മഹാറാണി നവംബര്‍ 24ന് പ്രദര്‍ശനത്തിന് എത്തും

alternatetext

റോഷൻ മാത്യു, ഷൈൻ ടോം ചാക്കോ, ബാലു വര്‍ഗീസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജി മാര്‍ത്താഡൻ സംവിധാനം ചെയ്ത വരാനിരിക്കുന്ന മലയാളം ചിത്രം മഹാറാണിയുടെ സെൻസറിങ് പൂര്‍ത്തിയായി. U/A സര്‍ട്ടിഫിക്കറ്റുമായി ചിത്രം ചിത്രം നവംബര്‍ 24ന് പ്രദര്‍ശനത്തിന് എത്തും. . എസ്ബി ഫിലിംസിന്റെ ബാനറില്‍ സുജിത് ബാലനാണ് ചിത്രം നിര്‍മ്മിക്കുന്നത്.

alternatetext

ബാദുഷ പ്രൊഡക്ഷൻസിന്റെ ബാനറില്‍ എൻ എം ബാദുഷയാണ് ഇതിന്റെ സഹനിര്‍മ്മാതാവ്. സോണി വെനീസ് 2വില്‍ ചിത്രീകരിച്ച കേരളത്തിലെ ആദ്യ ഫീച്ചര്‍ എന്ന ഖ്യാതിയും ചിത്രത്തിനുണ്ട്. ഹരിശ്രീ അശോകൻ, ജോണി ആന്റണി, ജാഫര്‍ ഇടുക്കി, സുജിത് ബാലൻ, കൈലാഷ്, ഗോകുലൻ, അശ്വത് ലാല്‍, രഘുനാഥ് പലേരി, ഗൗരി ഗോപകുമാര്‍, നിഷ സാരംഗ്, സ്മിനു സിജോ തുടങ്ങി ഒരു കൂട്ടം താരനിരയാണ് മഹാറാണിയിലുള്ളത്.

ഛായാഗ്രാഹകൻ ലോകനാഥൻ, എഡിറ്റര്‍ നൗഫല്‍ അബ്ദുള്ള എന്നിവരടങ്ങുന്നതാണ് ചിത്രത്തിന്റെ സാങ്കേതിക സംഘത്തില്‍. ഗോവിന്ദ് വസന്ത സംഗീതം പകര്‍ന്ന മഹാറാണിയുടെ വരികള്‍ക്ക് മുരുകൻ കാട്ടാക്കട, അൻവര്‍ അലി, രാജീവ് ആലുങ്കല്‍ എന്നിവരാണ്.