ഫഹദ് ഫാസിലുംകല്യാണി പ്രിയദർശനും പ്രധാന വേഷത്തിലെത്തിയ ചിത്രമാണ് ഓടും കുതിര ചാടും കുതിര. അല്‍ത്താഫ് സലിം ആണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്.ഓണം റിലീസായെത്തിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. കല്യാണ ദിവസം കുതിരപ്പുറത്തു നിന്ന് വീണ് കോമയിലായിപ്പോകുന്ന നായകനും പിന്നീട് അയാളുടെ ജീവിതത്തില്‍ സംഭവിക്കുന്ന കാര്യങ്ങളിലൂടെയുമാണ് ചിത്രം കടന്നു പോകുന്നത്. എബി മാത്യു എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ ഫഹദ് എത്തുന്നത്. നിധി എന്ന കഥാപാത്രത്തെ കല്യാണിയും അവതരിപ്പിച്ചിരിക്കുന്നുContinue Reading

നവാഗതനായ വീര സംവിധാനം ചെയ്യുന്ന ഷെയിൻ നിഗം ചിത്രം ‘ഹാല്‍’ സിനിമയിലെ ക്യാരക്ടർ പോസ്റ്റർ പുറത്ത്. ചിത്രത്തില്‍ ഡേവീസ് എന്ന കഥാപാത്രമായി എത്തുന്ന നിഷാന്ത് സാഗറിനെയാണ് പോസ്റ്ററില്‍ കാണിച്ചിരിക്കുന്നത്. പ്രണയം നിറച്ച ‘കല്യാണ ഹാല്‍…’ എന്ന ഗാനം അടുത്തിടെ ഏവരുടേയും ശ്രദ്ധ കവർന്നിരുന്നു. സെപ്റ്റംബർ 12-നാണ് സിനിമയുടെ വേള്‍ഡ് വൈഡ് റിലീസ്. ഷെയിൻ നിഗത്തിന്റെ കരിയറിലെ തന്നെ ബിഗ് ബഡ്ജറ്റ് ചിത്രമായി എത്തുന്ന ‘ഹാല്‍’ സിനിമയില്‍ സാക്ഷി വൈദ്യയാണ് നായികയായിContinue Reading

ദുല്‍ഖർ സല്‍മാൻ്റെ വേഫേറർ ഫിലിംസ് നിർമ്മിച്ച “ലോക: ചാപ്റ്റർ വണ്‍ ചന്ദ്ര” ലോകമെമ്ബാടുമുള്ള പ്രേക്ഷകർ ഹൃദയം കൊണ്ട് സ്വീകരിച്ചിരിക്കുകയാണ്. വേഫേറർ ഫിലിംസ് നിർമ്മിച്ച ഏഴാം ചിത്രമാണിത്. ലോക നിലവാരത്തില്‍ ഒരുക്കിയ ഈ മലയാള ചിത്രം കേരളത്തിൻ്റെ അതിരുകള്‍ താണ്ടി അഭിനന്ദനം നേടുമ്ബോള്‍ പ്രേക്ഷകർ കയ്യടിക്കുന്നത് ദുല്‍ഖർ സല്‍മാനും വേഫേറർ ഫിലിംസിനും കൂടിയാണ്. ഇത്രയും സങ്കേതിക പൂർണതയില്‍ ഒരു ചിത്രം നിർമ്മിക്കുക എന്നതും, സ്ത്രീ കഥാപാത്രത്തെ ചിത്രത്തിൻ്റെ കേന്ദ്രമായി നിർത്തിക്കൊണ്ട് ഇത്രയുംContinue Reading

സമൂഹത്തിലെ ചില അന്ധവിശ്വാസങ്ങളെ ഹാസ്യരൂപേണ വിമർശിക്കുന്ന സിനിമയാണ് സുധിപുരാണം. ഫാമിലി കോമഡി ജോണറിൽ ഒരുക്കിയ ചിത്രത്തിൻ്റെ ടൈറ്റിൽ സോംഗ് ലിറിക്കൽ വീഡിയോ റിലീസായി. സിനിമ സംഘടനയായ ഫെഡറേഷൻ ഓഫ് ഗ്ലോബൽ ഫിലിം മേക്കേഴ്സി (FGFM) ൻ്റെ തിരുവനന്തപുരം യൂണിറ്റാണ് സിനിമ നിർമ്മിച്ചിരിക്കുന്നത്. സിനിമ ആഗ്രഹിച്ചു നടക്കുന്ന എന്നാൽ തന്നെക്കാൾ അന്ധവിശ്വാസങ്ങളിൽ വിശ്വാസം അർപ്പിക്കുന്ന സുധീഷ് എന്ന ചെറുപ്പക്കാരൻ്റെ ജീവിതത്തിൽ ഉണ്ടാകുന്ന തമാശ നിറഞ്ഞ സംഭവങ്ങളാണ് ചിത്രത്തിൻ്റെ പ്രധാന പ്രമേയം. സുധീഷ്Continue Reading

ദുബായ് കേന്ദ്രമായി പ്രവർത്തിക്കുന്ന ഹോളി ഡ്രീംസ് പ്രൊഡക്ഷൻസിനൊപ്പം വൈബ് ക്രിയേഷൻസ് മീഡിയ എല്‍.എല്‍.പി എന്നിവരുടെ ബാനറില്‍ നിർമ്മിച്ച്‌ പുതുമുഖങ്ങളായ അനുരാജ് അലന്തട്ടില്‍, ഹെല്‍ന മാത്യൂ, വിപിൻ നാരായണൻ,രാഗേഷ് മേനോൻ,ജിജീഷ് ഗോപി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ജിജിഷ്‌ഗോപി കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘ആഹ്ലാദം’. ചിത്രത്തിൻറെ സെക്കൻ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. മലയാളത്തില്‍ വീണ്ടുമൊരു സൈക്കോ ത്രില്ലർ ഗണത്തില്‍ എത്തുന്ന ചിത്രത്തിൻ്റെ ഛായാഗ്രഹണം കലേഷ് കരുണാകർ ആണ്.Continue Reading

മാത്യു തോമസും ദേവികാ സഞ്ജയും ഒരുമിക്കുന്ന ചിത്രമാണ് ‘സുഖമാണോ? സുഖമാണ്!’. ഇപ്പോഴിതാ ചിത്രത്തിൻ്റെ അപ്ഡേറ്റാണ് പുറത്ത് വന്നിരിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റ് റിലീസായി. സുരേഷ് ഗോപിയുടെയും മഞ്ജുവാര്യരുടെയും സോഷ്യല്‍ മീഡിയാ പേജുകളിലൂടെയാണ് പോസ്റ്റർ എത്തിയത്. അരുണ്‍ ലാല്‍ രാമചന്ദ്രനാണ് ചിത്രത്തിന്റെ രചനയും സംവിധാനവും ഒരുക്കുന്നത്. ലൂസിഫർ സർക്കസിന്റെ ബാനറില്‍ ഗൗരവ് ചനാന നിർമ്മിക്കുന്ന ചിത്രത്തിന്റെ കോ പ്രൊഡ്യൂസർ ഗരിമ വോഹ്രയാണ്. ഡ്രീം ബിഗ് ഫിലിംസാണ് ചിത്രം കേരളത്തിലെ തിയേറ്ററുകളിലെത്തിക്കുന്നത്.Continue Reading

തെലുങ്ക് യുവതാരം തേജ സജ്ജയെ നായകനാക്കി കാർത്തിക് ഘട്ടമനേനി സംവിധാനം ചെയ്ത “മിറൈ” കേരളത്തിലെത്തിക്കുന്നത് ശ്രീ ഗോകുലം ഗോപാലന്റെ ഉടമസ്ഥതയിലുള്ള ശ്രീ ഗോകുലം മൂവീസ്. 2025 സെപ്റ്റംബർ 12 നു ചിത്രം വമ്ബൻ റിലീസായി ശ്രീ ഗോകുലം മൂവീസ് കേരളത്തില്‍ വിതരണം ചെയ്യും. ഹനു-മാൻ എന്ന ചിത്രത്തിൻ്റെ വമ്ബൻ വിജയത്തിന് ശേഷം വീണ്ടുമൊരു പാൻ-ഇന്ത്യ ആക്ഷൻ-സാഹസിക സിനിമയില്‍ തേജ സജ്ജ നായകനായി എത്തുകയാണ്. പീപ്പിള്‍ മീഡിയ ഫാക്ടറിയുടെ ബാനറില്‍ ടിContinue Reading

പ്രേക്ഷരേവരും ഏറ്റെടുത്ത ‘മന്ദാകിനി’ എന്ന ചിത്രത്തിന് ശേഷം നടൻ അല്‍ത്താഫ് സലീമും അനാർക്കലി മരക്കാറും വീണ്ടും ഒന്നിക്കുന്ന ‘ഇന്നസെന്‍റ് ‘ എന്ന സിനിമയുടെ ചിരിയൊളിപ്പിച്ച ഒഫീഷ്യല്‍ ട്രെയിലർ പുറത്തിറങ്ങി. സർക്കാർ ഓഫീസിലെ നൂലാമാലകളും മറ്റുമൊക്കെയായി പ്രായഭേദമെന്യേ ചിരിച്ചാഘോഷിച്ച്‌ കാണാൻ പറ്റുന്ന ചിത്രമെന്നാണ് ട്രെയിലർ കാണുമ്ബോള്‍ മനസ്സിലാക്കാൻ കഴിയുന്നത്. ഇന്ന് തിയേറ്ററുകളിലെത്തിയ ഓണച്ചിത്രങ്ങളോടൊപ്പം ട്രെയിലർ തിയേറ്ററുകളില്‍ പ്രദർശിപ്പിച്ചിരുന്നു. അതിന് പിന്നാലെ സോഷ്യല്‍ മീഡിയയിലും ട്രെയിലർ പുറത്തിറക്കി. ഒക്ടോബറിലാണ് സിനിമയുടെ വേള്‍ഡ് വൈഡ്Continue Reading

ആക്ഷന് ഏറെ പ്രാധാന്യം നല്‍കിയ ‘കടകൻ’ എന്ന ചിത്രത്തിനു ശേഷം സജില്‍ മമ്ബാട് സംവിധാനംചെയ്യുന്ന പുതിയ ചിത്രം ‘ഡർബി’യുടെ ചിത്രീകരണം നിലമ്ബൂരില്‍ ആരംഭിച്ചു. ക്യാമ്ബസ് പശ്ചാത്തലത്തില്‍ ഒരുക്കുന്ന ന്യൂജൻ ഫണ്‍ ആക്ഷൻ മൂവി ഡിമാൻസ് ഫിലിം ഫാക്ടറിയുടെ ബാനറില്‍ മണ്‍സൂർ അബ്ദുള്‍ റസാഖ് ആണ് നിർമിക്കുന്നത്. ആദം സാബിക്ക്, ഹരി ശിവറാം, അമീൻ, അനു, ഋഷി എൻ.കെ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തില്‍ ആൻ മെർലെറ്റ്, നോയില ഫ്രാൻസി, സുപർണ്ണContinue Reading

മാത്യൂ തോമസും ദേവികാ സഞ്ജയും ആദ്യമായി സ്‌ക്രീനില്‍ ഒരുമിക്കുന്ന ചിത്രം “സുഖമാണോ സുഖമാണ്” ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി. സുരേഷ് ഗോപിയുടെയും മഞ്ജുവാര്യരുടെയും സോഷ്യല്‍ മീഡിയാ പേജുകളിലൂടെയാണ് പോസ്റ്റർ റിലീസ് ചെയ്തത്. അരുണ്‍ ലാല്‍ രാമചന്ദ്രനാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. ലൂസിഫർ സർക്കസിന്റെ ബാനറില്‍ ഗൗരവ് ചനനാ നിർമ്മിക്കുന്ന ചിത്രത്തിന്റെ കോ പ്രൊഡ്യൂസർ ഗരിമ വോഹ്രയാണ്. ഡ്രീം ബിഗ് ഫിലിംസാണ് ചിത്രം കേരളത്തിലെ തിയേറ്ററുകളിലെത്തിക്കുന്നത്. ചിത്രത്തിലെ മറ്റുContinue Reading