ആട് ജീവിതം ഓസ്‌കറിലേക്ക് ; ചിത്രം പ്രാഥമിക റൗണ്ടിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു

alternatetext

ബ്ലെസി-പൃഥ്വിരാജ് സുകുമാരൻ ചിത്രം ആടുജീവിതം 97-ാമത് ഓസ്കർ പുരസ്കാരത്തിനായുള്ള പ്രാഥമിക റൗണ്ടിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. മികച്ച സിനിമയുടെ ജനറല്‍ വിഭാഗത്തിലാണ് ആടുജീവിതം തിരഞ്ഞെടുക്കപ്പെട്ടത്. ജനറല്‍ വിഭാഗത്തിലേക്കാണ് ചിത്രം തിരഞ്ഞെടുക്കപ്പെട്ടതെന്നും ഇനിയാണ് വോട്ടെടുപ്പിലേക്ക് ഉള്‍പ്പെടെ വരുന്നതെന്നും സിനിമയുടെ സംവിധായകൻ ബ്ലെസി പറഞ്ഞു.

alternatetext

ഫോറിൻ സിനിമാ കാറ്റഗറിയിലാണ് സാധാരണഗതിയില്‍ ഇന്ത്യയില്‍ നിന്ന് ഉള്‍പ്പെടെയുള്ള ചിത്രങ്ങള്‍ പരിഗണിക്കാറുള്ളത്. മികച്ച ചിത്രമെന്ന ജനറല്‍ കാറ്റഗറിയിലെ പ്രാഥമിക റൗണ്ടിലേക്കാണ് ആടുജീവിതം തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.

വോട്ടിങ് എട്ടാം തിയതി മുതല്‍ ആരംഭിക്കും. പന്ത്രണ്ടാം തിയതി വരെയാണ് വോട്ടിങ് തുടരുന്നത്. വോട്ടിങ് ശതമാനം ഉള്‍പ്പെടെ കണക്കാക്കിയ ശേഷം ആയിരിക്കും രണ്ടാം റൗണ്ടിലേക്ക് പ്രവേശനം ഉണ്ടാകുക.