തരുണ്‍ മൂര്‍ത്തി, പുതിയ ചിത്രം പ്രഖ്യാപിച്ചു, ഫഹദും നസ്ലിനും ഗണപതിയും പ്രധാനവേഷങ്ങളില്‍

alternatetext

മോഹൻലാലിനെ നായകനാക്കി സംവിധാനം ചെയ്ത തുടരും തിയേറ്ററുകളില്‍ വൻവിജയം നേടി കുതിക്കുമ്ബോള്‍ പുതിയ ചിത്രം പ്രഖ്യാപിച്ച്‌ തരുണ്‍മൂർത്തി.ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റർ തരുണ്‍ മൂർത്തി പുറത്തുവിട്ടു. ടോർപിഡോ എന്നാണ് ചിത്രത്തിന്റെ പേര്. ഫഹദ് ഫാസില്‍, നസ്‌ലിൻ, ഗണപതി , അർജുൻ ദാസ് എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്.

alternatetext

നടൻ ബിനു പപ്പു ചിത്രത്തിന് തിരക്കഥയൊരുക്കുന്നു. ആഷിഖ് ഉസ്മാൻ ആണ് ചിത്രത്തിന്റെ നിർ‌മ്മാണം. ജിംഷി ഖാലിദ് ആണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. ഇടവേളയ്ക്ക് ശേഷം സംഗീത സംവിധായകൻ സുഷിൻ ശ്യാം തിരിച്ചെത്തുന്ന ചിത്രം കൂടിയാണിത്. ഓപ്പറേഷൻ ജാവ, സൗദി വെള്ളക്ക എന്നീ ചിത്രങ്ങള്‍ക്ക് ശേഷം തരുണ്‍ മൂർത്തിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചിത്രമാണ് തുടരും.

ചിത്രം ബോക്സോഫീസ് റെക്കാഡുകള്‍ തകർ‌ത്തു മുന്നേറുകയാണ്. ഗംഭീര അഭിപ്രായമാണ് ചിത്രം നേടുന്നത്. മോഹൻലാലിന്റെ വൻതിരിച്ചുവരവ് എന്ന രീതിയിലാണ് സോഷ്യല്‍ മീഡിയയില്‍ ചിത്രം ആഘോഷിക്കപ്പെടുന്നത്.