ജനപ്രിയ നായകൻ ദിലീപിനെ നായകനാക്കി, ശ്രീ ഗോകുലം മൂവീസിൻ്റെ ബാനറില്‍ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ‘ഭ.ഭ.ബ’ യുടെ ആഗോള റിലീസ് തീയതി പുറത്ത്. ധനഞ്ജയ് ശങ്കർ എന്ന നവാഗതൻ സംവിധാനം ചെയ്ത ചിത്രം 2025 ഡിസംബർ 18 നാണ് ചിത്രം ആഗോള റിലീസായി എത്തുക. ദിലീപിൻ്റെ ജന്മദിനം പ്രമാണിച്ചാണ് ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചത്. വളരെ സ്റ്റൈലിഷായി, കുടുംബ പ്രേക്ഷകർ ഇഷ്ടപെടുന്ന വിന്റേജ് ലുക്കിലാണ് ദിലീപിനെ ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.Continue Reading

ആന്റണി വർഗീസും മലയാളിയും ദേശീയ അവാർഡ് ജേതാവുമായ തെന്നിന്ത്യൻ നായികതാരം കീർത്തി സുരേഷും ആദ്യമായി ഒരു ചിത്രത്തിനായി ഒന്നിക്കുന്നു. ഋഷി ശിവകുമാർ സംവിധാനം ചെയ്യുന്ന ഈ ചിത്രം നിർമ്മിക്കുന്നത് ഫസ്റ്റ് പേജ് പ്രൊഡക്ഷൻസ്, എ വി എ പ്രൊഡക്ഷൻസ്, മാർഗ എന്റെർറ്റൈനെർസ് എന്നിവയുടെ ബാനറില്‍ മോനു പഴേടത്ത്, എ വി അനൂപ്, നോവല്‍ വിന്ധ്യൻ, സിമ്മി രാജീവൻ എന്നിവർ ചേർന്നാണ്. ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ വൈകാതെ പുറത്തു വരും. പ്രോജക്‌ട്Continue Reading

മലയാളം സിനിമാ മേഖലയില്‍ ഇരുപത് വർഷത്തോളമായി പ്രവർത്തിക്കുന്ന മലയാളികള്‍ക്ക് ഏറ്റവും സുപരിചിതനായ നടനാണ് സുരാജ് വെഞ്ഞാറമൂട്. ഇതുവരെ നാഷണല്‍ അവാർഡും പല കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളും നേടാൻ നടന് ക‍ഴിഞ്ഞു. ഈ വര്‍ഷം പുറത്തിറങ്ങിയ വിക്രം നായകനായ തമിഴ് ചിത്രം വീര ധീര സൂരനില്‍ അദ്ദേഹം ഒരു പ്രധാന വേഷം ചെയ്തിരുന്നു. അതിനിടെയാണ് നടൻ പുതിയൊരു അപ്ഡേറ്റ് പുറത്തുവിട്ടിരിക്കുന്നത്. കന്നഡ നടൻ ശിവരാജ് കുമാറിൻ്റെ ‘ഡാഡ്’ സിനിമയിലാണ് നടൻContinue Reading

ദേശാടനപ്പക്ഷികൾ ഫിലിം പ്രൊഡക്ഷൻ കമ്പനിയുടെ ബാനറിൽ റെയിൻബോ ഗ്രൂപ്പ് നിർമ്മിക്കുന്ന ഓ പ്രേമ* എന്ന ചിത്രത്തിന്റെ ചിത്രീകരണം നിലമ്പൂരിൽ പുരോഗമിക്കുന്നു. ഡോക്ടർ സതീഷ് ബാബു കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ സംഭാഷണം ഒരുക്കിയിരിക്കുന്നത് ശ്രീകേഷ് ഹൈമാവത്, ജിത്തു ജയപാൽ എന്നിവർ ആണ്. ഡി ഒ പി ഉമേഷ് കുമാർ മാവൂർ.എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ രാധാകൃഷ്ണൻ മഞ്ചേരി, പ്രമിത കുമാരി. പ്രഷീബ് , കലാഭവൻ നാരായണൻകുട്ടി എന്നിവർ നായക വേഷത്തിൽContinue Reading

ലോകമെങ്ങും ചർച്ച ചെയ്ത ശബരിമല സ്വർണ്ണപ്പാളി സംഭവം സിനിമയാവുന്നു. നന്മ, വേനൽമരം തുടങ്ങിയ മികച്ച ചിത്രങ്ങൾ നിർമ്മിച്ച, ശശികുമാർ നാട്ടകം, എസ്.കെ.എന്റർടൈമെൻസിന്റെ ബാനറിൽ ചിത്രം നിർമ്മിക്കുന്നു. കോ. പ്രൊഡ്യൂസർ – ജയൻ എസ്.എ. കുമാരനെല്ലൂർ.പ്രമുഖ നാങ്കേതിക പ്രവർത്തകൾ അണിനിരക്കുന്ന ചിത്രത്തിൽ, പ്രമുഖ താരങ്ങളും, പുതുമുഖങ്ങളും അഭിനയിക്കും. ചിത്രത്തിന്റെ തിരക്കഥാരചന ആരംഭിച്ചു.പി.ആർ.ഒ – അയ്മനം സാജൻContinue Reading

യുവതലമുറയുടെ സുഖവും ദുഃഖവും, നീറുന്ന പ്രശ്നങ്ങളും അവതരിപ്പിക്കുന്ന ജൂനിയേഴ്സ് ജേണി എന്ന ചിത്രം നവംബർ മാസം പ്രേക്ഷകരുടെ മുമ്പിലെത്തുന്നു. ജെറ്റ് മീഡിയ പ്രൊഡക്ഷൻസിനു വേണ്ടി സുനിൽ അരവിന്ദ് നിർമ്മിച്ച് ആൻസൻ ആന്റണി തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ജൂനിയേഴ്സ് ജേണി എന്ന ചിത്രത്തിന്റെ സഹ നിർമ്മാണംസലോമി ജോണി പുലി തൂക്കിൽ ആണ്. ദേശീയ അവാർഡ് ജേതാവായ വിജയരാഘവൻ പ്രധാന കഥാപാത്രമായി എത്തുന്ന ‘ജൂനിയേഴ്സ് ജേണി’യിൽ അഡ്വ. ശ്രീധരൻ പിള്ള എന്നContinue Reading

രാഷ്ട്രീയക്കാരനും ജനകീയനേതാവുമായ ഗുമ്മടി നർസയ്യയുടെ ജീവചരിത്രം സിനിമയാകുന്നു. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്, കണ്‍സെപ്റ്റ് വീഡിയോ എന്നിവ പുറത്തു വിട്ടു. ‘ഗുമ്മടി നർസയ്യ’ എന്ന പേരില്‍ അദ്ദേഹത്തിന്റെ ശ്രദ്ധേയമായ ജീവിതം വെള്ളിത്തിരയിലേക്ക് കൊണ്ടുവരുന്ന ചിത്രത്തില്‍ നായകനായി എത്തുന്നത് കന്നഡ സൂപ്പർതാരം ഡോക്ടർ ശിവരാജ് കുമാറാണ്. നടനെന്ന നിലയിലും ശ്രദ്ധ നേടിയിട്ടുള്ള പരമേശ്വർ ഹിവ്രാലെ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രമാണിത്. പ്രവല്ലിക ആർട്സ് ക്രിയേഷൻസിന്റെ ബാനറില്‍ എൻ. സുരേഷ് റെഡ്ഡി (എൻഎസ്‌ആർ) ആണ്Continue Reading

കൊച്ചി: 2025 ലെ ഏറ്റവും വലിയ ബോക്സ് ഓഫീസ് വിജയമാണ് ഋഷഭ് ഷെട്ടിയുടെ കാന്താര ചാപ്റ്റർ 1 ഇതിനകം ചിത്രം 800 കോടി രൂപയുടെ ആഗോള ബോക്സ് ഓഫീസ് കളക്ഷന്‍ മറികടന്നതായാണ് റിപ്പോര്‍ട്ടുകള്‍. പുറത്തിറങ്ങി ആഴ്ചകള്‍ പിന്നിട്ടിട്ടും ചിത്രം കാണാന്‍ ആളുകള്‍ തീയറ്ററിലെത്തുന്നുണ്ട്. ഇപ്പോഴിതാ ചിത്രത്തിന്റെ ഒടിടി റീലീസ് തീയതി പ്രഖ്യാപിച്ചിരിക്കുകയാണ് നിര്‍മാതാക്കള്‍. ഒക്ടോബര്‍ 31ന് ആമസോണ്‍ പ്രൈം വീഡിയോയിലാണ് ചിത്രം സ്ട്രീം ചെയ്യുക. കന്നഡ, തെലുങ്ക്, തമിഴ്, മലയാളംContinue Reading

അജിത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക അജിത് നിർമ്മിക്കുന്ന ചിത്രമായ “മധുവിധു” വിന്റെ രണ്ടാമത്തെ പോസ്റ്റർ പുറത്ത്. ചിത്രത്തിലെ നായകനായ ഷറഫുദീന്റെ ജന്മദിനം പ്രമാണിച്ചാണ് ഈ പോസ്റ്റർ റിലീസ് ചെയ്തത്. വിഷ്ണു അരവിന്ദ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ സഹനിർമ്മാണം ബാബുവേട്ടൻ പ്രൊഡക്ഷൻസിന്റെ ബാനറില്‍ ശാന്തകുമാർ- മാളവിക കൃഷ്ണദാസ് എന്നിവരാണ്. ചിത്രം 2025 ല്‍ തീയേറ്ററുകളിലെത്തും. ഷൈലോക്ക് , മധുര മനോഹര മോഹം, പെറ്റ്‌ ഡിറ്റക്ടീവ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷംContinue Reading

ക്ലാസ്മേറ്റ്സ് എന്ന ഹിറ്റ് ക്യാമ്ബസ് ചിത്രത്തിനു ശേഷം നരേൻ വീണ്ടും ‘ആഘോഷ’ത്തിലൂടെ ക്യാമ്ബസിലെത്തുന്നു. പവി കെയർ ടേക്കറിലൂടെ മലയാള സിനിമയിലേക്ക് എത്തിയ റോസ്മിനാണ് നായിക. ക്യാമ്ബസ് ചിത്രം ‘ആഘോഷ’ത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. നടൻ ആന്റണി വർഗീസ് പെപ്പെയാണ് തന്റെ സോഷ്യല്‍ മീഡിയ ഹാൻഡില്‍സിലൂടെ പോസ്റ്റർ റിലീസ് ചെയ്തത്. താരനിരകൊണ്ട് ഗംഭീരമായ ചിത്രമായിരിക്കും ആഘോഷം എന്ന് ഫസ്റ്റ്ലുക്ക് പോസ്റ്ററിലൂടെ തന്നെ മനസ്സിലാവും. ചിത്രത്തിലെ പ്രധാന താരങ്ങളെയെല്ലാം അണിനിരത്തി കൊണ്ടാണ്Continue Reading