‘ത്രീ ബിഎച്ച്‌കെ’ ഒടിടിയിലേക്ക്
സിദ്ധാർഥ് നായകനായി എത്തിയ ചിത്രമാണ് ‘ത്രീ ബിഎച്ച്‌കെ’. ശ്രീ ഗണേഷ് ആണ് ചിത്രത്തിൻ്റെ സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്. ഒരു ഫാമിലി ഡ്രാമയായി ഒരുങ്ങിയ സിനിമ ജൂലൈ നാലിനാണ് തിയേറ്ററുകളില്‍ എത്തിയത്. ചിത്രം മികച്ച പ്രതികരണം നേടി ബോക്സ് ഓഫീസില്‍ മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. ഇപ്പോഴിതാ ത്രീ ബിഎച്ച്‌കെ ഒടിടിയിലേക്ക് എത്തുകയാണ്. ചിത്രം ഇന്ന് മുതല്‍ സ്ട്രീമിങ് ആരംഭിച്ചിരിക്കുകയാണ്. ആമസോണ്‍ പ്രൈമിലൂടെയാണ് സിനിമ പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തുന്നത്. തിയേറ്ററിലേത് പോലെ ഒടിടിയിലും സിനിമയ്ക്ക്Continue Reading











