എമ്മാ ഗ്ലോബൽ ഗ്രൂപ്പ് ക്രീയേഷൻസ് നിർമ്മിച്ച് ജിജോ സെബാസ്റ്റ്യൻ കഥയും, തിരക്കഥയും എഴുതി സംവിധാനം ചെയ്ത “ജെറിയുടെ ആൺമക്കൾ” എന്ന മലയാള സിനിമ റിലീസിങ്ങിന് ഒരുങ്ങുന്നു. നടി അന്നാ രേഷ്മ രാജൻ, മോക്ഷ എന്നിവരുടെ സോഷ്യൽ മീഡിയ പേജ് മുഖേനയാണ് പോസ്റ്റർ റിലീസായത്. ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളായ ജെറിയുടെ വേഷത്തിൽ ഡോ. സുരേഷ് പ്രേമും, ക്ലാരയുടെ വേഷത്തിൽ ഐശ്വര്യ നമ്പ്യാരും വേഷമിടുന്നു, കൂടാതെ നോബി, അജിത്ത് കൂത്താട്ടുകുളം, ബിജു കലാവേദി,Continue Reading

കർഷകന്റെ മണ്ണും മനസ്സും വിയർപ്പും വിശപ്പും ഇഴചേർന്ന ഏറനാടൻ മണ്ണിലെ ഒരു ഗ്രാമത്തിലെ ചേക്കൂ എന്ന അനാഥനായ മുസ്ലിം യുവാവിന്റെ കഥയാണ് ജഗള എന്ന ചിത്രം പറയുന്നത്. എട്ടാം വയസ്സിൽ ഉമ്മ വസൂരി വന്ന് മരണപ്പെടുകയും ബാപ്പ കുഞ്ഞാൻ ഭ്രാന്തളകി നാടുവിട്ടു പോവുകയും ചെയ്തെങ്കിലും വിധി അവനെ കൈവിട്ടില്ല. ആ ഗ്രാമത്തിലെ ഓത്ത് പള്ളിയിലെ ഉസ്താദും പണ്ഡിതനും കൊണ്ടോട്ടി തങ്ങളുടെ ശിഷ്യനുമായ ചിയാം മുസ്ലിയാർ ചേക്കുവിനെ കൂടെ കൂട്ടുന്നു.ബാല്യകാലസഖിയായകുഞ്ഞാത്തൂന് ചേക്കുവനോടുള്ളContinue Reading

കാൻ പുരസ്കാര ജേതാവായ ‘ഓള്‍ വി ഇമാജിൻ ആസ് ലൈറ്റ്’, ‘മുറ’ എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തനായ അഭിനേതാവ് ഹൃദു ഹറൂണ്‍ നായകനാകുന്ന തമിഴ് ചിത്രം ‘ടെക്സാസ് ടൈഗറി’ന്റെ അനൗണ്‍സ്മെന്റ് വീഡിയോ ഹൃദുവിന്റെ പിറന്നാള്‍ ദിനത്തോടനുബന്ധിച്ച്‌ അണിയറപ്രവർത്തകർ റിലീസ് ചെയ്തു. പ്രദീപ് രംഗനാഥൻ, മമിതാ ബൈജു എന്നിവരോടൊപ്പം ‘ഡ്യൂഡ്’ എന്ന തമിഴ് ചിത്രത്തിലും, ഓണം റിലീസായി തീയേറ്ററുകളിലേക്ക് എത്തുന്ന മലയാള ചിത്രം ‘മൈം നെ പ്യാർ കിയാ’ എന്ന ചിത്രത്തിലെ നായകനായുംContinue Reading

കെ എച് പ്രോഡക്ഷൻസിന്റെ ബാനറിൽ ഹുസൈൻ അറോണി കഥയും തിരക്കഥ യും സംവിധാനവും നിർവഹിക്കുന്ന സിനിമയുടെ പൂജ തൃശൂർ സോണ ഹോട്ടലിൽ വെച്ച് നടന്നു. പ്രശസ്ത നടീനടന്മാരുടെ സാന്നിധ്യത്തിൽ വെച്ച് ആയിരുന്നു പൂജച്ചടങ്ങ് നടന്നത്. തുടർന്ന് പാലക്കാട് ചിത്രീകരണം ആരംഭിച്ചു. മലയാളം തമിഴ് രണ്ട് ഭാഷകളിലായിട്ടാണ് ചിത്രം അണിയറയിൽ ഒരുങ്ങുന്നത്. സാധാരണക്കാരുടെ സങ്കടവും അതിജീവനവും പ്രണയവും സസ്പെൻസും നിറഞ്ഞ ഒരു ഫീൽ ഗുഡ് മൂവിയാണ് ചിത്രത്തിന്റെ പ്രമേയം .തന്റെ രണ്ടാമത്തെContinue Reading

റീമാസ്റ്റർചെയ്ത് റീ റിലീസുചെയ്യുന്ന ചിത്രങ്ങളില്‍ ഇനി ആഘോഷ സിനിമകള്‍ പ്രതീക്ഷിച്ചാല്‍ മതി. രണ്ടുവർഷത്തിനിടെ മലയാളത്തില്‍ റീ റിലീസ് ചെയ്തവയില്‍ ‘ക്ലാസ്’ വിഭാഗങ്ങളെക്കാള്‍ ജനപ്രീതി നേടിയത് ‘അടിപൊളി’ സിനിമകള്‍. അതിനാല്‍ സിനിമകള്‍ റീമാസ്റ്റർചെയ്ത് റീ റിലീസുചെയ്യുന്നവരും അത്തരം ആഘോഷസിനിമകള്‍മാത്രം തിരഞ്ഞെടുക്കാൻ തുടങ്ങിയെന്നാണ് വിവരം. രണ്ട് വർഷത്തിനിടെ എട്ട് സിനിമകള്‍ റീ റിലീസ് ചെയ്തതില്‍ ദേവദൂതൻ, മണിച്ചിത്രത്താഴ്, സ്ഫടികം, ഛോട്ടാ മുംബൈ എന്നീ സിനിമകള്‍മാത്രമാണ് കാര്യമായ നേട്ടം ഉണ്ടാക്കിയത്. ഇവയ്ക്കെല്ലാം മൂന്ന് കോടിക്ക്Continue Reading

ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് ഒടുവില്‍ പുറത്തിറങ്ങിയ ചിത്രമാണ് ആലപ്പുഴ ജിംഖാന. തിയറ്ററുകളില്‍ ചിത്രം വിജയമായി മാറുകയും ചെയ്തു. ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ സിനിമയുടെ വിവരങ്ങള്‍ ഔദ്യോഗികമായി പുറത്തു വന്നിരിക്കുകയാണിപ്പോള്‍. യൂണിവേഴ്സല്‍ സിനിമയുടെയും പ്ലാൻ ബി മോഷൻ പിക്ച്ചേഴ്സിന്റെയും ബാനറില്‍ ബി രാകേഷ് ആണ് ചിത്രം നിർമിക്കുന്നത്. പ്ലാൻ ബി മോഷൻ പിക്ചേഴ്സിന്റെ ആദ്യ നിർമാണ സംരംഭമായിരുന്നു ആലപ്പുഴ ജിംഖാന. അനുരാഗ കരിക്കിന്‍ വെള്ളം, ഉണ്ട,Continue Reading

10 വർഷങ്ങള്‍ക്ക് ശേഷം സൂപ്പർതാരം എസ് ജെ സൂര്യ വീണ്ടും സംവിധാനത്തിലേക്ക്. എസ് ജെ സൂര്യ പ്രധാന വേഷത്തിലെത്തി കഥയും തിരക്കഥയും സംഭാഷണവും നിർവഹിക്കുന്ന ചിത്രമാണ് “കില്ലർ”. ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനും എസ് ജെ സൂര്യയുടെ നിർമാണ കമ്ബനിയായ എയ്ഞ്ചല്‍ സ്റ്റുഡിയോസും സഹകരിച്ചാണ് ചിത്രത്തിന്റെ നിർമാണം. ‘കില്ലർ’ എന്ന ചിത്രത്തിലൂടെ തമിഴ് സിനിമാ നിർമാണ രംഗത്ത് ശ്രീ ഗോകുലം മൂവീസ് വീണ്ടും സജീവമാകാൻ ഒരുങ്ങുകയാണ്. വി.സി.Continue Reading

ഹോംബാലെ ഫിലിംസും ക്ലീം പ്രൊഡക്ഷൻസും അവരുടെ സ്വപ്ന പദ്ധതിയായ ആനിമേറ്റഡ് ഫ്രാഞ്ചൈസിയായ മഹാവതാർ സിനിമാറ്റിക് യൂണിവേഴ്സിന്റെ ലൈനപ്പ് ഔദ്യോഗികമായി പുറത്തിറക്കി. ഒരു ദശാബ്ദത്തിലേറെ നീണ്ടുനില്‍ക്കുന്ന ഈ പരമ്ബര, 2025-ല്‍ മഹാവതാർ നരസിംഹത്തില്‍ തുടങ്ങി 2037-ല്‍ മഹാവതാർ കല്‍ക്കി രണ്ടാം ഭാഗത്തില്‍ അവസാനിക്കുന്ന രീതിയില്‍ വിഷ്ണുവിന്റെ പത്ത് ദിവ്യ അവതാരങ്ങളെ പ്രേക്ഷകരുടെ മുന്നിലെത്തിക്കും. ക്ലീം പ്രൊഡക്ഷൻസിന്റെ ബാനറില്‍ ശില്‍പ ധവാൻ, കുശാല്‍ ദേശായി, ചൈതന്യ ദേശായി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ‘മഹാവതാർContinue Reading

രശ്‌മിക മന്ദാന നായികയാകുന്ന ഏറ്റവും പുതിയ ചിത്രം ‘മൈസ’യുടെ ടൈറ്റില്‍ പോസ്റ്റർ പുറത്ത്. രവീന്ദ്ര പുല്ലെ സംവിധാനം ചെയ്യുന്ന ‘മൈസ’ എന്ന ചിത്രത്തിലൂടെ രശ്മിക തന്റെ കരിയറില്‍ ഇതുവരെ ചെയ്തതില്‍ നിന്നും വ്യത്യസ്തമായൊരു വേഷത്തിലെത്തുന്നു എന്ന വിവരമാണ് പുറത്തുവരുന്നത് . ‘ഹണ്ടഡ്, വൂണ്ടഡ്, അണ്‍ബ്രോക്കണ്‍’ എന്ന ടാഗ്‌ലൈനോട് കൂടിയായിരുന്നു സിനിമയുടെ പ്രഖ്യാപനം. വളരെ ബോള്‍ഡ് ആയിട്ടുള്ള വേഷത്തിലാണ് പടത്തില്‍ രശ്മിക എത്തുന്നതെന്നാണ് വിവരം. ദുല്‍ഖർ ആണ് മൈസയുടെ മലയാളം പോസ്റ്റർContinue Reading

ലോകേഷ് കനഗരാജിന്റെ സംവിധാനത്തില്‍ രജനികാന്ത് നായകനാകുന്ന ‘കൂലി’ എന്ന ചിത്രത്തിലെ ആദ്യ ഗാനം ‘ചികിട്ട്’ പുറത്തിറങ്ങി. ഈ ഗാനത്തിന് സംഗീതം നല്‍കി ആലപിച്ചിരിക്കുന്നത് അനിരുദ്ധ് രവിചന്ദർ ആണ്. സണ്‍ ടിവിയുടെ യൂട്യൂബ് ചാനലിലൂടെ പുറത്തുവിട്ട ഗാനത്തില്‍ ‘കൂലി’യുടെ വീഡിയോ ഗാനത്തിലെ ഏതാനും ചില രംഗങ്ങള്‍ മാത്രമാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. വീഡിയോ ഗാനത്തില്‍ അനിരുദ്ധിനൊപ്പം ഡാൻസ് മാസ്റ്റർ സാൻഡിയും ടി. രാജേന്ദ്രനും പ്രത്യക്ഷപ്പെടുന്നുണ്ട്. ഗാനത്തിന്റെ പ്രമോ കട്ട് റിലീസ് ചെയ്ത് ആറ് മാസത്തിന്Continue Reading