ജേസൺ സഞ്ജയ് ചിത്രം ‘സിഗ്‍മ’ രണ്ടാം വാരത്തിലേക്ക്

alternatetext

തമിഴ്നാട് മുഖ്യമന്ത്രി വിജയിയുടെ മകൻ ജേസൺ സഞ്ജയ് ആദ്യമായി സംവിധാനം ചെയ്ത സിഗ്‍മ രണ്ടാം വാരത്തിലേക്ക്. ഇക്കാര്യം അറിയിച്ചു കൊണ്ടുള്ള പുതിയ പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തുവിട്ടു. റിപ്പോർട്ടുകൾ പ്രകാരം സി​ഗ്മ ഇതുവരെ നേടിയ കളക്ഷൻ 7.77 കോടി രൂപയാണ്. സുന്ദീപ് കിഷനും ഫരിയ അബ്ദുള്ളയും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം ഒക്ടോബർ 2ന് ആയിരുന്നു തിയറ്ററുകളിൽ എത്തിയത്. സിഗ്‍മ കേരളത്തിൽ വിതരണം ചെയ്‍തിരിക്കുന്നത് ​ഗോകുലം ​ഗോപാലന്റെ ശ്രീ ​ഗോകുലം മൂവീസ് ആണ്.

alternatetext

തമന്‍ എസ് സംഗീതം നൽകുന്ന ചിത്രമാണ് ‘സിഗ്‍മ’. ജി കെ എം തമിഴ് കുമരനാണ് സി​ഗ്മയുടെ നിര്‍മ്മാതാവ്. തമിഴ്നാട്ടിലും തായ്ലന്‍ഡിലുമായാണ് സിനിമയുടെ ചിത്രീകരണം നടന്നത്. രാജു സുന്ദരം, സമ്പത്ത് രാജ്, ശിവ് പണ്ഡിറ്റ്, അന്‍പു ദാസന്‍, യോഗ് ജാപി, മഹാലക്ഷ്‍മി, ഷീല രാജ്‍കുമാര്‍, കമലേഷ്, കിരണ്‍ കൊണ്ഡ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.