വിക്രം ചിത്രം തങ്കലാന്‍ 2024 പൊങ്കലിനെത്തുമെന്ന് റിപ്പോര്‍ട്ട്

വിക്രം ചിത്രം തങ്കലാന്‍ 2024 പൊങ്കലിനെത്തുമെന്ന് റിപ്പോര്‍ട്ട്. എന്നാല്‍ ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ വന്നിട്ടില്ല. പാ രഞ്ജിത്താണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും. ജി വി പ്രകാശ് കുമാറാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. വിക്രം നായകനാകുന്ന ‘തങ്കലാനിലേത് വേറിട്ട സംഗീതമാണെന്ന് ജി.വി പ്രകാശ് കുമാര്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു. മാളവിക മോഹനനും പാര്‍വതി തിരുവോത്തുമാണ് ചിത്രത്തിലെ നായികമാര്‍. പശുപതിയും മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. വ്യത്യസ്തമായ ഗെറ്റപ്പിലാണ് വിക്രം ചിത്രത്തിലെത്തുന്നത്. സ്റ്റുഡിയോ ഗ്രീനുംContinue Reading

വാഗതനായ ഡാര്‍വിൻ കുര്യാക്കോസ് സംവിധാനം ചെയ്യുന്ന 'അന്വേഷിപ്പിൻ കണ്ടെത്തും' എന്ന ചിത്രത്തിന്റെ ഫസ്സ് ഗ്ലാൻസ് പുറത്ത്

ടൊവിനോ തോമസ് നായകനായി നവാഗതനായ ഡാര്‍വിൻ കുര്യാക്കോസ് സംവിധാനം ചെയ്യുന്ന അന്വേഷിപ്പിൻ കണ്ടെത്തും എന്ന ചിത്രത്തിന്റെ ഫസ്സ് ഗ്ലാൻസ് പുറത്ത്.ആക്ഷൻ പശ്ചാത്തലത്തില്‍ കുറ്റാന്വേഷണ ചിത്രമാണ് അന്വേഷിപ്പിൻ കണ്ടെത്തും. പൊലീസ് വേഷത്തില്‍ ടൊവിനോ പ്രത്യക്ഷപ്പെടുന്നു. സിദ്ദിഖ്, ഹരിശ്രീ അശോകൻ, പ്രേം പ്രകാശ്, പ്രമോദ് വെളിയനാട്, വിനീത് തട്ടില്‍, രാഹുല്‍ രാജഗോപാല്‍, ഇന്ദ്രൻസ്, സിദ്ദിഖ്, ഷമ്മി തിലകൻ, കോട്ടയം നസീര്‍, മധുപാല്‍, അസീസ് നെടുമങ്ങാട്, വെട്ടുകിളി പ്രകാശൻ, സാദിഖ്, ബാബുരാജ്, അര്‍ത്ഥന ബിനു,Continue Reading

പ്രവീണ്‍ നാരായണൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'ജെഎസ്കെ' .

സുരേഷ് ഗോപി, അനുപമ പരമേശ്വരൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പ്രവീണ്‍ നാരായണൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘ജെഎസ്കെ’ . ഏറെ നാളുകള്‍ക്കു ശേഷം അനുപമ പരമേശ്വരന്റെ മലയാള സിനിമയിലേക്കുള്ള തിരിച്ചു വരവ് കൂടെയാണ് ചിത്രം. അഡ്വക്കേറ്റ് ഡേവിഡ് അബേല്‍ ഡോണോവൻ എന്ന കഥാപാത്രമായി സുരേഷ് ഗോപി ജെ എസ് കെ യില്‍ എത്തുന്നു. സുരേഷ് ഗോപിയുടെ ഇരുനൂറ്റി അമ്ബത്തിയഞ്ചാമത്തെ ചിത്രമാണ് ജെഎസ്കെ. . ഒരു ഇടവേളയ്ക്ക് ശേഷംContinue Reading

അയ്യപ്പനും കോശിയും റീമേക്ക് ചെയ്യാൻ താല്‍പ്പര്യമുണ്ടെന്ന് വ്യക്തമാക്കി സംവിധായകൻ ലോകേഷ് കനകരാജ്

അയ്യപ്പനും കോശിയും റീമേക്ക് ചെയ്യാൻ താല്‍പ്പര്യമുണ്ടെന്ന് വ്യക്തമാക്കി സംവിധായകൻ ലോകേഷ് കനകരാജ്.സൂര്യയേയും കാര്‍ത്തിയേയും പ്രധാന കഥാപാത്രങ്ങളാക്കി ചിത്രമെടുക്കാനാണ് ആലോചിച്ചിരുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അയ്യപ്പനും കോശിയും തമിഴില്‍ റീമേക്ക് ചെയ്യണം എന്ന് ആഗ്രഹമുണ്ടായിരുന്നു. അതില്‍ അയ്യപ്പനും കോശിയുമായി സൂര്യയെയും, കാര്‍ത്തിയെയുമാണ് വിചാരിച്ചത്. എന്നാല്‍ തിരക്കുകള്‍ കാരണവും മറ്റ് ചിത്രങ്ങളുടെ ഉത്തരവാദിത്വം ഉള്ളതിനാലും അത് നടന്നില്ല. എന്നാല്‍ ഇനിയും സാധ്യതയുള്ള ഒരു കഥയാണ് അത്.- ലോകേഷ് പറഞ്ഞു. നേരത്തെയും അയ്യപ്പനും കോശിയുംContinue Reading

'ലിയോ'യുടെ ഇടിവെട്ട് ട്രെയിലര്‍ പുറത്തിറങ്ങി

വിജയ് കേന്ദ്രകഥാപാത്രമായി എത്തുന്ന ലോകേഷ് കനകരാജ് ചിത്രം ലിയോ ഇടിവെട്ട് ട്രെയിലര്‍ റിലീസായി. ത്രില്ലടിപ്പിക്കുന്ന അതിഗംഭീര ആക്ഷൻ രംഗങ്ങളാലും മാസ് ഡയലോഗിനാലും സമ്ബന്നമാണ് ട്രെയിലര്‍. രണ്ടു മിനിറ്റ് 43 സെക്കന്റ് വരുന്ന ട്രെയിലര്‍ റിലീസായി അഞ്ച് മിനിറ്റ് കൊണ്ട് ഒരു മില്ല്യണിലധികം കാഴ്ച്ചക്കാരെയാണ് സ്വന്തമാക്കിയത്. ലിയോ ദാസ് എന്ന കഥാപാത്രമായാണ് വിജയ് എത്തുന്നത്. ആന്റണി ദാസ്, ഹരോള്‍ഡ് ദാസ് എന്നീ കഥാപാത്രങ്ങളായി സഞ്ജയ് ദത്തും അര്‍ജുൻ ദാസും ചിത്രത്തിലെത്തുന്നുണ്ട്. മലയാളിContinue Reading

വിജയ് നായകനാവുന്ന ചിത്രം 'ലിയോ' തമിഴ്നാട് തിയറ്റര്‍ വിതരണാവകാശം വിറ്റ വകയില്‍ മാത്രം 101 കോടി രൂപ

യുവനിരയിലെ ഹിറ്റ് മേക്കര്‍ ലോകേഷ് കനകരാജ് കരിയറിലെ ഏറ്റവും വമ്ബൻ വിജയം വിക്രത്തിന് ശേഷം ചെയ്യുന്ന സിനിമ എന്നതാണ് ലിയോയുടെ ഏറ്റവും വലിയ യുഎസ്‍പി. മാസ്റ്ററിന് ശേഷം വിജയും ലോകേഷും ഒരുമിക്കുന്ന സിനിമയാണ് ഇത്. സെവന്‍ സ്ക്രീന്‍ സ്റ്റുഡിയോ നിര്‍മ്മിക്കുന്ന ചിത്രം ഓരോ ദിവസവും വാര്‍ത്ത സൃഷ്ടിക്കുന്നുണ്ട്. ഇപ്പോഴിതാ തമിഴ്നാട് വിതരണാവകാശത്തില്‍ നിന്ന് ലിയോ ഉണ്ടാക്കിയിരിക്കുന്ന നേട്ടത്തെക്കുറിച്ച്‌ പറയുകയാണ് തമിഴിലെ പ്രമുഖ നിര്‍മ്മാതാവും വിതരണക്കാരനുമായ ജി ധനഞ്ജയന്‍. തമിഴ്നാട് തിയറ്റര്‍Continue Reading

അനൂപ് മേനോനെ നായകനാക്കി കൃഷ്ണ പ്രിയദർശൻ സംവിധാനം ചെയ്യുന്ന 'ഒരു ശ്രീലങ്കൻ സുന്ദരി' എന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി

അനൂപ് മേനോനെ നായകനാക്കി കൃഷ്ണ പ്രിയദർശൻ സംവിധാനം ചെയ്യുന്ന ഒരു ശ്രീലങ്കൻ സുന്ദരി എന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി . മൻഹർ സിനിമാസിന്റെ ബാനറിൽ വിഷൻ മീഡിയ പ്രൊഡക്ഷൻസ് ആണ് ചിത്രം ഒക്ടോബർ അവസാനവാരം തീയ്യറ്ററുകളിൽ എത്തിക്കുന്നത്.മൻഹർ സിനിമാസിന്റെ ബാനറിൽ കൃഷ്ണ പ്രിയദർശൻ തന്നെയാണ് ചിത്രത്തിന്റെ നിർമ്മാണവും രചനയും സംവിധാനവും നിർവഹിച്ചിരിക്കുനത്. ഉണ്ണിമുകുന്ദൻ, ഷൈൻ ടോം ചാക്കോ, മാളവിക മേനോൻ എന്നിവരുടെ ഫേസ് ബുക്ക്‌ പേജിലൂടെ ആയിരുന്നു ചിത്രത്തിന്റെ ഫസ്റ്റ്Continue Reading

നെടുമുടി വേണു അവസാനമായി അഭിനയിച്ച 'കോപം' ഒക്ടോബർ 6 ന് തീയേറ്ററുകളിൽ

മലയാളത്തിന്റെ അതുല്യ നടനായിരുന്ന നെടുമുടി വേണു അവസാനമായി അഭിനയിച്ച ചിത്രം കോപം ഒക്ടോബർ 6 ന് തീയേറ്ററുകളിലെത്തുന്നു.തന്റെ പഴയ വീട്ടിൽ സ്വന്തം പെൻഷനെ മാത്രം ആശ്രയിച്ച് ജീവിക്കുന്ന ഒരു സാധുവാണ് ഗണപതി അയ്യർ. ചെറുമകൾ മീനാക്ഷി മാത്രമാണ് സ്വന്തമെന്ന് പറയാനായി അദ്ദേഹത്തിനുള്ളത്. അപകടത്തിൽ ഒരു കാൽ നഷ്ടപ്പെട്ട മീനാക്ഷിക്കു വേണ്ടി മാത്രമാണ് അയ്യർ ജീവിക്കുന്നത്. പക്വതയില്ലാത്ത പ്രായത്തിലൂടെ കടന്നുപോകുന്ന മീനാക്ഷിയുടെ വൈവിധ്യ മനോവികാരങ്ങൾക്കനുസരിച്ച് നിലപാട് എടുക്കുന്ന മുത്തച്ഛൻ. അവർ തമ്മിലുള്ളContinue Reading

സമൂഹത്തിലെ കൊടും വിഷങ്ങൾക്കെതിരെ ശക്തമായ മെസേജുമായി എത്തുകയാണ് വെളുത്ത മധുരം എന്ന ചിത്രം.വൈഖിരി ക്രീയേഷൻസിനു വേണ്ടി ശിശിരസതീശൻ നിർമ്മിക്കുന്ന ഈ ചിത്രം ജിജു ഓറപ്പടി സംവിധാനം ചെയ്യുന്നു.ബി.എം. എൻ്റർടൈമെൻസ് ചിത്രം തീയേറ്ററിലെത്തിക്കും.ആക്ടിവിസ്റ്റ് മീര എന്ന വ്യത്യസ്ത കഥാപാത്രമായി സ്വേതമേനോൻ എത്തുന്ന ചിത്രത്തിൽ,സന്തോഷ് കീഴാറ്റൂർ, സുധീർ കരമന എന്നിവരും പുതിയ മുഖവുമായി മാറ്റുരയ്ക്കുന്നു. കുടുംബ സ്നേഹിയായ ഹരിദാസിൻ്റെ കഥയാണ് ചിത്രം പറയുന്നത്.ഹരിദാസ് വർഷങ്ങളായി കുടുംബം പുലർത്താൻ ഗൾഫിലായിരുന്നു. ഭാര്യക്കും, മക്കൾക്കും ഒപ്പംContinue Reading

"ലാ ടൊമാറ്റിന"(ചുവപ്പുനിലം)ഇന്നു മുതൽ.

ജോയ് മാത്യു, കോട്ടയം നസീര്‍, ശ്രീജിത്ത് രവീ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കിസജീവന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന’ലാ ടൊമാറ്റിനാ’ ഇന്നു മുതൽ പ്രദർശനത്തിനെത്തുന്നു. ” ഒരു യൂടൂബ് ചാനൽ നടത്തി സർക്കാരിന് തലവേദനയുണ്ടാക്കുന്ന ഒരു മാധ്യമ പ്രവർത്തകനാണ് സിനിമയിലെ കേന്ദ്ര കഥാപാത്രം !മാധ്യമ പ്രവർത്തകൻ വരുതിക്ക് നിൽക്കുന്നില്ല എന്ന് കണ്ടാൽ സർക്കാർ അയാളെ കള്ളക്കേസിൽ പെടുത്തി ചാനൽ പൂട്ടിക്കില്ലേ ?ഈ ഒരു ചിന്തയിൽ നിന്നാണ് ലാ ടൊമാറ്റിന (ചുവപ്പുനിലം) എന്ന സിനിമയുണ്ടായത്.സംവിധായകൻContinue Reading