ത്യന്‍ കാലാകാരന്മാരുടേയും ചലച്ചിത്ര പ്രവര്‍ത്തകരുടേയും സര്‍ഗ്ഗാത്മക മികവിനെ ആദരിക്കുന്നതിനായി സംഘടിപ്പിച്ച ‘മിത്രാസ്’ ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച ചിത്രമായ ‘പൂതപ്പാട്ട്’ എന്ന സിനിമയിലെ അഭിനയത്തിന് സ്‌പെഷല്‍ ജൂറി അവാര്‍ഡ് ഏറ്റുവാങ്ങി. ജൂണ്‍ 20-ന് ന്യൂജേഴ്‌സിയിലെ Brearley തീയേറ്ററില്‍ വെച്ചാണ് ചടങ്ങ് നടന്നത്. ഫെസ്റ്റിവലില്‍ പൂതപ്പാട്ട് എന്ന ചിത്രത്തിലെContinue Reading

കണ്ടൻ' ടീസർ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു

‘കണ്ടൻ’ ടീസർ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു; പ്രേക്ഷകരിൽ ആവേശം ഉയർത്തി ജൂലൈ 31 റിലീസിനായി കാത്തിരിപ്പ്! മലയാള സിനിമ പ്രേക്ഷകരുടെ ഇടയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ച് ‘കണ്ടൻ’ സിനിമയുടെ ടീസർ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ മികച്ച പ്രതികരണമാണ് നേടുന്നത്. സസ്പെൻസ് നിറഞ്ഞ ദൃശ്യങ്ങളും, ത്രില്ലർ മൂഡും, വ്യത്യസ്തമായ മേക്കിങ്ങും ടീസറിന്റെ പ്രധാന ആകർഷണങ്ങളായി മാറിയിരിക്കുകയാണ്. ടീസർ പുറത്തിറങ്ങിയതിന് പിന്നാലെ നിരവധി സിനിമാപ്രേമികൾ അതിന്റെ സാങ്കേതിക മികവും ദൃശ്യഭംഗിയും പ്രശംസിച്ച് രംഗത്തെത്തി.Continue Reading

പ്രദീപ് രംഗനാഥനും മലയാളത്തിന്റെ സ്വന്തം മമിത ബൈജുവും ഒന്നിച്ച സൂപ്പര്‍ഹിറ്റ് ചിത്രം ഡ്യൂഡ് ഒടിടിയിലേക്ക്. ഒരു റൊമാന്റിക് ഫണ്‍ എന്റര്‍ടൈനര്‍ ആയി ഒരുങ്ങിയ സിനിമയ്ക്ക് മികച്ച പ്രതികരണമാണ് തിയേറ്ററില്‍ നിന്നും ലഭിച്ചത്. കൂടാതെ ചിത്രം 100 കോടി ബോക്‌സ് ഓഫീസ് കളക്ഷന്‍ നേടുകയും ചെയ്തിരുന്നു. പ്രദീപിന്റെ മൂന്നാമത്തെ ചിത്രമാണ് 100 കോടി കളക്ഷന്‍ നേടുന്നത്. നേരത്തെ നായകനായി എത്തിയ ലവ് ടുഡേ, ഡ്രാഗണ്‍ തുടങ്ങിയ സിനിമയും ഈ കളക്ഷന്‍ നേടിയിരുന്നു.Continue Reading

ശരത് കുമാർ, ചിന്നു ചാന്ദിനി ഉള്‍പ്പെടെ വൻ താരനിര മോഹൻലാലിനെ നായകനാക്കി മേജർ രവി രചനയും സംവിധാനവും നിർവ്വഹിക്കുന്ന പഹല്‍ഗാം ഓപ്പറേഷൻ സിന്ദൂർ 2025 എന്ന ചിത്രത്തില്‍ ബോളിവുഡ് താരം പരേഷ് റാവല്‍. ആദ്യമായാണ് പരേഷ് റാവല്‍ മലയാള ചിത്രത്തില്‍ അഭിനയിക്കുന്നത്. പ്രിയദർശന്റെ ഹിന്ദി റീമേക്ക് ചിത്രങ്ങളിലൂടെ മലയാളത്തിനും പരിചിതനാണ് പരേഷ്. സർദാർ വല്ലഭായ് പട്ടേലായും മോദിയായും വെള്ളിത്തിരയില്‍ എത്തിയിട്ടുണ്ട്. തമിഴ് നടൻ ശരത് കുമാർ ആണ് മറ്റൊരു പ്രധാനContinue Reading

എസ് . എസ് രാജമൗലി- മഹേഷ് ബാബു ബ്രഹ്മാണ്ഡ ചിത്രത്തില്‍ ദുഷ്ടനും ക്രൂരനും അജ്ഞാത ശക്തിയുള്ള കുംഭ എന്ന കഥാപാത്രമായി പൃഥ്വിരാജ് . ഹൈടെക് വീല്‍ചെയറില്‍ പൃഥ്വിരാജിനെ പുതിയ കാലഘട്ടത്തിലെ വില്ലനായി പരിചയപ്പെടുത്തുന്നു . പ്രേക്ഷകരുടെ ആകാംഷയ്ക്ക് വിരാമമിട്ട് പൃഥ്വിയുടെ ക്യാരക്ടർ പോസ്റ്റർ പുറത്തിറങ്ങി .ഗ്ലോബ് ട്രോട്ടറിന്റെ ലോകത്തു നിന്നുള്ള കുംഭ എന്ന കഥാപാത്രമാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. ”രാജമൗലിയുടെയും മഹേഷ് ബാബുവിന്റെയും ഇതുവരെയുള്ള ഏറ്റവും അഭിലാഷമായ ലോകനിർമ്മാണ സംരംഭമാണ് ഗ്ലോബ്Continue Reading

രണ്ട് പതിറ്റാണ്ടായി സിനിമാലോകത്തുള്ള ഹണി റോസ് കരിയറില്‍ ഏറെ വ്യത്യസ്തമായ വേഷത്തിലെത്തുന്ന ‘റേച്ചല്‍’ എന്ന ചിത്രത്തിന്‍റെ റിലീസ് ഡേറ്റ് പുറത്ത്. ക്രിസ്മസ് റിലീസായി ഡിസംബർ 6-ന് അഞ്ച് ഭാഷകളിലായി ചിത്രം പുറത്തിറങ്ങും. മലയാളത്തിലെ ശ്രദ്ധേയ സംവിധായകനായ എബ്രിഡ് ഷൈന്‍ സഹനിര്‍മ്മാതാവും സഹ രചയിതാവുമാകുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് പുതുമുഖ സംവിധായികയായ ആനന്ദിനി ബാലയാണ്. പോത്ത് ചന്തയില്‍ നില്‍ക്കുന്ന ഹണി റോസിനെ അവതരിപ്പിച്ചുകൊണ്ടുള്ള സിനിമയുടെ ആദ്യ പോസ്റ്ററുകള്‍ വലിയ സ്വീകാര്യത നേടിയിരുന്നു.Continue Reading

തീയ്യേറ്ററുകളില്‍ ഇപ്പോഴും പ്രദർശനം തുടരുന്ന സൂപ്പർഹിറ്റ് ചിത്രമായ ‘ബള്‍ട്ടി’ക്കു ശേഷം ഒരു ബിഗ് ബഡ്‌ജറ്റ് സിനിമയില്‍ ഷെയിൻ നിഗം നായകനായി എത്തുന്നു. എബി സിനി ഹൗസിൻ്റെ ബാനറില്‍ പ്രവീണ്‍ നാഥ് സംവിധാനം ചെയ്യാൻ പോകുന്ന, ഇതുവരെ പേരു തീരുമാനിച്ചിട്ടില്ലാത്ത ഷെയില്‍ നിഗം ചിത്രത്തിൻറെ പ്രൊഡക്ഷൻ വർക്കുകള്‍ ആരംഭിച്ചു കഴിഞ്ഞു. ഈ വർഷം പൂജാ റിലീസായി എത്തി, സൂപ്പർഹിറ്റായി മാറിയ ആക്ഷൻ സിനിമയായ ‘ബള്‍ട്ടി’ ഒരു നായകനെന്ന നിലയില്‍ ഷെയിൻ നിഗത്തെContinue Reading

വിഷ്ണു വെഞ്ഞാറമൂട് തിരക്കഥ രചിച്ച്‌ സംവിധാനം ചെയ്യുന്ന ശ്രീ അയ്യപ്പൻ എന്ന ചിത്രത്തിൻ്റെ ടൈറ്റില്‍ ലോഞ്ച് പ്രശസ്ത നടി മല്ലികാസുകുമാരൻ നിർവ്വഹിച്ചു. നവംബർ മൂന്ന് തിങ്കളാഴ്ച തിരുവനന്തപരത്ത് പാളയം സത്യൻ സ്മാരക ഹാളില്‍ നടന്ന ചടങ്ങിലൂടെയാണ് ഈ ചടങ്ങ് അരങ്ങേറിയത്. മല്ലികാസുകുമാരൻ്റെ ജന്മദിനവും കൂടിയായിരുന്നതിനാല്‍ ചിത്രത്തിൻ്റെ അണിയറ പ്രവർത്തകർ കേക്കുമുറിച്ച്‌ ജന്മദിനാശംസകള്‍ നേരുകയും ചെയ്തത് ചടങ്ങില്‍ ഏറെ കൗതുകമായി. ചിത്രത്തിൻ്റെ അഭിനേതാക്കളും, അണിയറ പ്രവർത്തകരും, ബന്ധുമിത്രാദികളും ചടങ്ങില്‍ പങ്കുകൊണ്ടു. അനീഷ്Continue Reading