വൈവിധ്യം നിറഞ്ഞ സിനിമകളാണ് ഈ ആഴ്ച മലയാളത്തില്‍ നിന്ന് ഒ.ടി.ടിയില്‍ എത്തുന്നത്. ത്രില്ലർ, കോമഡി എന്നിങ്ങനെ വിവധ ഴോണറിലുള്ള മൂന്ന് ചിത്രങ്ങളാണ് ഒ.ടി.ടിയില്‍ എത്താൻ ഒരുങ്ങുന്നത്. സാഹസം മലയാളത്തിലെ ഏറ്റവും പുതിയ ചിത്രങ്ങളില്‍ ഒന്നായ ‘സാഹസം’ ഈ ആഴ്ച ഒ.ടി.ടിയില്‍ എത്തും. ഫ്രണ്ട്റോ പ്രൊഡക്ഷൻസിൻറെ ബാനറില്‍ റിനീഷ്.കെ.എൻ നിർമിച്ച ചിത്രം ബിബിൻ കൃഷ്ണയാണ് സംവിധാനം ചെയ്തത്. ആഗസ്റ്റ് എട്ടിന് തിയറ്ററില്‍ എത്തിയ ചിത്രം ഒക്ടോബർ ഒന്ന് മുതല്‍ സണ്‍ നെക്സ്റ്റില്‍Continue Reading

ആസിഫ് അലി നായകനായി എത്തിയ ചിത്രമാണ് ആഭ്യന്തര കുറ്റവാളി. കിഷ്കിന്ധാ കാണ്ഡം, രേഖാചിത്രം, സർക്കീട്ട് എന്നീ സൂപ്പർഹിറ്റ് സിനിമകള്‍ക്ക് ശേഷം ആസിഫ് അലി നായകനായി എത്തുന്ന ചിത്രമാണിത്. റിയലിസ്റ്റിക് കോമഡി ഫാമിലി എന്റർടൈയ്നർ ജോണറില്‍ ഒരുങ്ങിയ സിനിമ തിരക്കഥയെഴുതി സംവിധാനം ചെയ്തത് സേതുനാഥ് പത്മകുമാർ ആണ്. ജൂണില്‍ പുറത്തിറങ്ങിയ സിനിമയ്ക്ക് സമ്മിശ്ര പ്രതികരണമായിരുന്നു ലഭിച്ചത്. ഇപ്പോഴിതാ ചിത്രത്തിൻ്റെ ഒടിടി റിലീസ് റിപ്പോർട്ട് പുറത്തുവന്നിരിക്കുകയാണ്. ചിത്രം ഒടിടി പ്ലേയുടെ റിപ്പോർട്ട് പ്രകാരംContinue Reading

സുധിഗാലി സുധീര്‍ എന്നറിയപ്പെടുന്ന സുധീര്‍ ആനന്ദ് നായകനായ ‘ഹൈലേസോ’യുടെ ചിത്രീകരണം ആരംഭിച്ചു. ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്ററും പുറത്ത് വന്നു. പ്രസന്ന കുമാര്‍ കോട്ട സംവിധാനം ചെയ്യുന്ന ഈ ചിത്രം, വജ്ര വരാഹി സിനിമാസിന്റെ ബാനറില്‍ ശിവ ചെറിയും രവികിരണും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ആദ്യ ചിത്രവുമാണ്. സുധീര്‍ ആനന്ദ് നായകനായി എത്തുന്ന അഞ്ചാമത്തെ ചിത്രമായാണ് ഈ പ്രോജക്‌ട് ഒരുങ്ങുന്നത്. ഒരു റൂറല്‍ ഡ്രാമ ആയി ഒരുക്കുന്ന ചിത്രത്തിലെ വില്ലനായി എത്തുന്നത്, വമ്ബന്‍Continue Reading

ചെടികള്‍ക്കിടയില്‍ തീഷ്ണമായ ഭാവത്തിലുള്ള ഉർവശിയുടെ പോസ്റ്ററോടെ ആശ എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു. അജിത് വിനായക ഫിലിംസിൻ്റെ ബാനറില്‍ വിനായക അജിത് നിർമിക്കുന്ന ഈ ചിത്രം നവാഗതനായ സഫർ സനല്‍ കഥയെഴുതി സംവിധാനം ചെയ്യുന്നു. സൈക്കോ ത്രില്ലർ ജോണറില്‍ അവതരിപ്പിക്കുന്ന ഈ ചിത്രത്തില്‍ ജോജു ജോർജ്,ഉർവ്വശി, ഐശ്വര്യാ ലഷ്മി എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഈ മൂന്ന് അഭിനേതാക്കളുടേയും അഭിനയത്തിൻ്റെ മാറ്റുരക്കുന്ന ഈ ചിത്രം പ്രേക്ഷകർക്ക് ഏറെ പുതുമയുംContinue Reading

ജംഗ്ലീ പിക്ചേഴ്സും പെൻ സ്റ്റുഡിയോസും ചേർന്ന് നിർമ്മിക്കുന്ന ക്രൈം ഡ്രാമയായ ദായ്റയുടെ ചിത്രീകരണം തുടങ്ങി. റാസി, തല്‍വാർ, സാം ബഹാദൂർ തുടങ്ങിയ മികച്ച ചിത്രങ്ങള്‍ ഒരുക്കിയ മേഘ്ന ഗുല്‍സാറാണ് ദായ്റ സംവിധാനം ചെയ്യുന്നത്. പ്രിഥ്വിരാജ് സുകുമാരൻ പോലീസ് ഇൻസ്പെക്ടറുടെ വേഷത്തിലെത്തുന്ന ചിത്രത്തില്‍ കരീന കപൂർ ആണ് നായിക. ആനുകാലിക സംഭവങ്ങളുടെ നേർക്കാഴ്ച്ചയാണ് ദായ്റ. കുറ്റം, ശിക്ഷ, നീതി എന്നിവയുടെ കാലാതീതമായ വൈരുദ്ധ്യത്തെക്കുറിച്ച്‌ ഈ ചിത്രം സംസാരിക്കുന്നു. ഷൂട്ടിങ്ങിന്റേതായി ആദ്യം പുറത്തുവന്നContinue Reading

എ ആര്‍ മുരുഗദോസ് ചിത്രം മദ്രാസിയുടെ ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ച്‌ അണിയറപ്രവത്തകര്‍. സെപ്റ്റംബര്‍ അഞ്ചിന് തിയേറ്ററുകളില്‍ എത്തിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചതെങ്കിലും 100 കോടിക്ക് മുകളില്‍ കളക്ഷന്‍ നേടിയിരുന്നു. തമിഴ്‌നാട്ടിലും വലിയ സ്വീകാര്യത മദ്രാസിക്ക് ലഭിച്ചില്ലെന്നാണ് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇപ്പോള്‍ ചിത്രം ഒടിടിയിലേക്ക് എത്തുമ്ബോള്‍ ശിവകാര്‍ത്തികേയന്‍ ആരാധകര്‍ ഏറെ സന്തോഷത്തിലാണ്. ഒക്ടോബര്‍ ഒന്നാം തീയതി ആമസോണ്‍ പ്രൈമില്‍ ആണ് ചിത്രം സ്ട്രീമിങ് ആരംഭിക്കുന്നത്. ചിത്രത്തില്‍ മലയാളികളുടെContinue Reading

കൊച്ചി: സ്വാര്‍ഥതയും പണത്തോടുള്ള ആസക്തിയും കുടുംബ ജീവിതത്തിന്റെ താളം തെറ്റിക്കുന്ന വൈകാരിക മുഹൂര്‍ത്തങ്ങളിലേക്ക് വിരല്‍ ചൂണ്ടിയ ‘ഞാന്‍ കര്‍ണ്ണന്‍’ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം കൊച്ചിയില്‍ തുടങ്ങി. ദാമ്ബത്യ ജീവിതത്തിലെ സ്വരച്ചേര്‍ച്ചകളുടെ കഥയൊരുക്കിയതിലൂടെ ഏറെ പ്രേക്ഷക ശ്രദ്ധ കിട്ടിയ ചിത്രമായിരുന്നു ‘ഞാന്‍ കര്‍ണ്ണന്‍’ ശ്രിയാ ക്രിയേഷന്‍സിന്റെ ബാനറില്‍ ഡോ. ശ്രീചിത്ര പ്രദീപാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പ്രദീപ് രാജാണ് ചിത്രത്തിന്റെ നിര്‍മാതാവ്. ആദ്യഭാഗത്തിന് കഥയും തിരക്കഥയും ഒരുക്കിയ മുതിര്‍ന്നContinue Reading

മാക്ടയും രാജഗിരി കോളേജും സംയുക്തമായി സംഘടിപ്പിക്കുന്ന മാക്ട റിഫ് ഫിലിം ഫെസ്റ്റിവല്‍ കാക്കനാട് രാജഗിരി കോളേജില്‍ ആരംഭിച്ചു.സംവിധായകൻ ബ്ലെസി ഉദ്‌ഘാടനം നിർവഹിച്ച ഫെസ്റ്റിവലില്‍ കെ.ജി. ജോർജ് സംവിധാനം ചെയ്ത പഞ്ചവടിപ്പാലം ഉദ്ഘാടന ചിത്രമായി പ്രദർശിപ്പിച്ചു. കെ.ജി. ജോർജിന്‍റെ ചരമ വാർഷിക ദിനമായ സെപ്തംബർ 24-ന് നടന്ന ചടങ്ങില്‍ കെ.ജി. ജോർജിന്‍റെ മകള്‍ താരാ ജോർജും സന്നിഹിതയായിരുന്നു. കെ.ജി. ജോർജിന്‍റെ പുസ്തക ശേഖരത്തില്‍ നിന്നുള്ള പുസ്തകങ്ങള്‍ താര ജോർജ്, മാക്ട ചെയർമാൻContinue Reading

പണ്ടൊരിക്കല്‍ മംഗലശ്ശേരി നീലകണ്ഠന്‍ മകന്‍ എംഎന്‍ കാര്‍ത്തികേയനെക്കുറിച്ച്‌ പറയുന്നുണ്ട് ‘ഇത് അയാളുടെ കാലമല്ലേ’ എന്ന്. കാലങ്ങള്‍ക്കിപ്പുറവും മലയാള സിനിമയില്‍ അയാളുടെ കാലം തുടരുകയാണ്. ബോക്‌സ് ഓഫീസില്‍ മോഹന്‍ലാലിന്റെ കാലം അവസാനിക്കുന്നില്ല. റെക്കോര്‍ഡുകള്‍ സൃഷ്ടിക്കുകയും തിരുത്തുകയും ചെയ്യുന്നത് തുടരുകയാണ് മോഹന്‍ലാല്‍. ഇപ്പോഴിതാ അപൂര്‍വ്വമായൊരു നേട്ടം കൂടി സ്വന്തമാക്കിയിരിക്കുകയാണ്. ‘മോഹന്‍ലാല്‍ പറയില്ല എന്റെ മോന്‍ ചതിച്ചെന്ന്’; വിവാദങ്ങള്‍ക്ക് പിന്നില്‍ ആരോ ഉണ്ടെന്ന് മല്ലിക മോഹന്‍ലാല്‍-സത്യന്‍ അന്തിക്കാട് കൂട്ടുകെട്ട് കാലങ്ങള്‍ക്ക് ശേഷം ഒരുമിച്ച ഹൃദയപൂര്‍വ്വവുംContinue Reading

പൂർണ്ണമായും സംസ്കൃത ഭാഷയിൽ, ഇന്ത്യയിൽ ആദ്യമായി നിർമ്മിക്കുന്ന സയൻസ് ഫിക്ഷൻ അനിമേഷൻ സിനിമയാണ് “ധീ”. ആഗോളതലത്തിൽ നിരവധി പുരസ്ക്കാരങ്ങൾ കരസ്ഥമാക്കിയ ഇന്ത്യയിലെ ആദ്യത്തെ സംസ്കൃത അനിമേഷൻ സിനിമയായ “പുണ്യകോടി ” ക്കു ശേഷം പപ്പറ്റിക്ക മീഡിയ നിർമ്മിക്കുന്ന സിനിമയാണ് ധീ. ഏറ്റവും മികച്ച അനിമേഷൻ സിനിമകൾക്കു ലഭിക്കുന്ന എഎൻഎൻ ( ANN ) അവാർഡുകൾ നാലെണ്ണം പുണ്യകോടി നേടിയിട്ടുണ്ട്. 2020-ൽ നെറ്റ്ഫ്ളിക്സിൽ റിലീസായ പുണ്യകോടിയുടെ വിജയം നൽകിയ അംഗീകാരങ്ങളിലൂടെയും പ്രേക്ഷകContinue Reading