മലയാളത്തിലെ ഒട്ടേറെ ഹിറ്റ് സിനിമകളുടെ അമരക്കാരായ മഹേഷ് നാരായണനും ഷെബിൻ ബക്കറും ചേർന്ന് നിർമ്മിക്കുന്ന അർജുൻ അശോകൻ ചിത്രം ‘തലവര’ റിലീസിനൊരുങ്ങുന്നു. ഓഗസ്റ്റ് 15-നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. ടേക്ക് ഓഫ്, സീ യു സൂണ്‍, മാലിക്ക്, അറിയിപ്പ് തുടങ്ങിയ ശ്രദ്ധേയ സിനിമകളുടെ സംവിധായകനായ മഹേഷ് നാരായണനും ചാർലി, ടേക്ക് ഓഫ്, തണ്ണീർമത്തൻ ദിനങ്ങള്‍, സൂപ്പർ ശരണ്യ, അറിയിപ്പ് തുടങ്ങിയ പ്രേക്ഷക-നിരൂപക പ്രശംസകള്‍ നേടിയ സിനിമകള്‍ നിർമ്മിച്ചിട്ടുള്ള ഷെബിൻ ബക്കറും ഒന്നിച്ചൊരുക്കുന്നContinue Reading

ഇന്ദ്രൻസ്, മീനാക്ഷി അനൂപ്, അന്നു ആൻ്റണി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ദീപക് ഡിയോണ്‍ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ‘പ്രൈവറ്റ്’ പ്രദര്‍ശനത്തിന് ഒരുങ്ങുന്നു. ബാലൻ മാരാർ എന്ന ഇന്ദ്രൻസിൻ്റെയും അഷിത ബീഗം എന്ന മീനാക്ഷിയുടെയും കഥാപാത്രങ്ങളുടെ പേരുകള്‍ മാത്രമാണ് ഇതുവരെ ചിത്രത്തിൻ്റെ അണിയറക്കാർ പുറത്ത് വിട്ടിരുന്നത്. സി ഫാക്ടര്‍ ദ എന്റര്‍ടെയ്ന്‍മെന്റ് കമ്ബനിയുടെ ബാനറില്‍ വി.കെ. ഷബീര്‍ ആണ് നിര്‍മ്മാണം. ഛായാഗ്രഹണം-ഫൈസല്‍ അലി. സംഗീതവും പശ്ചാത്തല സംഗീതവും നവാഗതനായ അശ്വിൻContinue Reading

ചിത്രത്തിന്റെ സംവിധായകൻ ആനന്ദ് എല്‍. റായി രംഗത്തെത്തിയതിനു പിന്നാലെയാണിപ്പോള്‍ ധനുഷിന്റെ പ്രതികരണവും വരുന്നത്. മാറ്റം വരുത്തിയ പുതിയ ക്ലൈമാക്‌സ് സിനിമയുടെ ആത്മാവിനെത്തന്നെ ഇല്ലാതാക്കിയെന്ന് ധനുഷ് പറഞ്ഞു. ധനുഷും സോനം കപൂറും പ്രധാന വേഷത്തിലെത്തിയ 2013 ല്‍ റിലീസ് ചെയ്ത റൊമാന്റിക് ചിത്രം രാഞ്ജാനയാണ് വീണ്ടും മാറ്റങ്ങളോടെ റിലീസ് ചെയ്തത്. ഇരു മതങ്ങളില്‍പ്പെട്ടവരുടെ പ്രണയം പറയുന്ന ചിത്രം ദുഃഖപര്യവസായിയായിരുന്നു. ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെ പ്രതികരണവുമായി ധനുഷ് എത്തി. സിനിമയുടെ മാറ്റം വരുത്തിയContinue Reading

മാളികപ്പുറത്തിനു ശേഷം അതെ ടീം ഒരുക്കുന്ന സുമതി വളവ് സൂപ്പർ ഹിറ്റിലേക്ക്. രണ്ടാം ദിനം കേരളത്തില്‍ നിന്ന് മാത്രം രണ്ടു കോടിയിലധികം കളക്ഷനും വേള്‍ഡ് വൈഡ് ഒരു കോടിയിലധികം രൂപയും ഇന്നലെ നേടി. രണ്ടു ദിനം കൊണ്ട് അഞ്ചരക്കോടിയില്പരം ഗ്രോസ് കളക്ഷൻ വേള്‍ഡ് വൈഡ് നേടിയ ചിത്രം സുമതി വളവ് കുട്ടികളുടെയും മുതിർന്നവരുടെയും പ്രിയ ചിത്രമായിമാറുന്നു. രണ്ടാം ദിനവും ഹൗസ്ഫുള്‍, ഫാസ്റ്റ് ഫില്ലിംഗ് ഷോകള്‍ക്ക് പുറമെ അഡിഷണല്‍ ഷോകളും ഹൗസ്Continue Reading

അസ്കർ സൗദാൻ, രാഹുല്‍ മാധവ്, സാക്ഷി അഗർവാള്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ദിലീപ് നാരായണൻ സംവിധാനം ചെയ്യുന്ന ദി കേസ് ഡയറി എന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി.വിജയരാഘവൻ, ബിജുക്കുട്ടൻ, ബാല, റിയാസ് ഖാൻ, മേഘനാദൻ, അജ്മല്‍ നിയാസ്, കിച്ചു, ഗോകുലൻ, അബിൻജോണ്‍, രേഖ നീരജ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍. ബെൻസി പ്രൊഡക്ഷൻസിന്‍റെ ബാനറില്‍ കെ.വി. അബ്ദുല്‍ നാസർ നിർമിക്കുന്ന ഈ ചിത്രത്തിന്‍റെ ചായഗ്രഹണം പി. സുകുമാർ നിർവഹിക്കുന്നു.Continue Reading

സിദ്ധാർഥ് നായകനായി എത്തിയ ചിത്രമാണ് ‘ത്രീ ബിഎച്ച്‌കെ’. ശ്രീ ഗണേഷ് ആണ് ചിത്രത്തിൻ്റെ സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്. ഒരു ഫാമിലി ഡ്രാമയായി ഒരുങ്ങിയ സിനിമ ജൂലൈ നാലിനാണ് തിയേറ്ററുകളില്‍ എത്തിയത്. ചിത്രം മികച്ച പ്രതികരണം നേടി ബോക്സ് ഓഫീസില്‍ മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. ഇപ്പോഴിതാ ത്രീ ബിഎച്ച്‌കെ ഒടിടിയിലേക്ക് എത്തുകയാണ്. ചിത്രം ഇന്ന് മുതല്‍ സ്ട്രീമിങ് ആരംഭിച്ചിരിക്കുകയാണ്. ആമസോണ്‍ പ്രൈമിലൂടെയാണ് സിനിമ പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തുന്നത്. തിയേറ്ററിലേത് പോലെ ഒടിടിയിലും സിനിമയ്ക്ക്Continue Reading

വിജയ് സേതുപതിയും നിത്യ മേനനും പ്രധാന വേഷങ്ങളില്‍ എത്തുന്ന തലൈവൻ തലൈവി കഴിഞ്ഞ ദിവസമാണ് തിയേറ്ററിലെത്തിയത്. പസങ്ക, കേഡി ബില്ല കില്ലാഡി രംഗ, കടയ്ക്കുട്ടി സിങ്കം തുടങ്ങി നിരവധി സൂപ്പർഹിറ്റ് ഒരുക്കിയ പാണ്ഡിരാജ് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഒരു ഫാമിലി ചിത്രമായി ഒരുക്കിയ സിനിമയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ചിത്രം ആഗോള ബോക്സ് ഓഫീസില്‍ നിന്ന് റെക്കോർഡ് നേട്ടമാണ് സ്വന്തമാക്കിയിരിക്കുന്നത്. ഇപ്പോഴിതാ ചിത്രം ആഗോള ബോക്സ് ഓഫീസില്‍ 50Continue Reading

മികച്ച പ്രേക്ഷക – നിരൂപക പ്രശംസ നേടിയ ‘കിഷ്കിന്ധാ കാണ്ഡ’ത്തിന് ശേഷം ആസിഫ് അലിയും അപർണ ബാലമുരളിയും വീണ്ടും ഒന്നിക്കുന്ന ‘മിറാഷ്’ എന്ന സിനിമയുടെ സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്ത്. ഭയം നിഴലിക്കുന്ന കണ്ണുകളുമായി, നടുക്കുന്ന ഏതോ കാഴ്ച കണ്ണില്‍ പതിഞ്ഞതിന്റെ ഞെട്ടലില്‍ നില്‍ക്കുന്ന ആസിഫും അപർണ്ണയുമാണ് പോസ്റ്ററിലുള്ളത്. സൂപ്പർഹിറ്റ് സംവിധായകൻ ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന സിനിമയുടെ ഡിജിറ്റല്‍ ഇല്യൂഷൻ വീഡിയോ അടുത്തിടെ ശ്രദ്ധ നേടിയിരുന്നു. അതിനു പിന്നാലെContinue Reading

ന്യൂഡല്‍ഹി: 71-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. 2023ല്‍ സെൻസർ ചെയ്ത ചിത്രങ്ങളാണ് പുരസ്കാരത്തിനായി പരിഗണിക്കപ്പെട്ടത്.മികച്ച മലയാള ചിത്രമായി ക്രിസ്റ്റോ ടോമി സംവിധാനം ചെയ്ത ഉള്ളൊഴുക്ക് തെരഞ്ഞെടുത്തു. ഉര്‍വശി, പാര്‍വതി എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രമാണ് ഉള്ളൊഴുക്ക്. ഉള്ളൊഴുക്കിലെ അഭിനയത്തിന് ഉർവശിക്ക് മികച്ച സഹനടിക്കുള്ള പുരസ്കാരം ലഭിച്ചു. ഗുജറാത്തി നടി ജാനകി ബോധിവാലയോടൊപ്പമാണ് ഉര്‍വശി പുരസ്‌കാരം പങ്കിട്ടത്. മികച്ച സഹനടനായി വിജയരാഘവനെയും തെരഞ്ഞെടുത്തു. പൂക്കാലത്തിലെ അഭിനയത്തിനാണ് വിജയരാഘവന് പുരസ്കാരംContinue Reading

ജയരാജ് സംവിധാനംചെയ്യുന്ന മെഹ്ഫില്‍ എന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി. മലയാള സിനിമയിലെ പ്രശസ്തരായ നടീനടന്മാരും അണിയറ പ്രവർത്തകരും ചേർന്നാണ് പോസ്റ്റർ പുറത്തുവിട്ടത്.ദേവാസുരത്തിലെ മോഹൻലാല്‍ കഥാപാത്രമായ മംഗലശ്ശേരി നീലകണ്ഠനെ സംവിധായകൻ രഞ്ജിത്ത് ഒരുക്കിയത് കോഴിക്കോട് മുല്ലശ്ശേരി രാജഗോപാലിന്‍റെ ജീവിതത്തെ ആസ്പദമാക്കിയായിരുന്നു. സിനിമ സംഗീത ലോകത്തെ പ്രശസ്തരുടെ പ്രിയപ്പെട്ടവനായ മുല്ലശേരി രാജഗോപാലിന്‍റെ വീട്ടില്‍ എന്നും മെഹ്ഫില്‍ ആയിരുന്നു. ഒരിക്കല്‍ നേരില്‍ കണ്ട് ജയരാജിന്‍റെ ഹൃദയത്തില്‍ പതിഞ്ഞ ഒരു സംഗീതരാവിന്‍റെ ദൃശ്യാവിഷ്ക്കാരമാണ്Continue Reading