സൂരിയുടെ സൂപ്പർ ഹിറ്റ് ചിത്രം ‘മണ്ടാടി’ നെറ്റ്ഫ്ലിക്സിൽ

alternatetext

നടൻ സൂരി നായക വേഷത്തിൽ എത്തിയ ഏറ്റവും പുതിയ സൂപ്പർ ഹിറ്റ് ചിത്രം മണ്ടാടി ഒടിടിയിൽ എത്തി. നെറ്റ്ഫ്ലിക്സിനാണ് സ്ട്രീമിം​ഗ് അവകാശം വിറ്റുപോയിരിക്കുന്നത്. ഇന്ന് മുതൽ ചിത്രം ഒടിടിയിൽ കാണാനാകും. റിലീസ് ദിനം മുതൽ പ്രേക്ഷക പ്രശംസ പിടിച്ചുപറ്റിയ മണ്ടാടി ആ​ഗോളതലത്തിൽ ഇതുവരെ 150 കോടി രൂപ കളക്ട് ചെയ്തിട്ടുണ്ട്. തമിഴ്നാട്ടിൽ നിന്നുമാത്രം 100 കോടിയാണ് സൂരി ചിത്രം നേടിയിരിക്കുന്നത്. മതിമാരൻ പുകഴേന്തി ആണ് മണ്ടാടി സംവിധാനം ചെയ്തിരിക്കുന്നത്. മലയാളത്തിന്റെ പ്രിയതാരം മഹിമ നമ്പ്യാർ ആയിരുന്നു നായിക വേഷത്തിൽ എത്തിയത്.

alternatetext

മണ്ടാടി കേരളത്തില്‍ വിതരണം ചെയ്‍തിരിക്കുന്നത് ഗോകുലം ഗോപാലൻ്റെ ശ്രീ ഗോകുലം മൂവീസ് ആണ്. ആർഎസ് ഇൻഫോടെയ്ൻമെൻ്റിൻ്റെ ബാനറിൽ എൽറെഡ് കുമാറാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. തെലുങ്ക് താരം സുഹാസ് ആണ് ചിത്രത്തിലെ വില്ലനായി എത്തുന്നത്. കടലോര പശ്‌ചാത്തലത്തിൽ കഥ പറയുന്ന ആക്ഷൻ ഡ്രാമയായി ആണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്.

100 കിലോമീറ്റർ ദൈർഘ്യമുള്ള തമിഴ്നാട് തീരപ്രദേശത്തു നടക്കുന്ന സവിശേഷമായ കായികയിനത്തെ കേന്ദ്രീകരിച്ചാണ് ചിത്രം ഒരുങ്ങിയത്. ഈ സെയിലിംഗ് ബോട്ട് മൽസരത്തിലെ, മത്സ്യബന്ധന സംഘത്തിന്റെ നേതാവിന്റെ പേരാണ് മണ്ടാടി. സൂരിയെ ഏറെ മാസ് ആയി അവതരിപ്പിക്കുന്ന ഒരു ചിത്രം കൂടിയാണിത്.