റോഷൻ മാത്യു, ഷൈൻ ടോം ചാക്കോ, ബാലു വര്‍ഗീസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജി മാര്‍ത്താഡൻ സംവിധാനം ചെയ്ത വരാനിരിക്കുന്ന മലയാളം ചിത്രം മഹാറാണിയുടെ സെൻസറിങ് പൂര്‍ത്തിയായി. U/A സര്‍ട്ടിഫിക്കറ്റുമായി ചിത്രം ചിത്രം നവംബര്‍ 24ന് പ്രദര്‍ശനത്തിന് എത്തും. . എസ്ബി ഫിലിംസിന്റെ ബാനറില്‍ സുജിത് ബാലനാണ് ചിത്രം നിര്‍മ്മിക്കുന്നത്. ബാദുഷ പ്രൊഡക്ഷൻസിന്റെ ബാനറില്‍ എൻ എം ബാദുഷയാണ് ഇതിന്റെ സഹനിര്‍മ്മാതാവ്. സോണി വെനീസ് 2വില്‍ ചിത്രീകരിച്ച കേരളത്തിലെ ആദ്യContinue Reading

നവാഗതനായ നിതീഷ് സംവിധാനം ചെയുന്ന ചിത്രം ‘ഫാലിമി’, നവംബര്‍ 17-ന് പ്രദര്‍ശനത്തിനെത്തും. ബേസില്‍ ജോസഫ് ആണ് നായകൻ. ക്ലീൻ യു സര്‍ട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ജാനേമൻ, ജയ ജയ ജയഹേ തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം ബേസിലും ചീയേഴ്‌സ് എന്റര്‍ടെയ്‌മെന്റ്‌സും ഒന്നിക്കുന്ന ചിത്രമാണ് ഫാലിമി. കോമഡി ഫാമിലി ചിത്രമായ ഇതില്‍ ജഗദീഷ്, മഞ്ജു പിള്ള, സന്ദീപ് പ്രദീപ് തുടങ്ങിയവരാണ് പ്രധാന വേഷത്തിലെത്തുന്നത്. നിതീഷ് സഹദേവനും സാഞ്ചോ ജോസഫും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ.Continue Reading

ക്യാമ്പസ് പശ്ചാത്തലത്തിലുള്ള വ്യത്യസ്തമായൊരു ത്രില്ലർ പ്രണയകഥ പറയുകയാണ് പട്ടം എന്ന ചിത്രം. രജീഷ് തെറ്റിയോട് കഥ എഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രം ബിഗ്സോണ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ജാസിം റഷീദ് നിർമ്മിക്കുന്നു. ചിത്രീകരണം പൂർത്തിയായ പട്ടം ഡിസംബർ മാസം, ക്യപാനിധി സിനിമാസ് തീയേറ്ററിലെത്തിക്കും. പുതുമുഖങ്ങൾക്ക് പ്രാധാന്യം നൽകി കൊണ്ട് ക്യാമ്പസ് പശ്ചാത്തലത്തിൽ ആനുകാലിക പ്രസക്തി ഉള്ള ഒരു വിഷയം ആണ് പട്ടം അവതരിപ്പിക്കുന്നത്. പട്ടത്തിലെ ഗാനങ്ങൾ ഇതിനോടകം തന്നെ യുവാക്കൾക്കിടയിൽContinue Reading

ജീത്തു ജോസഫ് മോഹൻലാല്‍ ചിത്ര൦'നേര്' ഡിസംബര്‍ 21ന്

ആശിര്‍വാദ് സിനിമാസ് നിര്‍മ്മിക്കുന്ന പുതിയ ചിത്രത്തിനായി മോഹൻലാലും ജീത്തു ജോസഫും ഒന്നിക്കുന്നു . നേര് ഡിസംബര്‍ 21ന് പ്രദര്‍ശനത്തിന് എത്തും സംവിധായകന്റെ ദൃശ്യം 2 ല്‍ നിര്‍ണായക പങ്ക് വഹിച്ച ജീത്തുവും അഭിഭാഷകരായ ശാന്തി മായാദേവിയും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സാങ്കേതിക രംഗത്ത്, ജിത്തു തന്റെ അവസാന റിലീസായ കൂമന്റെ അതേ ടീമിനെ നിലനിര്‍ത്തി. ഛായാഗ്രാഹകൻ സതീഷ് കുറുപ്പ്, സംഗീത സംവിധായകൻ വിഷ്ണു ശ്യാം, എഡിറ്റര്‍ വിഎസ് വിനായക് എന്നിവര്‍Continue Reading

തിറയാട്ടം

കേരളത്തിന്റെ *കാന്താര’യുടെ ദൃശ്യവിസ്മയമാണ് തിറയാട്ടം.മനോരമ മ്യൂസിക് ആണ് ഗാനങ്ങൾ പുറത്തിറക്കിയിരിക്കുന്നത്. വിശ്വൻ മലയൻ എന്ന പ്രധാന കഥാപാത്രത്തെ ജിജോ ഗോപി അവതരിപ്പിക്കുന്നു. നിപ്പ എന്ന ചിത്രത്തിൽ നായകനായി അഭിനയിച്ചതിനുശേഷം ആണ് ജിജോ തിറയാട്ടം ചെയ്യുന്നത്.കണ്ണകി, അശ്വാരൂഢൻ, ആനന്ദഭൈരവി എന്നീ ചിത്രങ്ങളുടെ തിരക്കഥ കൃത്തായ സജീവ് കിളികുലം സംവിധാനം ചെയ്യുന്ന സിനിമയാണ് തിറയാട്ടം. ചിത്രത്തിന്റെ കഥ,തിരക്കഥ, സംഭാഷണം രചിച്ചിരിക്കുന്നത്  സജീവ് തന്നെയാണ്.  ചിത്രങ്ങളിലെ ഗാനങ്ങളുടെ രചനയും സംഗീതവും സജീവ് തന്നെ നിർവഹിച്ചിരിക്കുന്നു.Continue Reading

വിക്രം ചിത്രം തങ്കലാന്‍ 2024 പൊങ്കലിനെത്തുമെന്ന് റിപ്പോര്‍ട്ട്

വിക്രം ചിത്രം തങ്കലാന്‍ 2024 പൊങ്കലിനെത്തുമെന്ന് റിപ്പോര്‍ട്ട്. എന്നാല്‍ ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ വന്നിട്ടില്ല. പാ രഞ്ജിത്താണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും. ജി വി പ്രകാശ് കുമാറാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. വിക്രം നായകനാകുന്ന ‘തങ്കലാനിലേത് വേറിട്ട സംഗീതമാണെന്ന് ജി.വി പ്രകാശ് കുമാര്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു. മാളവിക മോഹനനും പാര്‍വതി തിരുവോത്തുമാണ് ചിത്രത്തിലെ നായികമാര്‍. പശുപതിയും മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. വ്യത്യസ്തമായ ഗെറ്റപ്പിലാണ് വിക്രം ചിത്രത്തിലെത്തുന്നത്. സ്റ്റുഡിയോ ഗ്രീനുംContinue Reading

വാഗതനായ ഡാര്‍വിൻ കുര്യാക്കോസ് സംവിധാനം ചെയ്യുന്ന 'അന്വേഷിപ്പിൻ കണ്ടെത്തും' എന്ന ചിത്രത്തിന്റെ ഫസ്സ് ഗ്ലാൻസ് പുറത്ത്

ടൊവിനോ തോമസ് നായകനായി നവാഗതനായ ഡാര്‍വിൻ കുര്യാക്കോസ് സംവിധാനം ചെയ്യുന്ന അന്വേഷിപ്പിൻ കണ്ടെത്തും എന്ന ചിത്രത്തിന്റെ ഫസ്സ് ഗ്ലാൻസ് പുറത്ത്.ആക്ഷൻ പശ്ചാത്തലത്തില്‍ കുറ്റാന്വേഷണ ചിത്രമാണ് അന്വേഷിപ്പിൻ കണ്ടെത്തും. പൊലീസ് വേഷത്തില്‍ ടൊവിനോ പ്രത്യക്ഷപ്പെടുന്നു. സിദ്ദിഖ്, ഹരിശ്രീ അശോകൻ, പ്രേം പ്രകാശ്, പ്രമോദ് വെളിയനാട്, വിനീത് തട്ടില്‍, രാഹുല്‍ രാജഗോപാല്‍, ഇന്ദ്രൻസ്, സിദ്ദിഖ്, ഷമ്മി തിലകൻ, കോട്ടയം നസീര്‍, മധുപാല്‍, അസീസ് നെടുമങ്ങാട്, വെട്ടുകിളി പ്രകാശൻ, സാദിഖ്, ബാബുരാജ്, അര്‍ത്ഥന ബിനു,Continue Reading

പ്രവീണ്‍ നാരായണൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'ജെഎസ്കെ' .

സുരേഷ് ഗോപി, അനുപമ പരമേശ്വരൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പ്രവീണ്‍ നാരായണൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘ജെഎസ്കെ’ . ഏറെ നാളുകള്‍ക്കു ശേഷം അനുപമ പരമേശ്വരന്റെ മലയാള സിനിമയിലേക്കുള്ള തിരിച്ചു വരവ് കൂടെയാണ് ചിത്രം. അഡ്വക്കേറ്റ് ഡേവിഡ് അബേല്‍ ഡോണോവൻ എന്ന കഥാപാത്രമായി സുരേഷ് ഗോപി ജെ എസ് കെ യില്‍ എത്തുന്നു. സുരേഷ് ഗോപിയുടെ ഇരുനൂറ്റി അമ്ബത്തിയഞ്ചാമത്തെ ചിത്രമാണ് ജെഎസ്കെ. . ഒരു ഇടവേളയ്ക്ക് ശേഷംContinue Reading

അയ്യപ്പനും കോശിയും റീമേക്ക് ചെയ്യാൻ താല്‍പ്പര്യമുണ്ടെന്ന് വ്യക്തമാക്കി സംവിധായകൻ ലോകേഷ് കനകരാജ്

അയ്യപ്പനും കോശിയും റീമേക്ക് ചെയ്യാൻ താല്‍പ്പര്യമുണ്ടെന്ന് വ്യക്തമാക്കി സംവിധായകൻ ലോകേഷ് കനകരാജ്.സൂര്യയേയും കാര്‍ത്തിയേയും പ്രധാന കഥാപാത്രങ്ങളാക്കി ചിത്രമെടുക്കാനാണ് ആലോചിച്ചിരുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അയ്യപ്പനും കോശിയും തമിഴില്‍ റീമേക്ക് ചെയ്യണം എന്ന് ആഗ്രഹമുണ്ടായിരുന്നു. അതില്‍ അയ്യപ്പനും കോശിയുമായി സൂര്യയെയും, കാര്‍ത്തിയെയുമാണ് വിചാരിച്ചത്. എന്നാല്‍ തിരക്കുകള്‍ കാരണവും മറ്റ് ചിത്രങ്ങളുടെ ഉത്തരവാദിത്വം ഉള്ളതിനാലും അത് നടന്നില്ല. എന്നാല്‍ ഇനിയും സാധ്യതയുള്ള ഒരു കഥയാണ് അത്.- ലോകേഷ് പറഞ്ഞു. നേരത്തെയും അയ്യപ്പനും കോശിയുംContinue Reading

'ലിയോ'യുടെ ഇടിവെട്ട് ട്രെയിലര്‍ പുറത്തിറങ്ങി

വിജയ് കേന്ദ്രകഥാപാത്രമായി എത്തുന്ന ലോകേഷ് കനകരാജ് ചിത്രം ലിയോ ഇടിവെട്ട് ട്രെയിലര്‍ റിലീസായി. ത്രില്ലടിപ്പിക്കുന്ന അതിഗംഭീര ആക്ഷൻ രംഗങ്ങളാലും മാസ് ഡയലോഗിനാലും സമ്ബന്നമാണ് ട്രെയിലര്‍. രണ്ടു മിനിറ്റ് 43 സെക്കന്റ് വരുന്ന ട്രെയിലര്‍ റിലീസായി അഞ്ച് മിനിറ്റ് കൊണ്ട് ഒരു മില്ല്യണിലധികം കാഴ്ച്ചക്കാരെയാണ് സ്വന്തമാക്കിയത്. ലിയോ ദാസ് എന്ന കഥാപാത്രമായാണ് വിജയ് എത്തുന്നത്. ആന്റണി ദാസ്, ഹരോള്‍ഡ് ദാസ് എന്നീ കഥാപാത്രങ്ങളായി സഞ്ജയ് ദത്തും അര്‍ജുൻ ദാസും ചിത്രത്തിലെത്തുന്നുണ്ട്. മലയാളിContinue Reading