കൂട്ടിയിട്ടിരിക്കുന്ന ചന്ദന തടികള്‍ക്ക് മീതെ ചന്ദന മോഷ്ടാവായ ഡബിള്‍ മോഹൻ, മോഹനൊപ്പം എന്തിനും ഏതിനും പോന്ന അഞ്ചംഗ സംഘം. കൈയില്‍ കോടാലിയും വടവും വാക്കത്തിയും ഡീസലും… ‘വിലായത്ത് ബുദ്ധ’ പുതിയ പോസ്റ്റർ ഏവരിലും ആകാംക്ഷ നിറച്ചിരിക്കുകയാണ്. ഉർവശി തിയറ്റേഴ്സിന്‍റെ ബാനറില്‍ സന്ദീപ്‌ സേനൻ നിർമിക്കുന്ന, ജയൻ നമ്ബ്യാർ സംവിധാനം ചെയ്യുന്ന ചിത്രം ഉടൻ റിലീസിനായി ഒരുങ്ങുകയാണ്. സിനിമയുടെ പുതിയ പോസ്റ്റർ സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധ നേടി. ജി.ആർ. ഇന്ദുഗോപന്‍റെContinue Reading

നടൻ ശ്രീനാഥ് ഭാസിയെ നായകനാക്കി എ.ബി. ബിനില്‍ കഥയെഴുതി സംവിധാനം നിർവ്വഹിച്ചിരിക്കുന്ന ‘പൊങ്കാല’ ഡിസംബർ 5ന് തിയേറ്ററുകളില്‍ എത്താൻ ഒരുങ്ങുന്നു. ആക്ഷന് ഏറെ പ്രാധാന്യം നല്‍കി ഒരുങ്ങുന്ന ഈ ചിത്രം ശ്രീനാഥ് ഭാസിയുടെ ‘മഞ്ഞുമ്മല്‍ ബോയ്സ്’ എന്ന ഹിറ്റ് ചിത്രത്തിനു ശേഷം ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി ഒരുക്കുന്ന സിനിമ കൂടിയാണ്. 2000-മാണ്ടിനോടടുത്ത് വൈപ്പിൻ മുനമ്ബം തീരദേശത്തെ ഹാർബർ പശ്ചാത്തലമാക്കി നടന്ന ഒരു സംഭവ കഥയാണ് ‘പൊങ്കാല’ പറയുന്നത്. സാമൂഹികവുംContinue Reading

റേറ്റിംഗ്: ★★½ (2.5/5) ഫിലിപ്പ് കെ.ജെ. സംവിധാനം ചെയ്ത സ്വപ്നസുന്ദരി, ഗ്രാമീണ പശ്ചാത്തലത്തിൽ നിഗൂഢത, വികാരം, സാമൂഹിക പ്രമേയങ്ങൾ എന്നിവ സംയോജിപ്പിക്കുന്ന ഒരു അഭിലാഷകരമായ ശ്രമമാണ്. സിനിമയിൽ തിളക്കത്തിന്റെ നിമിഷങ്ങളുണ്ടെങ്കിലും, അതിന്റെ കൗതുകകരമായ ആശയത്തിൽ നിന്ന് പ്രതീക്ഷിക്കുന്ന പിടിയും തിളക്കവും എല്ലായ്പ്പോഴും നിലനിർത്തുന്നില്ല. മഞ്ചാടിക്കുന്നിൽ നടക്കുന്ന കഥ, ഗ്രാമത്തെ പിടിച്ചുലയ്ക്കുന്ന ഒരു കൂട്ടം നിഗൂഢ മരണങ്ങളെ ചുറ്റിപ്പറ്റിയാണ്. ഒരു മോഡലിന്റെ വരവ് മറഞ്ഞിരിക്കുന്ന സത്യങ്ങൾ, രാഷ്ട്രീയ ലക്ഷ്യങ്ങൾ, വൈകാരിക സംഘർഷങ്ങൾContinue Reading

അമല്‍ നീരദിന്റെ സിനിമകളില്‍ കള്‍ട്ട് ഫാന്‍സുള്ള ചിത്രമാണ് ബാച്ച്‌ലര്‍ പാര്‍ട്ടി. ആസിഫ് അലി, റഹ്മാന്‍, ഇന്ദ്രജിത്ത്, കലാഭവന്‍ മണി, വിനായകന്‍ തുടങ്ങിയവര്‍ പ്രധാന വേഷങ്ങളിലെത്തിയ ചിത്രം ഇന്നും സിനിമാപ്രേമികള്‍ തേടിച്ചെല്ലുന്ന ചിത്രമാണ്. ബാച്ച്‌ലര്‍ പാര്‍ട്ടിയുടെ രണ്ടാം ഭാഗം അണിയറയില്‍ തയ്യാറെടുക്കുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. പുതിയ താരനിരയായിരിക്കും ചിത്രത്തിലുണ്ടാവുകയെന്നാണ് സോഷ്യല്‍ മീഡിയ ചര്‍ച്ചകള്‍ പറയുന്നത്. സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, നസ്ലെന്‍ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രമാണ് ബാച്ച്‌ലര്‍ പാര്‍ട്ടിContinue Reading

സിനിമാപ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന കളങ്കാവല്‍ റിലീസ് തീയതി പ്രഖ്യാപിച്ചു. നവംബർ 27നാണ് ചിത്രം തിയറ്ററുകളില്‍ എത്തുക. മമ്മൂട്ടി സോഷ്യല്‍ മീഡിയ പേജുകളിലൂടെയാണ് റിലീസ് തീയതി പുറത്തുവിട്ടത്. മമ്മൂട്ടിയുടെ വ്യത്യസ്ത ഗെറ്റപ്പിലൂടെ ഇതിനോടകം ചിത്രത്തിന്‍റെ പോസ്റ്ററുകളും ടീസറുമൊക്കെ ആരാധകരുടെ ശ്രദ്ധ നേടിയിരുന്നു. നവാഗതനായ ജിതിൻ കെ ജോസ് സംവിധാനം ചെയ്ത ചിത്രമാണ് കളങ്കാവല്‍. ചിത്രത്തില്‍ വിനായകനും സുപ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. ചിത്രത്തിന്‍റെ സെൻസറിങ് പൂർത്തിയായത് കഴിഞ്ഞ ദിവസമായിരുന്നു. യു എ 16+Continue Reading

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്കാരം ഈ മാസം 31ന് പ്രഖ്യാപിക്കും. 36 സിനിമകളാണ് അവസാന ഘട്ടത്തില്‍ എത്തിനില്‍ക്കുന്നത്. പ്രാഥമിക ജൂറിയുടെ പരിഗണനയില്‍ വന്ന 36 സിനിമകളുടെ അവസാന ഘട്ട സ്ക്രീനിംഗാണ് ഇപ്പോള്‍ അവസാനിച്ചിരിക്കുന്നത്. 55-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളാണ് പ്രഖ്യാപിക്കാൻ ഒരുങ്ങുന്നത്.നടൻ പ്രകാശ് രാജിന്റെ നേതൃത്വത്തിലുള്ള ഏഴംഗ ജൂറി കമ്മിറ്റിയാണ് അവസാന ഘട്ട സ്ക്രീനിംഗില്‍ സിനിമകള്‍ വിലയിരുത്തുന്നത്. മമ്മൂട്ടിയുടെ ഭ്രമയുഗം, ഫെമിനിച്ചി ഫാത്തിമ, അംഅ, വിക്ടോറിയ തുടങ്ങിയ ചിത്രങ്ങളും മികച്ചContinue Reading

മനുഷ്യ ജീവിതത്തിലെ ഒറ്റപ്പെടല്‍ വലിയൊരു പ്രതിസന്ധിയുടെ കാലമാണ്. ആ വിഷയം പ്രധാനമായും ചർച്ച ചെയ്യപ്പെടുന്ന ഒരു പ്രമേയത്തെ ആസ്പദമാക്കി കഥാകൃത്തും എഴുത്തുകാരനുമായ മാത്യു സ്‌ക്കറിയ ആദ്യമായി സംവിധാനം ചെയ്യുന്ന മധുരമീ ജീവിതം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം കൊച്ചിയില്‍ പൂർത്തിയായി.ഗുഡ് ഡേ മൂവീസിന്‍റെ ബാനറില്‍ ശീലാല്‍ പ്രകാശൻ, ഡോ. ശ്രീകുമാർ, ജെ. ശ്രീശൻ പ്രകാശൻ എന്നിവരാണ് ഈ ചിത്രം നിർമിക്കുന്നത്. റിട്ട. ബാങ്ക് മാനേജരായ ചന്തു മേനോൻ എന്ന വ്യക്തിയുടെ ജീവിതത്തിലേക്ക്Continue Reading

നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തിന സംവിധാനം ചെയ്യുന്ന ‘പാതിരാത്രി’ ഒക്ടോബർ 17ന് തിയേറ്ററില്‍ . മമ്മൂട്ടി ചിത്രം പുഴുവിനുശേഷം റത്തിന സംവിധാനം ചെയ്യുന്ന ചിത്രം ആണ്. നവ്യ നായരും സൗബിൻ ഷാഹിറും പൊലീസുകാരായെത്തുന്നു. ഒരു കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണമാണ് പാതിരാത്രി. നവ്യ നായർ ആദ്യമായി പൊലീസ് വേഷത്തിലെത്തുന്നു എന്നത് ആണ് മറ്റൊരു ആകർഷീണയത . കേസന്വേഷണവുമായി ബന്ധപ്പെട്ട അപ്രതീക്ഷിതമായ സംഭവ വികാസങ്ങളും, ഉദ്വേഗഭരിതമായ രംഗങ്ങളുംContinue Reading

നവാഗതനായ രതീഷ് ശേഖർ സംവിധാനം ചെയ്ത് നടനും തിരക്കഥാകൃത്തുമായ അനൂപ് മേനോൻ നായകനായി എത്തിയ ചെക്ക് മേറ്റ് സീ 5-ല്‍ മികച്ച അഭിപ്രായം നേടി മുന്നേറുന്നു.അനൂപ് മേനോനും ലാലിനും പുറമെ രേഖ ഹരീന്ദ്രൻ, രാജലക്ഷ്മി, അഞ്ജലി മോഹനൻ, വിശ്വം നായർ തുടങ്ങിയവര്‍ ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നു.ചിത്രം മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലും സ്ട്രീമിംഗ് ചെയ്യുന്നു. ഒരു മൈൻഡ് ഗെയിം ത്രില്ലറായെത്തിയ ചിത്രം മികച്ച അഭിപ്രായം ആണ് ഓടിടിയില്‍Continue Reading

മികച്ച അഭിപ്രായങ്ങള്‍ ഏറ്റുവാങ്ങി ധ്യാൻ ശ്രീനിവാസനും ലുക്ക്മാനും പ്രധാന വേഷങ്ങളില്‍ എത്തുന്ന ‘വള’ നിറഞ്ഞ തീയേറ്ററുകളില്‍ പ്രദർശനം തുടരുന്നതിനിടെ പ്രേക്ഷകഹൃദയങ്ങളില്‍ ഒരു നനുത്ത മഴ പോലെ പെയ്‌തിറങ്ങാൻ സിനിമയിലെ പുതിയ ഗാനം പുറത്തു വന്നു. വിജയരാഘവനും ശാന്തി കൃഷ്‌ണയും പ്രധാന കഥാപാത്രങ്ങളായിട്ടുള്ള, ‘ദാസ്ഥാൻ’ എന്ന ഹിന്ദി ഭാഷയിലുള്ള വീഡിയോ ഗാനമാണ് സാമൂഹ്യമാധ്യമങ്ങളിലൂടെ പുറത്തു വന്നിരിക്കുന്നത്. പ്രണയിക്കാൻ പ്രായമൊരു തടസമല്ലെന്നു കാണിച്ച്‌ വിജയരാഘവനും ശാന്തി കൃഷ്‌ണയും തങ്ങളുടെ കഥാപാത്രങ്ങളെ മനോഹരമായി അവതരിപ്പിച്ചിരിക്കുന്നContinue Reading