എഡിറ്റർ എന്ന നിലയില്‍ തുടങ്ങിയ ജീവിതം, അമല്‍ ഡേവിസിന്റെ ആഹ്ലാദങ്ങള്‍ക്കുമീതേ വന്നുചേർന്ന, മികച്ച എഡിറ്റർക്കുള്ള സംസ്ഥാന പുരസ്കാരം – സംഗീത് പ്രതാപ് എന്ന ചെറുപ്പക്കാരന്റെ നേട്ടങ്ങളെ ലളിതമായി ഇങ്ങനെ പറയാം. കുറഞ്ഞ സിനിമകളിലൂടെ തന്നെ മലയാളികള്‍ക്ക് പരിചിതനായ സംഗീത് പ്രതാപ് ഇത്തവണ സിനിമ പ്രേക്ഷകർക്കിടയിലേക്ക് എത്തുന്നത് എഡിറ്റർ ആയിട്ടാണ്. ആസിഫ് അലിയെ നായകനാക്കി താമർ സംവിധാനം ചെയ്യുന്ന സർക്കീട്ട് എന്ന സിനിമയ്ക്ക് വേണ്ടിയാണ് സംഗീത് പ്രതാപ് എഡിറ്ററായി എത്തുന്നത്. മെയ്Continue Reading

മലയാള സിനിമയില്‍ സമീപകാലത്ത് ഏറ്റവും ജനപ്രീതി നേടിയ ചിത്രമായി മാറുകയാണ് മോഹൻലാല്‍ നായകനായ തുടരും. ഏപ്രില്‍ 25 ന് തിയറ്ററുകളില്‍ എത്തിയ ചിത്രം വലിയ പ്രീ റിലീസ് പബ്ലിസിറ്റി ഇല്ലാതെ തന്നെ ആദ്യദിനം മുതല്‍ ജനം ഏറ്റെടുത്തിരിക്കുകയാണ്. ചിത്രം ഒരു ഫാമിലി ഡ്രാമ ആണെന്നും എന്നാല്‍ ഫീല്‍ ഗുഡ് അല്ലെന്നുമാണ് സംവിധായകൻ തരുണ്‍ മൂർത്തി റിലീസിന് മുൻപ് പറഞ്ഞത്. ഹൈപ്പ് കൂട്ടാതിരിക്കാനായി ചിത്രത്തിൻറെ ആക്ഷൻ, ത്രില്ലർ അംശങ്ങള്‍ അണിയറക്കാർ ബോധപൂർവ്വംContinue Reading

സൂരി- ഐശ്വര്യ ലക്ഷ്മി ടീം പ്രധാന വേഷങ്ങളിലെത്തുന്ന ‘മാമൻ’ എന്ന തമിഴ് ചിത്രം മേയ് 16-ന് ആഗോള റിലീസായി പ്രദർശനത്തിനെത്തും. ചിത്രം കേരളത്തില്‍ പ്രദർശനത്തിന് എത്തിക്കുന്നത് ശ്രീപ്രിയ കമ്ബയിൻസ് ആണ്. പ്രശാന്ത് പാണ്ഡിരാജ് രചിച്ചു സംവിധാനം ചെയ്ത ചിത്രം നിർമിച്ചിരിക്കുന്നത് ലാർക് സ്റ്റുഡിയോയുടെ ബാനറില്‍ കെ. കുമാർ ആണ്. ജി.വി. പ്രകാശ് കുമാർ ചിത്രം ‘ബ്രൂസ്ലീ’, വിലങ്ങ് (വെബ് സീരിസ്) എന്നിവയൊരുക്കി ശ്രദ്ധ നേടിയ സംവിധായകനാണ് പ്രശാന്ത് പാണ്ഡിരാജ്. ചിത്രത്തിന്റെContinue Reading

ഒരു സിനിമയിൽ ഏറ്റവും കൂടുതൽ ക്രെഡിറ്റ്സ് കൈകാര്യം ചെയ്തു, എന്ന വിഭാഗത്തിൽ ലോക റെക്കോർഡിലേക്ക് എത്തുന്ന ആന്റണി എബ്രഹാമിന്റെ “സത്യം നിങ്ങളെ സ്വതന്ത്രരാക്കും”എന്ന മലയാള ചലച്ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ, ലോക സഞ്ചാരിയും,സഫാരി ചാനൽ എംഡിയുമായ സന്തോഷ് ജോർജ് കുളങ്ങര പ്രകാശനം ചെയ്തു. ആനുകാലികമായ പ്രസക്തമായ വിഷയങ്ങൾ ചർച്ച ചെയ്യുന്ന സിനിമ ഏറെ പ്രത്യേകതകളോടെയാണ് ചിത്രീകരിച്ചിരിക്കുന്നത്. പരമ്പരാഗത ചിത്രീകരണ രീതിയിൽ നിന്ന് വ്യത്യസ്ത മായി, നാനോ ടെക്നോളജിയിൽ വളരെ ചെറിയ ക്രൂContinue Reading

തന്റെ പുതിയ ചിത്രം പ്രഖ്യാപിച്ചിരിക്കുകയാണ് സംവിധായകൻ പാണ്ഡിരാജ്. ‘തലൈവൻ തലൈവി’ എന്ന് പേരിട്ടിരിക്കുന്ന സിനിമയില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നത് വിജയ് സേതുപതിയും നിത്യ മേനനും ആണ്. ചിത്രത്തിന്റെ അനൗണ്‍സ്‌മെന്റ് ടീസർ അണിയറപ്രവർത്തകർ പുറത്തുവിട്ടു. ഒരു പൊറോട്ട കടയുടെ പശ്ചാത്തലത്തില്‍ വിജയ് സേതുപതിയുടെയും നിത്യ മേനന്റെയും കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന തരത്തിലാണ് ടീസർ ഒരുക്കിയിരിക്കുന്നത്. ഒരു ആക്ഷൻ റൊമാന്റിക് കോമഡി ജോണറിലാണ് സിനിമ ഒരുങ്ങുന്നതെന്ന സൂചനയാണ് ടീസർ നല്‍കുന്നത്. യോഗി ബാബുവിനെയും ടീസറില്‍Continue Reading

എ ബി ബിനിൽ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയായി. ഗ്ലോബൽ പിക്ചേഴ്സ്എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ദീപു ബോസ്, അനിൽ പിള്ള, ഡോണ തോമസ് എന്നിവരാണ് നിർമ്മാതാക്കൾ. ലൈൻ പ്രൊഡ്യൂസർ പ്രജിത രവീന്ദ്രൻ.ഡി ഒ പി. ജാക്സൺ ജോൺസൺ. സംഗീതം രഞ്ജിൻ രാജ്. ബിലായത്ത് ബുദ്ധ,അയ്യപ്പനും കോശിയും, സുബ്രഹ്മണ്യപുരം എന്നീ ചിത്രങ്ങളുടെ ഫൈറ്റ് മാസ്റ്റർ ആയ രാജശേഖർ ആണ് ചിത്രത്തിലെ 12 ഓളം സംഘട്ടനങ്ങൾക്ക് നേതൃത്വം നൽകിയത്. കഥയ്ക്ക് അനുയോജ്യമായContinue Reading

പ്രേക്ഷകരെയും നിരൂപകരെയും ഒരുപോലെ ആകർഷിച്ച ആർജെ മഡോണയ്ക്ക് ശേഷം, സംവിധായകൻ ആനന്ദ് കൃഷ്ണ രാജ് ‘കാളരാത്രി ‘ എന്ന പുതിയ ചിത്രവുമായി തിരിച്ചെത്തുന്നു. ആനന്ദ് തന്നെ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ‘കാളരാത്രി ‘ ഗ്രേമോങ്ക് പിക്ചേഴ്സ് നിർമ്മിച്ച ഒരു ആക്ഷൻ-പാക്ക്ഡ് ക്രൈം ത്രില്ലറാണ്. തമിഴ് ബ്ലോക്ക്ബസ്റ്റർ ‘കൈതി’യുടെ കേരളത്തിലെ വിജയകരമായ വിതരണത്തിന് ശേഷമുള്ള കമ്ബനിയുടെ ആദ്യത്തെ സ്വതന്ത്ര നിർമ്മാണ സംരംഭമാണിത്. ചിത്രത്തിൻ്റെ ടീസർ റിലീസ് ആയി.ഞെട്ടിക്കുന്ന ആക്ഷൻ രംഗങ്ങള്‍ ഉള്ളContinue Reading

പുതിയ കാലഘട്ടത്തില്‍ ഏറെ ചർച്ചയായി മാറിയ മെന്റലിസം വിഷയമാക്കിക്കൊണ്ട് എത്തുന്ന ‘ഡോ. ബെന്നറ്റ്’ സിനിമയുടെ ചിത്രീകരണം കാഞ്ഞങ്ങാട് പരിസരപ്രദേശങ്ങളില്‍ പുരോഗമിക്കുന്നു. പുതുമുഖങ്ങള്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്ന ചിത്രത്തിന്റെ സംവിധാനം ടി.എസ്. സാബു നിർവ്വഹിക്കുന്നു. വിആർ മൂവി ഹൗസിന്റെ ബാനറില്‍ വിനോദ് വാസുദേവനാണ് നിർമാണം. സിനിമയുടെ പൂജ ചടങ്ങില്‍ എഡിജിപി ശ്രീജിത്, ഡിവൈഎസ്പി സുനില്‍ ചെറുകടവ്, സിഐ ദാമോദരൻ എന്നിവർ പങ്കെടുത്തു. പുതുമുഖം, ജിൻസ് ജോയ് നായകനായെത്തുന്ന സിനിമയില്‍ കന്നഡ നടിയും തമിഴ്Continue Reading

മോഹൻലാലിനെ നായകനാക്കി സംവിധാനം ചെയ്ത തുടരും തിയേറ്ററുകളില്‍ വൻവിജയം നേടി കുതിക്കുമ്ബോള്‍ പുതിയ ചിത്രം പ്രഖ്യാപിച്ച്‌ തരുണ്‍മൂർത്തി.ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റർ തരുണ്‍ മൂർത്തി പുറത്തുവിട്ടു. ടോർപിഡോ എന്നാണ് ചിത്രത്തിന്റെ പേര്. ഫഹദ് ഫാസില്‍, നസ്‌ലിൻ, ഗണപതി , അർജുൻ ദാസ് എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്. നടൻ ബിനു പപ്പു ചിത്രത്തിന് തിരക്കഥയൊരുക്കുന്നു. ആഷിഖ് ഉസ്മാൻ ആണ് ചിത്രത്തിന്റെ നിർ‌മ്മാണം. ജിംഷി ഖാലിദ് ആണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. ഇടവേളയ്ക്ക്Continue Reading

പ്രണവ് മോഹന്‍ലാലിനെ നായകനാക്കി രാഹുല്‍ സദാശിവന്‍ രചിച്ചു സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി. ‘എന്‍എസ്‌എസ് 2’ എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന ഈ ചിത്രം നിര്‍മ്മിക്കുന്നത് നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ്, വൈ നോട്ട് സ്റ്റുഡിയോസ് എന്നിവയുടെ ബാനറില്‍ ചക്രവര്‍ത്തി രാമചന്ദ്ര, എസ്. ശശികാന്ത് എന്നിവര്‍ ചേര്‍ന്നാണ്. മമ്മൂട്ടി നായകനായ ഭ്രമയുഗത്തിന് ശേഷം നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ് നിർമ്മിക്കുന്ന ചിത്രമാണിത്. നിര്‍മാതാവ് ചക്രവര്‍ത്തി രാമചന്ദ്ര 2021-ല്‍ രൂപം നല്‍കിയ നൈറ്റ് ഷിഫ്റ്റ്Continue Reading