വീണ്ടും നിവിന്‍ പോളി – നയൻ താര ഹിറ്റ് കോംബോ; ‘ഡിയര്‍ സ്റ്റുഡന്റ്‌സ്’ ടീസര്‍ പുറത്ത്
ലവ് ആക്ഷന്‍ ഡ്രാമ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം നിവിൻ പോളിയും നയൻതാരയും ഒന്നിക്കുന്ന “ഡിയർ സ്റ്റുഡൻറ്സ്” ന്റെ ആദ്യ ടീസർ പുറത്ത്. വിനീത് ജയിന്റെ മാവെറിക് മൂവീസിന്റേയും പോളി ജൂനിയർ പിക്ചേഴ്സിന്‍റെയും ബാനറില്‍ നിവിൻ പോളി നിര്‍മ്മിക്കുന്ന ചിത്രത്തിന്, ജോർജ് ഫിലിപ്പ് റോയ്, സന്ദീപ് കുമാർ എന്നിവരാണ് രചനയും സംവിധാനവും നിര്‍വ്വഹിക്കുന്നത്. സ്‌കൂള്‍ കുട്ടികളും അവരുടെ ജീവിതവും പശ്ചാത്തലമാകുന്ന ചിത്രമാണിതെന്ന സൂചനയാണ് ടീസർ നല്‍കുന്നത്. ഫണ്‍, ആക്ഷൻ, ത്രില്ലര്‍Continue Reading











