സ്വപ്നം പോലൊരു പ്രണയം! ഷെയിൻ നിഗവും സാക്ഷിയും ഒന്നിക്കുന്ന ‘ഹാല്‍’ റിലീസ് അനൗണ്‍സ്മെന്‍റ് പോസ്റ്റര്‍ പുറത്ത്, ചിത്രം സെപ്റ്റംബര്‍ 12ന് തിയേറ്ററുകളില്‍
നവാഗതനായ വീര സംവിധാനം ചെയ്യുന്ന, ഷെയിൻ നിഗം നായകനാകുന്ന ‘ഹാല്‍’ സിനിമയുടെ മനോഹരമായ റിലീസ് അനൗണ്‍സ്മെന്‍റ് പോസ്റ്റർ പുറത്തിറങ്ങി. സെപ്റ്റംബർ 12നാണ് സിനിമയുടെ വേള്‍ഡ് വൈഡ് റിലീസ്. പരസ്പരം പ്രണയിക്കുന്നവരുടെ സ്വപ്നങ്ങളിലെ ദൃശ്യങ്ങള്‍ പോലൊരു രംഗമാണ് പോസ്റ്ററില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഷെയിന്‍ നിഗത്തിന്‍റെ കരിയറിലെ തന്നെ ബിഗ് ബഡ്ജറ്റ് ചിത്രമായി എത്തുന്ന ‘ഹാല്‍’ സിനിമയില്‍ സാക്ഷി വൈദ്യയാണ് നായികയായി എത്തുന്നത്. ജോണി ആന്‍റണി, നത്ത്, വിനീത് ബീപ്‍കുമാർ, കെ. മധുപാല്‍, സംഗീതContinue Reading











