ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്യുന്ന ‘രേഖാചിത്രം’ നാളെ പ്രദർശനത്തിനെത്തുന്നു. ആസിഫ് അലിയും അനശ്വര രാജനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം കാവ്യ ഫിലിം കമ്ബനി, ആൻ മെഗാ മീഡിയ എന്നീ ബാനറുകളില്‍ വേണു കുന്നപ്പിള്ളിയാണ് നിർമ്മിക്കുന്നത്. ചിത്രത്തിന്റെ ട്രെയിലർ വലിയ രീതിയില്‍ സ്വീകാര്യത നേടിയപ്പോള്‍, ചിത്രത്തെ കുറിച്ച്‌ ഒരു പ്രമുഖ ചാനലില്‍ ആസിഫ് അലി പറഞ്ഞ വാക്കുകളാണിപ്പോള്‍ പ്രേക്ഷകരെ ആകാംക്ഷയിലാഴ്ത്തിയിരിക്കുന്നത്. പ്രേക്ഷകർ കണ്ട് മറന്ന ഒരു സിനിമയുടെ പരിവർത്തനമാണ്Continue Reading

അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവർ പ്രധാന വേഷം ചെയ്യുന്ന എന്ന് സ്വന്തം പുണ്യാളന്റെ ഓണ്‍ലൈൻ പ്രി ബുക്കിങ് ആരംഭിച്ചു. ചിത്രം ജനുവരി 10 നാണ് ചിത്രം റിലീസ് ചെയ്യുന്നത്. സെൻസർ പൂർത്തിയായപ്പോള്‍ ക്ലീൻ ‘യു’ സർട്ടിഫിക്കറ്റ് നേടിയ ചിത്രം മാജിക് ഫ്രെയിംസിൻ്റെ ബാനറില്‍ ലിസ്റ്റിൻ സ്റ്റീഫൻ കേരളത്തില്‍ വിതരണം ചെയ്യും. 2025 ജനുവരി 10 നാണു ചിത്രം ആഗോള റിലീസായി എത്തുന്നത്. ട്രൂത്ത് സീക്കേഴ്സ് പ്രൊഡക്ഷൻസ്Continue Reading

ബ്ലെസി-പൃഥ്വിരാജ് സുകുമാരൻ ചിത്രം ആടുജീവിതം 97-ാമത് ഓസ്കർ പുരസ്കാരത്തിനായുള്ള പ്രാഥമിക റൗണ്ടിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. മികച്ച സിനിമയുടെ ജനറല്‍ വിഭാഗത്തിലാണ് ആടുജീവിതം തിരഞ്ഞെടുക്കപ്പെട്ടത്. ജനറല്‍ വിഭാഗത്തിലേക്കാണ് ചിത്രം തിരഞ്ഞെടുക്കപ്പെട്ടതെന്നും ഇനിയാണ് വോട്ടെടുപ്പിലേക്ക് ഉള്‍പ്പെടെ വരുന്നതെന്നും സിനിമയുടെ സംവിധായകൻ ബ്ലെസി പറഞ്ഞു. ഫോറിൻ സിനിമാ കാറ്റഗറിയിലാണ് സാധാരണഗതിയില്‍ ഇന്ത്യയില്‍ നിന്ന് ഉള്‍പ്പെടെയുള്ള ചിത്രങ്ങള്‍ പരിഗണിക്കാറുള്ളത്. മികച്ച ചിത്രമെന്ന ജനറല്‍ കാറ്റഗറിയിലെ പ്രാഥമിക റൗണ്ടിലേക്കാണ് ആടുജീവിതം തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. വോട്ടിങ് എട്ടാം തിയതി മുതല്‍ ആരംഭിക്കും.Continue Reading

ഉബൈനി സംവിധാനം ചെയ്യുന്ന ശുക്രൻ എന്ന ചിത്രത്തിന് കോട്ടയം പനച്ചിക്കാട് തുടക്കമായി. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎല്‍എ സ്വിച്ചോണ്‍ കർമവും ചാണ്ടി ഉമ്മൻ ഫസ്റ്റ്ക്ലാപ്പും നല്‍കിക്കൊണ്ടാണ് ചിത്രീകരണത്തിന് തു‌ടക്കമായത്. നീല്‍സിനിമാസ്, സൂര്യ ഭാരതിക്രിയേഷൻസിന്‍റെ ബാനറില്‍ മനോജ് കുമാർ കെ.പി., ഷാജി കെ. ജോർജ്, ഷിജു കെ.ടോം എന്നിവരാണ് ഈ ചിത്രം നിർമിക്കുന്നത്. കോ- പ്രൊഡ്യൂസേർസ്- ജീമോൻ ജോർജ്, ഗിരീഷ് പാലമൂട്ടില്‍, സഞ്ജു നെടുംകുന്നേല്‍. ഒരേ ലക്ഷ്യം നിറവേറ്റാൻ രണ്ടു സുഹൃത്തുക്കള്‍ നടത്തുന്നContinue Reading

കണ്ണകി, അശ്വാരൂഡൻ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സജീവ് കിളികുലം സംവിധാനം ചെയ്യുന്ന പെരുമൻ എന്ന ചിത്രത്തിന്റെ പൂജ കഴിഞ്ഞ ദിവസം കോഴിക്കോട് സരസ്വതി കലാകുഞ്ജിൽ വെച്ച് നടന്നു. ഭാസ്ക്കരൻ വെറ്റിലപ്പാറ, ബ്രൂസ് ലി രാജേഷ്, സജീവ് കിളികുലം, അയ്മനം സാജൻ തുടങ്ങിയവർ ഭദ്രദീപം തെളിയിച്ചു. കോഴിക്കോട്ടെ സഹൃദയരായ സിനിമാ പ്രേമികളും, മറ്റ് സിനിമാ പ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു. ജീവിത ഗന്ധിയായ കഥാമുഹൂർത്തങ്ങളിൽ, മനോഹരമായ ഗാനങ്ങളും, സംഘട്ടനങ്ങളും, നർമ്മവും, ഉൾച്ചേരുന്ന ഒരുContinue Reading

ഷൈൻ ടോം ചാക്കോ, വിൻസി അലോഷ്യസ് എന്നിവർ നായികാനായകന്മാരായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘സൂത്രവാക്യം’. യൂജിൻ ജോസ് ചിറമേല്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സിനിമയുടെ ഷൂട്ടിംഗ് ഇപ്പോള്‍ പൂർത്തിയായിരിക്കുകയാണ്. ഫാമിലി കോമഡി ജോണറില്‍ ഒരുങ്ങുന്ന ചിത്രം നിർമ്മിക്കുന്നത് തെലുങ്കിലെ പ്രമുഖ നിർമ്മാണ കമ്ബനികളില്‍ ഒന്നായ സിനിമാബണ്ടി പ്രൊഡക്ഷൻസിന്റെ ബാനറില്‍ ശ്രീകാന്ത് കണ്ട്റഗുല ആണ്. ശ്രീമതി കണ്ട്റഗുല ലാവണ്യ റാണി അവതരിപ്പിക്കുന്ന ‘സൂത്രവാക്യ’ത്തില്‍ ഷൈൻ ടോം ചാക്കോയ്ക്കും വിൻസിക്കുംContinue Reading

തമിഴ് സൂപ്പർ താരം വിജയ് സേതുപതി നായകനായി എത്തിയ തമിഴ് സൂപ്പർ ഹിറ്റ് ചിത്രമാണ് മഹാരാജ .ജൂണില്‍ ഇന്ത്യൻ തീയേറ്ററുകളില്‍ റിലീസായ ചിത്രം നവംബറിലാണ് ചൈനയില്‍ പ്രദർശനം തുടങ്ങിയത്. വിജയ് സേതുപതിയുടെ പ്രകടനത്തിന് മികച്ച പ്രതികരണമാണ് ചൈനയില്‍ പ്രേക്ഷകർ നല്‍കുന്നത്.നവംബർ 29 ചൈനയില്‍ റിലീസായ ചിത്രത്തിന്റെ കളക്ഷൻ റിപ്പോർട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. റിപ്പോർട്ടുകള്‍ പ്രകാരം 91.55 കോടിയാണ് സിനിമ ഇതുവരെ ചൈനയില്‍ നിന്ന് നേടിയിരിക്കുന്നത്. സിനിമ ഉടൻ 100 കോടിContinue Reading

മലയാളത്തിന്റെ ഭാഗ്യനായിക എന്ന ലേബല്‍ സ്വന്തമാക്കിയ അനശ്വര രാജൻ 2025ന്റെ ആരംഭത്തില്‍ പ്രേക്ഷകരെ ഞെട്ടിക്കുന്ന വേഷപ്പകർച്ചയോടെയാണ് എത്തുന്നത്. ‘രേഖാചിത്രം’ത്തിന്റെ ഫസ്റ്റ്ലുക്ക് പുറത്തിറങ്ങിയപ്പോള്‍ ഏറ്റവുമധികം ചർച്ച ചെയ്യപ്പെട്ട ഒന്നായിരുന്നു അനശ്വര രാജന്റെ കന്യാസ്ത്രി വേഷം. ചിത്രത്തില്‍ കന്യാസ്ത്രി വേഷത്തിലാണോ അനശ്വര പ്രത്യക്ഷപ്പെടുന്നതെന്ന ആകാംക്ഷ പ്രേക്ഷകരില്‍ ഉടലെടുത്തതോടെ സമൂഹ മാധ്യമങ്ങളിലൊന്നടങ്കം അതൊരു ചർച്ചാ വിഷയമായി. തന്റെ കഥാപാത്രങ്ങള്‍ പക്വതയോടെയും തന്മയത്വത്തോടെയും മികച്ച രീതിയില്‍ അവതരിപ്പിക്കുന്ന അനശ്വരയുടെ വ്യത്യസ്തവും വേറിട്ടതുമായ കഥാപാത്രങ്ങളുടെ ഒരു ഘോഷയാത്രContinue Reading

2025ലെ ആദ്യ ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റായ ടോവിനോ തോമസ് ചിത്രം ‘ഐഡന്റിറ്റി’ ബോക്‌സ് ഓഫീസില്‍ തരംഗമാകുന്നു. നാല് ദിവസം കൊണ്ട് 23.20 കോടി രൂപയാണ് വേള്‍ഡ് വൈഡ് കളക്ഷന്‍. അഖില്‍ പോളും അനസ് ഖാനും ചേര്‍ന്ന് സംവിധാനം ചെയ്ത ഇന്‍വെസ്റ്റി?ഗേഷന്‍ ക്രൈം ത്രില്ലര്‍ ചിത്രം ‘ഐഡന്റിറ്റി’ മികച്ച അഭിപ്രായങ്ങള്‍ ഏറ്റുവാങ്ങി തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുമ്ബോള്‍ ബോക്‌സ് ഓഫീസില്‍ ഗംഭീര ഇനിഷ്യലാണ് ചിത്രം നേടുന്നത്. ട്വിസ്റ്റ്, സസ്‌പെന്‍സ്, സര്‍പ്രൈസ് എന്നിവയാല്‍ സമ്ബന്നമായ ചിത്രംContinue Reading

ഹക്കിം ഷാജഹാൻ നായകനായ ചിത്രം കടകൻ ഒടിടിയില്‍ എത്തി. ചിത്രത്തിൻ്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് സജില്‍ മമ്ബാടാണ്. ആക്ഷന് പ്രാധാന്യം നല്‍കിയ ചിത്രം നിർമ്മിച്ചിരിക്കുന്നത് ഖലീലാണ്. സണ്‍ നെക്സ്റ്റിലൂടെയാണ് കടകൻ സിനിമ ഒടിടിയില്‍ എത്തിയത്. കടകന്റ വിതരണം ദുല്‍ഖറിന്റെ വേഫെറര്‍ ഫിലിംസിന് ആണ്. ബോധിയും എസ്കെ. മമ്ബാടും ചേർന്നാണ് ചിത്രത്തിൻ്റെ തിരക്കഥ എഴുതിയിരിക്കുന്നത്. സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് ഗോപി സുന്ദറാണ്. ചിത്രത്തില്‍ ഹരിശ്രീ അശോകൻ, രഞ്ജിത്ത്, നിർമല്‍ പാലാഴി, ബിബിൻ പെരുംമ്ബിള്ളി,Continue Reading