പാരല്ലക്സ് ഫിലിം ഹൗസിന്റെ ബാനറില്‍ യുവ സംവിധായകൻ ശ്രീവല്ലഭൻ. ബി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘കൊറ്റവൈ’. ശ്രീവല്ലഭൻ്റെ അഞ്ചാമത്തെ ചിത്രമായ കൊറ്റവൈ വ്യത്യസ്തമായ കഥ പറയുന്ന റോഡ് മൂവിയാണ്. മുംബൈയില്‍ നിന്നും ഒരു പ്രത്യേക സാഹചര്യത്തില്‍ കേരളത്തിലേക്ക് യാത്രതിരിച്ച ഒരു ചെറുപ്പക്കാരന്റെ ജീവിതത്തില്‍ സംഭവിക്കുന്ന കാര്യങ്ങളാണ് സിനിമയുടെ ഇതിവൃത്തമെന്ന് സംവിധായകൻ പറഞ്ഞു. പുതുതലമുറയ്ക്കും പഴയ തലമുറയ്ക്കും ഒരുപോലെ ആസ്വദിക്കാൻ കഴിയുന്ന രീതിയിലാണ് സിനിമ ചിത്രീകരിക്കുന്നത്. പാരല്ലക്സ് ഫിലിം ഹൗസിന്റെContinue Reading

കാൻസറിനെ പൊരുതി ജീവിക്കുന്ന കൊച്ചു പെൺകുട്ടിയുടെ അതിജീവനവും, കണ്ടൽക്കാടുകളുടെ സംരക്ഷണവുമാണ് സിനിമയുടെ വിഷയം.ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ചിത്രം റിലീസ് ആവുകയാണ്. കേരള ഫിലിം ക്രിട്ടിക്സ് അവാർഡിൽ മികച്ച പരിസ്ഥിതി ചിത്രമായി തിരഞ്ഞെടുക്കപ്പെട്ട ചിത്രമാണ് ലൈഫ് ഓഫ് മാൻഗ്രോവ്* ചിത്രത്തിന്റെ രചനയും സംവിധാനവും എൻ എൻ ബൈജു നിർവഹിച്ചിരിക്കുന്നു.എസ് ആൻഡ് എച്ച് ഫിലിംസിന്റെ ബാനറിൽ ശോഭനായർ, പി വി ഹംസകൂറ്റനാട്, ഉമ്മർ പട്ടാമ്പി, സതീഷ് പൈങ്കുളം എന്നിവർ ചേർന്ന്‌ നിർമ്മിച്ച ചിത്രമാണിത്.Continue Reading

സംവിധായകൻ ലോകേഷ് കനകരാജ് കഥയെഴുതി ഭാഗ്യരാജ് കണ്ണൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ബെൻസ്. രാഘവാ ലോറൻസ് നായകനാവുന്ന ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുകയാണ്. പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ ഏറ്റവും പുതിയ അപ്ഡേറ്റ് പുറത്തുവന്നിരിക്കുകയാണ്. ഒരു പോസ്റ്ററാണ് ഇത്. പോസ്റ്ററിനേക്കാളേറെ ഇതില്‍ പറഞ്ഞിരിക്കുന്ന കഥാപാത്രം അവതരിപ്പിക്കുന്ന താരം ആരെന്നാണ് ചിത്രത്തേക്കുറിച്ചുള്ള ചൂടേറിയ ചർച്ച. സിനിമയിലെ വില്ലൻ കഥാപാത്രത്തെ പരിചയപ്പെടുത്തുന്ന കാരക്റ്റർ പോസ്റ്റർ ബുധനാഴ്ചയെത്തുമെന്നാണ് ബെൻസിനെക്കുറിച്ചുള്ള പുതിയ അപ്ഡേറ്റ്. ഒരാള്‍ പുറംതിരിഞ്ഞുനില്‍ക്കുന്നContinue Reading

പ്രേക്ഷകരുടെ ഏറെ നാളത്തെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് ഒട്ടേറെ അഭ്യൂഹങ്ങള്‍ക്കും ഊഹാപോഹങ്ങള്‍ക്കും ഒടുവില്‍ പ്രഭാസ് ചിത്രം ‘രാജാസാബി’ന്റെ റിലീസ് ഡേറ്റ് പുറത്തുവിട്ട് അണിയറപ്രവർത്തകർ. ഡിസംബർ അഞ്ചിനാണ് ചിത്രത്തിന്റെ വേള്‍ഡ് വൈഡ് റിലീസ്. റിലീസിന് മുമ്ബേ ആകാംക്ഷയുണർത്തിക്കൊണ്ട് ചിത്രത്തിന്റെ ടീസർ ജൂണ്‍ 16-ന് പുറത്തിറങ്ങും. സമാനതകളില്ലാത്ത സ്റ്റൈലിലും സ്വാഗിലും കരിയറില്‍ ഇതുവരെ അവതരിപ്പിക്കാത്ത രീതിയിലുള്ളൊരു വേഷപ്പകർച്ചയിലാണ് ചിത്രത്തില്‍ പ്രഭാസ് എത്താൻ ഒരുങ്ങുന്നത്. ഏവരേയും അതിശയിപ്പിക്കുന്ന അമാനുഷിക ഘടകങ്ങളും ചില മിത്തുകളും ഒക്കെ സന്നിവേശിപ്പിച്ചുകൊണ്ട്Continue Reading

ഡ്രൈവിംഗ് ലൈസൻസിലും പാസ്പോർട്ടിലും ഉള്ളതുപോലെ മാര്യേജ് സർട്ടിഫിക്കറ്റിലും കാലാവധി നിർണ്ണയിക്കുന്ന ഒരു തീയതി വേണമെന്ന പ്രകോപനപരമായ ആശയം ഉൾപ്പെടുത്തിയിരിക്കുന്ന സിനിമ പിഡബ്ല്യുഡി (PWD – proposal Wedding divorce) യുടെ ട്രയിലർ റിലീസായി. അതിൽ നായിക കഥാപാത്രം പറയുന്നതാണ് ” നമ്മുടെ മാര്യേജ് സർട്ടിഫിക്കറ്റിൽ ഒരു എക്സ്പയറി ഡേറ്റ് വേണം. ആവശ്യമുണ്ടെങ്കിൽ റിന്യൂ ചെയ്യാം “. വർഷങ്ങൾക്കു ശേഷം വിവാഹിതനായ ഒരു സുഹൃത്തിനെയോ ബന്ധുവിനെയോ കാണുമ്പോൾ കുശലം ചോദിക്കുന്നതുപോലെ “നിങ്ങളുടെContinue Reading

അനുഷ്ക ഷെട്ടി- ക്രിഷ് ജാഗർലാമുഡി ചിത്രം ‘ ഘാട്ടി’യുടെ റിലീസ് തീയതി പുറത്ത്. 2025 ജൂലൈ 11 ന് ആണ് ചിത്രം ആഗോള റിലീസായി എത്തുക. യുവി ക്രിയേഷൻസ് അവതരിപ്പിക്കുന്ന ചിത്രം നിർമ്മിക്കുന്നത് രാജീവ് റെഡ്ഡിയും സായ് ബാബു ജാഗർലമുഡിയും ചേർന്നാണ്. ബ്ലോക്ക്ബസ്റ്റർ ഹിറ്റായ ‘വേദം’ എന്ന ചിത്രത്തിന് ശേഷം അനുഷ്കയും കൃഷും ഒന്നിക്കുന്ന ഈ ചിത്രം യുവി ക്രിയേഷൻസിന്റെ ബാനറില്‍ അനുഷ്ക അഭിനയിക്കുന്ന നാലാമത്തെ ചിത്രം കൂടിയാണ്. അനുഷ്കContinue Reading

കൊല്ലം ജില്ലയുടെ അഭിമാന കൂട്ടായ്മയായ കരുനാഗപ്പള്ളി നാടകശാല കാരുണ്യത്തിന്റെ പുതിയ കയ്യൊപ്പ് ചാർത്തിക്കൊണ്ട് പുതിയൊരു സിനിമയ്ക്ക് കരുനാഗപ്പളളിയിൽ തുടക്കം കുറിച്ചു. “കാലം പറഞ്ഞ കഥ സിറ്റി ട്രാഫിക് “എന്ന് പേരിട്ട ചിത്രത്തിന്റെ അമരക്കാരൻ,അമ്പത്തിയൊമ്പത് വർഷമായി, കൊല്ലം അശ്വതി ഭാവന എന്ന പേരിൽ നാടകസമിതി നടത്തുന്ന,കരുനാഗപ്പള്ളി കൃഷ്ണൻകുട്ടിയാണ്.ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം ഒരുക്കുന്നതും ഇദ്ദേഹം തന്നെ. ടെലിവിഷൻ, സിനിമാ മേഖലയിലൂടെ ശ്രദ്ധേയനായ പ്രസാദ് നൂറനാടാണ് ചിത്രം സംവിധാനം ചെയ്യുന്നത്.പുലിമുരുകൻ എന്ന ചിത്രത്തിൽ,Continue Reading

പ്രവീണ്‍ നാരായണന്റെ സംവിധാനത്തില്‍ സുരേഷ് ഗോപി നായകനാകുന്ന ജാനകി vs സ്റ്റേറ്റ് ഓഫ് കേരളയുടെ മോഷൻ പോസ്റ്റർ റിലീസ് ചെയ്തു. സുരേഷ് ഗോപിക്കൊപ്പം അനുപമ പരമേശ്വരൻ, ദിവ്യ പിള്ള, ശ്രുതി രാമചന്ദ്രൻ, അസ്‌കർ അലി, മാധവ് സുരേഷ് ഗോപി, ബൈജു സന്തോഷ് തുടങ്ങി നീണ്ട താരനിരയും ചിത്രത്തില്‍ സുപ്രധാന വേഷങ്ങളിലഭിനയിക്കുന്നു. ഏറെ ജന ശ്രദ്ധ നേടിയ ചിന്താമണി കൊലക്കേസിന് ശേഷം സുരേഷ്ഗോപി വീണ്ടും വക്കീല്‍ കോട്ടിടുന്നു എന്നാണത് തന്നെയാണ് ചിത്രത്തിന്റെContinue Reading

നടനും നിർമ്മാതാവുമായ യാഷ്, ഹോളിവുഡിന്റെ ഇതിഹാസ സ്റ്റണ്ട് ഡയറക്ടർ ഗൈ നോറിസുമായി ഒരുക്കിയ വമ്ബൻ ആക്ഷൻ രംഗങ്ങളുടെ ചിത്രങ്ങള്‍ പുറത്ത് വിട്ട് അണിയറ പ്രവർത്തകർ.ഇന്ത്യൻ സിനിമ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നായ ‘രാമായണ’ ത്തിലാണ് ആക്ഷൻ ദൃശ്യവിസ്മയം സൃഷ്ടിച്ചിരിക്കുന്നത്. ചലച്ചിത്ര നിർമാണ മേഖലയില്‍ ദീർഘവീക്ഷണമുള്ള നമിത് മല്‍ഹോത്ര നിർമ്മിക്കുന്ന ഈ ബ്രഹ്മാണ്ഡ ചലച്ചിത്രം നിതീഷ് തിവാരിയാണ് സംവിധാനം ചെയ്യുന്നത്. അതി നൂതന സാങ്കേതികത്തികവോടെയും, കഥാഗതിക്കനുസിച്ചുള്ള സംഘട്ടനങ്ങളും പുരാണവുമായി ഏകോപിപ്പിച്ച്‌ ‘രാമായണ’ത്തെContinue Reading

രഞ്ജി പണിക്കര്‍, നന്ദു, മുത്തുമണി, ശാലു റഹിം, ആഷ്‌ലി ഉഷ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രേവതി സുമംഗലി വര്‍മ്മ കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ വലയം നന്ത്യാട്ട് ഫിലിംസ് ജൂണ്‍ പതിമൂന്നിന് പ്രദർശനത്തിനെത്തിക്കുന്നു.ജിഡിഎസ്‌എന്‍ എന്‍റര്‍ടെയിന്‍മെന്‍റ്സിന്‍റെ ബാനറില്‍ ജോബി ജോയ് വിലങ്ങന്‍പാറ നിർമിക്കുന്ന ഈ വലയം എന്ന ചിത്രത്തില്‍ സാന്ദ്ര നായര്‍, അക്ഷയ് പ്രശാന്ത്, മാധവ് ഇളയിടം, ഗീത മാത്തന്‍, സിദ, ജയന്തി, ജോപി, അനീസ് അബ്രഹാം, കിഷോര്‍ പീതാംബരന്‍, കുമാര്‍,Continue Reading