മനോജ് പാലോടൻ സംവിധാനം ചെയ്യുന്ന ചിത്രം എറണാകുളത്ത് ചിത്രീകരണം ആരംഭിക്കുന്നു

മനോജ് പാലോടൻ സംവിധാനം ചെയ്യുന്ന ചിത്രം എറണാകുളത്ത് ചിത്രീകരണം ആരംഭിക്കുന്നു
alternatetext

മനോജ് പാലോടൻ സംവിധാനം ചെയ്യുന്ന ചിത്രം എറണാകുളത്ത് ചിത്രീകരണം ആരംഭിക്കുന്നു.അനൂപ് മേനോൻ, ധ്യാൻ ശ്രീനിവാസൻ, അസീസ് നെടുമങ്ങാട് എന്നിവര്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിലെ ഉദ്യോഗസ്ഥരായി പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം മനോജ് പാലോടൻ സംവിധാനംചെയ്യുന്നു.

alternatetext

ഹ്യൂമറിന് പ്രാധാന്യം നല്‍കുന്ന ചിത്രത്തില്‍ ഷീലു എബ്രഹാം അനൂപ് മേനോന്റെ നായികയായി എത്തുന്നു. ഷീ ടാക്സി, കനല്‍ എന്നീ ചിത്രങ്ങളില്‍ ഇരുവരും ഒരുമിച്ചിട്ടുണ്ട്.ജനുവരി 20ന് എറണാകുളത്ത് ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിന് കൃഷ്ണ പൂജപ്പുര തിരക്കഥ എഴുതുന്നു. ഇടവേളയ്ക്കുശേഷം കൃഷ്ണ പൂജപ്പുര തിരക്കഥ എഴുതുന്ന ചിത്രം കൂടിയാണ്.

ഗാനങ്ങള്‍ ബി.കെ ഹരിനാരായണൻ. കേരള സംഗീത നാടക അക്കാഡമി അവാര്‍ഡ് ജേതാവ് പ്രകാശ് ഉള്ളേരി സംഗീത സംവിധാനം നിര്‍വഹിക്കുന്നു. അബാം മൂവീസിന്റെ ബാനറില്‍ അബ്രഹാം മാത്യു ആണ് നിര്‍മ്മാണം. വാഗമണ്‍ ആണ് ചിത്രത്തിന്റെ മറ്റൊരു ലൊക്കേഷൻ.