കുമ്പേര ജെ.എം മീഡിയയിൽ കാണാം.

വട്ടിപ്പലിശക്കാരൻ എന്ന് സംശയിക്കുന്ന പാവപ്പെട്ട മത്തായിച്ചൻ്റെ കഥ പറയുന്ന കുബേര എന്ന ഹൃസ്വചിത്രം ചിത്രീകരണം പൂർത്തിയായി.ഫാദർ ജോസഫ് മുണ്ടക്കൽ സംവിധാനം ചെയ്യുന്ന കുബേര മാർച്ച് 2 ന് ജെ.എം.മീഡിയ യൂറ്റ്യൂബ് ചാനലിൽ റിലീസ് ചെയ്യും.സമൂഹത്തിൽ തെറ്റിദ്ധരിക്കപ്പെടുന്ന മനുഷ്യരുണ്ട്. മത്തായിയും അത്തരം ഒരാളായിരുന്നു. സമൂഹം അയാളെ ക്രൂശിക്കാൻ ശ്രമിച്ചു. ഒടുവിൽ അയാളുടെ നിരപരാധിത്വം തെളിയിക്കപ്പെടുന്നു. മത്തായി ആയി സിറിയക്‌ കുരുവിളയാണ് വേഷമിട്ടത്.അയ്മനം സാജൻ, ഉദയൻ പാല, ജഗദീഷ് സ്വാമി അശാൻ, പ്രകാശൻ,Continue Reading

മഞ്ഞുമ്മല് ബോയ് സിനിമ യിലെ ഡ്രൈവർ ആരായിരുന്നു?

ഇന്നലെ സോഷ്യൽ മീഡിയയിൽ സജീവമായ ചോദ്യം ആയിരുന്നു മഞ്ഞുമൽ ബോയ്സ് സിനിമയിൽ ഡ്രൈവർ ആയി മെയിൻ ക്യാരക്ടർ ചെയ്ത ആക്ടർ ആരാണ്? ഖാലിദ് റഹ്മാൻ അനുരാഗ കരിക്കിൻ വെള്ളം, ഉണ്ട , ലൗ, തല്ലുമാല എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്.. നോർത്ത് 24 കാതം, സപ്തമശ്രീ തസ്കരാഹ, പറവ , മായനദി.. എന്നി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.. ഷൈജു ഖാലിദ് , ജിംഷി ഖാലിദ് എന്നീ ഛായഗ്രാഹകര്‍ ഇദ്ദേഹത്തിന്റെ സഹോദരങ്ങളാണ്.. അന്തരിച്ചContinue Reading

ഫെബ്രുവരി 22 മുതല്‍ തിയേറ്ററുകളില്‍ മലയാള സിനിമകള്‍ റിലീസ് ചെയ്യില്ല:ഫിയോക്

കൊച്ചി: ഫെബ്രുവരി 22 മുതല്‍ കേരളത്തിലെ തിയേറ്ററുകളില്‍ മലയാള സിനിമകള്‍ റിലീസ് ചെയ്യില്ലെന്ന് തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്. പ്രൊഡ്യൂസർമാരുടെ ഏകാധിപത്യ നിലപാടുകളില്‍ പ്രതിഷേധിച്ചാണ് തീരുമാനമെന്ന് ഫിയോക് പ്രസിഡന്റ് വിജയകുമാർ പ്രതികരിച്ചു. സിനിമ തിയേറ്ററുകളില്‍ പ്രൊജക്ടര്‍ വയ്ക്കാനുള്ള അവകാശം ഉടമയില്‍ നിലനിർത്തുക, കരാർ ലംഘിച്ച്‌ നിശ്ചിത ദിവസത്തിന് മുമ്ബേ ഒ ടി ടി പ്ലാറ്റ്ഫോമുകള്‍ക്ക് സിനിമകള്‍ നല്‍കുന്നത് അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഫിയോക് നിർമ്മാതാക്കള്‍ക്ക് മുന്നില്‍ വെച്ചിരുന്നു. എന്നാല്‍ ഇതിനോട്Continue Reading

ദേശീയ കലാസംസ്കൃതി അവാർഡുകൾ പ്രഖ്യാപിച്ചു

ദേശീയ കലാസംസ്കൃതി (എൻ.സി.പി) അവാർഡ് ദാനവും, കലാഭവൻ മണി അനുസ്മരണവും മാർച്ച് 3-ന് എറണാകുളം ഇടപ്പള്ളി ചങ്ങമ്പുഴ സാംസ്ക്കാരിക കേന്ദ്രത്തിൽ നടക്കും. മികച്ച നടൻ ജാഫർ ഇടുക്കി (വിവിധ ചിത്രങ്ങൾ ) ദേശീയ കലാ സംസ്കൃതി ദ്രോണ അവാർഡ് പ്രശസ്ത സംവിധായകൻ ഹരികുമാറിന് ലഭിച്ചു.ദേശീയ കലാ സംസ്കൃതി കാരുണ്യ അവാർഡ് മുരളീധരൻ ചേളാരിക്ക് ലഭിച്ചു. മികച്ച നടി ദിയ (ഖണ്ഡശ:) മികച്ച ടെലിവിഷൻ നടൻ ഷാനവാസ്, മികച്ച ടെലിവിഷൻ നടിContinue Reading

ഭ്രമയുഗത്തിലെ കഥാപാത്രത്തിന്റെ പേര് മാറ്റും

മമ്മൂട്ടി ചിത്രം ഭ്രമയുഗത്തിലെ കേന്ദ്ര കഥാപാത്രത്തിന്റെ പേര് മാറ്റാൻ അപേക്ഷ നല്‍കി അണിയറപ്രവർത്തകർ. സിനിമയിലെ കഥാപാത്രത്തിന്റെ പേര് കൊടുമണ്‍ പോറ്റിയെന്നാക്കാൻ അപേക്ഷ സമർപ്പിച്ചു. അണിയറ പ്രവർത്തകരുടെ അപേക്ഷ പരിശോധിക്കുകയാണെന്ന് കേന്ദ്രം വ്യക്തമാക്കി. പുഞ്ചമണ്‍ ഇല്ലത്തെ പി എം ഗോപിയാണ് സിനിമയ്‌ക്കെതിരെ കോടതിയില്‍ ഹർജി നല്‍കിയത്. ഇതുമായി ബന്ധപ്പെട്ട് സെൻസർ ബോർഡിന് അപേക്ഷ നല്‍കിയിട്ടുണ്ടെന്ന് നിര്‍‍മാതാക്കള്‍ കൂട്ടിച്ചേർത്തു. കേസ് പരിഗണിച്ച ജസ്റ്റിസ് ദേവൻ രാമചന്ദ്രന്‍ ഇക്കാര്യത്തില്‍ നാളെ മറുപടി നല്‍കാൻ സെൻസർContinue Reading

ഭീതിയിലാഴ്‌ത്താൻ ഭ്രമയുഗം ; അഞ്ച് ഭാഷകളില്‍ ചിത്രമെത്തും

മലയാളികള്‍ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് ഭ്രമയുഗം. ഫെബ്രുവരി 15-നാണ് ചിത്രം തിയേറ്ററിലെത്തുന്നത്. അഞ്ച് ഭാഷകളിലായാണ് ചിത്രം പുറത്തിറങ്ങുന്നത്. ഒമ്ബത് യുറോപ്പ് രാജ്യങ്ങളില്‍ ഭ്രമയുഗം റിലീസ് ചെയ്യും. കേരളത്തില്‍ 300-ല്‍പ്പരം സ്ക്രീനുകളാണ് ചിത്രത്തിനുള്ളത്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുന്നത്. മലയാളി പ്രേക്ഷകർ ഇതുവരെ കാണാത്ത കഥാപാത്രവും വേഷവുമായാണ് മമ്മൂട്ടിയുടെ വരവ്. മമ്മൂട്ടിക്കൊപ്പം യുവതാരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ഭൂതകാലത്തിന് ശേഷം രാഹുല്‍ സദാശിവനാണ് ചിത്രം സംവിധാനംContinue Reading

വ്യത്യസ്ത ഹൊറർ ത്രില്ലർ ചിത്രമായ പിന്നിൽ ഒരാൾ എന്ന ചിത്രത്തിൻ്റെ ഓഡിയോ റിലീസ് എറണാകുളം ക്രൗൺ പ്ലാസ ഹോട്ടലിൽ പ്രമുഖ നടൻ ജയറാം നിർവ്വഹിച്ചു.അനന്തപുരി രചനയും, സംവിധാനവും, ഗാനരചനയും നിർവ്വഹിക്കുന്ന ഈ ചിത്രം വിശ്വശിൽപി പ്രൊഡക്ഷൻസിനു വേണ്ടി അഡ്വ.വിനോദ് എസ്.നായർ, യു.വി.ജയകാന്ത് എന്നിവർ നിർമ്മിക്കുന്നു. കൃപാനിധി സിനിമാസ് ജനുവരി 19-ന് ചിത്രം തീയേറ്ററിലെത്തിക്കും. ശക്തമായ ഒരു ഹൊറർ, ത്രില്ലർ ചിത്രമായ പിന്നിൽ ഒരാൾ ആരെയും ആകർഷിക്കുന്ന ഒരു കഥയാണ് പറയുന്നത്.Continue Reading

മമ്മൂട്ടിയും ബിജു മേനോനും ടൊവിനോയും നസ്ളനും പുതിയ റിലീസുകളാല്‍ സമ്ബന്നമാവും ഫെബ്രുവരി. മമ്മൂട്ടിയുടെ യാത്ര 2, ഭ്രമയുഗം എന്നിവയാണ് മേജര്‍ റിലീസുകള്‍. ബിജു മേനോൻ ‘തുണ്ട്” എന്ന ചിത്രവുമായി എത്തുന്നു. ടൊവിനോ തോമസിന്റെ അന്വേഷിപ്പിൻ കണ്ടെത്തും, മുകേഷ്, ഉര്‍വശി, ധ്യാൻ ശ്രീനിവാസൻ എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തുന്ന അയ്യര്‍ ഇൻ അറേബ്യ എന്നിവയാണ് മറ്രു റിലീസുകള്‍ . മമ്മൂട്ടിയുടെ തെലുങ്ക് സൂപ്പര്‍ഹിറ്റ് ചിത്രം യാത്രയുടെ രണ്ടാം ഭാഗമായ യാത്ര 2Continue Reading

2024 ലെ ജനുവരി മാസ റിലീസ് സിനിമകൾ

2023 വിട പറഞ്ഞു 2024 സിനിമകൾക്ക് നല്ലൊരു വർഷമാകട്ടെ . ഈ മാസം ഇന്ത്യയിലെ തീയേറ്ററുകളിൽ ഇറങ്ങുന്ന സിനിമകളുടെ ലിസ്റ്റ് മൾട്ടി ലാംഗ്വേജ് സിനിമകൾ ആദ്യം നൽക്കുന്നു. മലയാള സിനിമകൾ എല്ലാ സിനിമകളും തീയേറ്ററുകളിൽ നിന്ന് ആസ്വദിക്കുക മലയാള ചലച്ചിത്ര പ്രേക്ഷക സമിതിContinue Reading

ഫെഫ്ക പ്രസിഡന്റായി സിബി മലയിലിനേയും ജനറല്‍ സെക്രട്ടറിയായി ബി. ഉണ്ണിക്കൃഷ്‌ണനേയും വാര്‍ഷിക ജനറല്‍ കൗണ്‍സില്‍ യോഗത്തില്‍ തിരഞ്ഞെടുത്തു. വര്‍ക്കിംഗ് ജനറല്‍ സെക്രട്ടറിയായി സോഹൻ സീനുലാലും ട്രഷററായി സതീഷ് ആര്‍.എച്ചും തുടരും. ജി.എസ്‌ വിജയൻ, എൻ.എം ബാദുഷ, ദേവി .എസ്‌, അനില്‍ ആറ്റുകാല്‍, ജാഫര്‍ കാഞ്ഞിരപ്പിള്ളി എന്നിവരാണ് വൈസ് പ്രസിഡന്റ്മാര്‍. ഷിബു ജി. സുശീലൻ, അനീഷ് ജോസഫ്, നിമേഷ് .എം, ബെന്നി ആര്‍ട്ട്‌ ലൈൻ, പ്രദീപ്‌ രംഗൻ എന്നിവര്‍ ജോയിന്റ് സെക്രട്ടറിമാരുംContinue Reading