റിട്ടണ്‍ ആൻഡ് ഡയറക്ടഡ് ബൈ ഗോഡ് എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. സണ്ണി വെയ്ൻ, സൈജു കുറുപ്പ്, അപർണ ദാസ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നവാഗതനായ ഫെബി ജോർജ്ജ് സ്റ്റോണ്‍ഫീല്‍ഡ് സംവിധാനം ചെയ്ത ചിത്രം നിർമ്മിച്ചിരിക്കുന്നത് സനൂബ് കെ യൂസഫാണ്. നടൻ ദുല്‍ഖർ സല്‍മാൻ തൻ്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പോസ്റ്റർ പുറത്തുവിട്ടത്. ജോമോൻ ജോണ്‍, ലിൻ്റോ ദേവസ്യ, റോഷൻ മാത്യു എന്നിവർ ചേർന്നാണ് ഒരു ഫാമിലിContinue Reading

വര്‍ഷങ്ങള്‍ക്ക് ശേഷം; ചിത്രം ഏപ്രില്‍ 11 ന് തിയേറ്ററുകളിലെത്തും.

സിനിമാസ്വാദകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് വർഷങ്ങള്‍ക്ക് ശേഷം. ഹൃദയത്തിന് ശേഷം വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ചിത്രം ഏപ്രില്‍ 11 ന് തിയേറ്ററുകളിലെത്തും. ചിത്രത്തിന്റെ പുതിയൊരു അപ്‌ഡേറ്റ് പങ്കുവച്ചിരിക്കുകയാണ് ധ്യാൻ ശ്രീനിവാസൻ. ചിത്രത്തിന്റെ ആദ്യ വീഡിയോ ഗാനം പുറത്തുവരുമെന്ന വാർത്തയാണ് താരം പങ്കുവച്ചിക്കുന്നത്. ഇന്ന് വൈകിട്ട് 6 മണിക്ക് ആദ്യഗാനം റിലീസ് ചെയ്യും. അമൃത് രാമനാഥനാണ് സംഗീത സംവിധാനം നിർവ്വഹിക്കുന്നത്. കഴിഞ്ഞ ദിവസം പുറത്തുവന്ന ചിത്രത്തിന്റെ ടീസറും ഏറെContinue Reading

ഒരുപ്പോക്കൻ കോട്ടയത്ത് ചിത്രീകരണം ആരംഭിച്ചു.

ഇന്ദ്രൻസ്,ജാഫർ ഇടുക്കി,ജോണി ആന്റണി,ഡയാന ഹമീദ്,ബേബി കാശ്മീര എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഹരിനാരായണൻ കെ .എം സംവിധാനം ചെയ്യുന്ന ഒരുപ്പോക്കൻ കോട്ടയത്ത് ചിത്രീകരണം ആരംഭിച്ചു. സുധീഷ്,ഐ എം വിജയൻ,അരുണ്‍ നാരായണൻ,സുനില്‍ സുഖദ,സിനോജ് വർഗ്ഗീസ്,കലാഭവൻ ജിന്റോ,ശിവദാസ് കണ്ണൂർ,ഗൗതം ഹരിനാരായണൻ, സുരേന്ദ്രൻ കാളിയത്ത്,സൗമ്യ മാവേലിക്കര,അപർണ ശിവദാസ് തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. ദക്ഷിണ കാശി പ്രൊഡക്ഷൻസിന്റെ ബാനറില്‍ സുധീഷ് മോൻ നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം സെല്‍വ കുമാർ എസ് നിർവഹിക്കുന്നു. സുവർദ്ധൻ, അനൂപ് തൊഴുക്കര എന്നിവർContinue Reading

വൈശാഖ് സംവിധാനം ചെയ്യുന്ന മമ്മുട്ടി ചിത്രം ട‍‍ർബോ;മോഹൽലാൽ,ജിത്തു ജോസഫ് കൂട്ടുകെട്ടിൽ റിലീസിനൊരുങ്ങുന്ന റാം

ആരാധകർ ഏറെ ആവേശത്തോടെയും ആകാംക്ഷയോടെയും കാത്തിരിക്കുന്ന ചിത്രമാണ് വൈശാഖ് സംവിധാനം ചെയ്യുന്ന ട‍‍ർബോ. ചിത്രത്തിന്റെ സെക്കന്റ് ലുക്ക് പോസ്റ്റർ കൂടി പുറത്തുവന്നതോടെ ആരാധകർക്കിടയില്‍ ആവേശം ഇരട്ടിച്ചിരിക്കുകയാണ്. ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന മാസ് ആക്ഷൻ കോമഡി ചിത്രമാണ് ടർബോ. മമ്മൂട്ടി കമ്ബനിയുടെ ബാനറില്‍ നിർമ്മിക്കുന്ന അഞ്ചാമത്തെ ചിത്രമാണിത്. മധുരരാജയ്‌ക്ക് ശേഷം മമ്മൂട്ടിയും വൈശാഖും ഒന്നിക്കുന്ന ചിത്രമെന്ന സവിശേഷതയുമുണ്ട്. ചിത്രത്തില്‍ ടർബോ ജോസ് എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. മിഥുൻ മാനുവല്‍ തോമസാണ്Continue Reading

യാത്ര 2 മലയാളം പതിപ്പില്ല; തെലുങ്ക് റിലീസ് നാളെ

മമ്മൂട്ടിയുടെ തെലുങ്ക് സൂപ്പർ ഹിറ്റ് ചിത്രം യാത്രയുടെ രണ്ടാം ഭാഗം യാത്ര 2 കേരളത്തില്‍ റിലീസ് ചെയ്യില്ല. ചിത്രത്തിന് മലയാളം പതിപ്പില്ലാത്തതിനാലാണ് കേരളത്തില്‍ ചിത്രം റിലീസ് ചെയ്യാത്തത്. പാൻ ഇന്ത്യൻ ചിത്രമായാണ് യാത്ര 2 ഒരുങ്ങിയിരുന്നത്. തെുങ്കില്‍ മാത്രമാണ് ചിത്രം റിലീസ് ചെയ്യുക . നാളെയാണ് ചിത്രത്തിന്റെ റിലീസ്. മമ്മൂട്ടിയെ നായകനാക്കി മഹി വി. രാഘവ് സംവിധാനം ചെയ്ത യാത്ര 2019ല്‍ ആണ് റിലീസ് ചെയ്തത്. ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയായിരുന്ന വൈ.എസ്.Continue Reading

 'ഗ്വാങ്സ് ഓഫ് സുകുമാരക്കുറുപ്പ്' തിരുവനന്തപുരത്ത് ചിത്രീകരണം ആരംഭിച്ചു

റുഷിൻ ഷാജി കൈലാസ് നായകനായി ഷെബി ചൗഘട്ട് സംവിധാനം ചെയ്യുന്ന ഗ്വാങ്സ് ഓഫ് സുകുമാരക്കുറുപ്പ് തിരുവനന്തപുരത്ത് ചിത്രീകരണം ആരംഭിച്ചു.പ്രജീവം മൂവീസിന്റെ ബാനറില്‍ പ്രജീവ് സത്യ വ്രതൻ നിർമിക്കുന്ന ചിത്രത്തിന് സംവിധായകൻ ഷാജി കൈലാസ് ഭദ്രദീപം തെളിച്ചു. പ്രകാശിനി, പ്രജീവ് സത്യവ്രതൻ, നിർമാതാവ് സന്തോഷ് ദാമോദരർ, സംവിധായകൻ ഷെബി ചൗഘട്ട് ബിഗ് ബോസ് താരം രജിത്കുമാർ എന്നിവർ ചേർന്ന് ചടങ്ങ് പൂർത്തീകരിച്ചു. പൂർണമായും ത്രില്ലർ ഗണത്തില്‍പ്പെട്ട ചിത്രത്തില്‍ അബു സലിം ആണ്Continue Reading

മനോജ് പാലോടൻ സംവിധാനം ചെയ്യുന്ന ചിത്രം എറണാകുളത്ത് ചിത്രീകരണം ആരംഭിക്കുന്നു

മനോജ് പാലോടൻ സംവിധാനം ചെയ്യുന്ന ചിത്രം എറണാകുളത്ത് ചിത്രീകരണം ആരംഭിക്കുന്നു.അനൂപ് മേനോൻ, ധ്യാൻ ശ്രീനിവാസൻ, അസീസ് നെടുമങ്ങാട് എന്നിവര്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിലെ ഉദ്യോഗസ്ഥരായി പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം മനോജ് പാലോടൻ സംവിധാനംചെയ്യുന്നു. ഹ്യൂമറിന് പ്രാധാന്യം നല്‍കുന്ന ചിത്രത്തില്‍ ഷീലു എബ്രഹാം അനൂപ് മേനോന്റെ നായികയായി എത്തുന്നു. ഷീ ടാക്സി, കനല്‍ എന്നീ ചിത്രങ്ങളില്‍ ഇരുവരും ഒരുമിച്ചിട്ടുണ്ട്.ജനുവരി 20ന് എറണാകുളത്ത് ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിന് കൃഷ്ണ പൂജപ്പുര തിരക്കഥ എഴുതുന്നു.Continue Reading

avesam

കൊച്ചി: രോമാഞ്ചം എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം ജിത്തു മാധവന്‍ അണിയിച്ചൊരുക്കുന്ന ചിത്രമാണ് ‘ആവേശം’. ചിത്രത്തില്‍ ഫഹദ് ഫാസിലാണ് പ്രധാന വേഷത്തില്‍‌ എത്തുന്നത്. ചിത്രത്തില്‍ തീര്‍ത്തും വ്യതസ്തമായ വേഷത്തിലായിരിക്കും ഫഹദ് എത്തുക എന്നത് നേരത്തെ വന്ന വാര്‍ത്തയാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ ഫസ്റ്റ്ലുക്കിനൊപ്പം റിലീസ് തീയതിയും പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറക്കാര്‍. 2024 വിഷു റിലീസ് ആയിട്ടായിരിക്കും ചിത്രം റിലീസാകുക. 2024 ഏപ്രില്‍ 11ന് ചിത്രം തീയറ്ററുകളില്‍ എത്തുക. ഫഹദിനെ ഒരു വലിയContinue Reading

ഫോറൻസിക്കിന് ശേഷം അഖില്‍ പോള്‍, അനസ് ഖാൻ, ടൊവിനോ തോമസ് ടീം ഒന്നിക്കുന്ന ചിത്രം 'ഐഡിന്റിറ്റി'

ഫോറൻസിക്കിന് ശേഷം അഖില്‍ പോള്‍, അനസ് ഖാൻ, ടൊവിനോ തോമസ് ടീം ഒന്നിക്കുന്ന ചിത്രം ‘ഐഡിന്റിറ്റി’ ഷൂട്ടിങ്ങിനായി ഒരുങ്ങുന്നു. തെന്നിന്ത്യൻ താരം തൃഷ നായികയാവുന്ന ചിത്രത്തില്‍ പ്രധാന വേഷത്തില്‍ ടോവിനോ തോമസ്, വിനയ് റായ് എന്നിവരും ഉണ്ട്. മന്ദിര ബേദി ആദ്യമായി അഭിനയിക്കുന്ന മലയാള സിനിമ കൂടിയാണ് ഐഡിന്റിറ്റി. ഗോവയില്‍ മന്ദിര ബേദി അഭിനയിക്കുന്ന സീനുകളില്‍ തുടങ്ങിയ ചിത്രത്തിന്റെ ഷൂട്ടിംഗ് മാര്‍ച്ചില്‍ അവസാനിക്കും. രാജു മല്യത്തും സെഞ്ച്വറി കൊച്ചുമോനും ചേര്‍ന്ന്Continue Reading