പുതുവർഷത്തില്‍ ദിലീപ് എന്ന നടൻ പ്രേക്ഷകർക്കു മുന്നിലെത്തിയത് തികച്ചും വ്യത്യസ്ത ഗറ്റപ്പിലാണ്. കുറ്റിത്താടി, തിങ്ങി നിറഞ്ഞ മുടി , .ജീൻസും, ടോപ്പും, ജാക്കറ്റും വേഷം. കഴുത്തില്‍ ചില അടയാളങ്ങളുടെ സാന്നിദ്ധ്യമുള്ള നീണ്ട ചെയില്‍. കൈയ്യില്‍ സ്റ്റീല്‍ റിംഗ്. ഇരിക്കുന്നതാകട്ടെ പുത്തൻ തലമുറയുടെ ചോരത്തിളപ്പിൻ്റെ കൂടപ്പിറപ്പായ ഫോർ വീലർ വാഹനത്തിൻ്റെ ബോണറ്റില്‍ . ദിലീപില്‍ നിന്നും ഇങ്ങനെയൊരു ഗറ്റപ്പ് ഇതാദ്യം. പലപ്പോഴും ലാളിത്യ സ്വഭാവമുള്ള കഥാപാത്രങ്ങളും, ഫീല്‍ ഗുഡ് ചിത്രങ്ങളുടെ ശക്തനായContinue Reading

സംവിധായകൻ വിഷ്ണു ശശി ശങ്കർ ഒരുക്കുന്ന സുമതി വളവിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. സൗത്ത് ഇന്ത്യയിലെ നിരവധി താരങ്ങളാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തത്. മമ്മൂട്ടി, സുരേഷ് ഗോപി, വിജയ് സേതുപതി, ദിലീപ്, പൃഥ്വിരാജ് സുകുമാരൻ, ജയസൂര്യ, ആര്യ, റഹ്‍മാന്‍, സുരാജ് വെഞ്ഞാറമൂട്, ശശികുമാർ, ഇന്ദ്രജിത് സുകുമാരൻ, നരേൻ, ഉണ്ണി മുകുന്ദൻ, ബേസില്‍ ജോസഫ്, ആന്റണി പെപ്പെ, യോഗി ബാബു, ആർ ജെ ബാലാജി, മഞ്ജുContinue Reading

സിനിമാ നിർമ്മാണ-വിതരണ രംഗത്ത് പുതിയ അധ്യായങ്ങള്‍ കുറിക്കുകയും തന്റേതായ സാന്നിധ്യം മുന്നിട്ടു നിർത്തുകയും ചെയ്യുന്ന നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫൻ 14 വർഷങ്ങള്‍ക്ക് ശേഷം പുതുവർഷത്തില്‍ തന്റെ ആദ്യത്തെ ചിത്രവും തനിക്ക് സൂപ്പർ ഹിറ്റ് നേടിത്തന്ന ചിത്രവുമായ ട്രാഫിക്കിന്റെ ടീമുമായി വീണ്ടും ഒത്തുചേരുന്നു. കുഞ്ചാക്കോ ബോബൻ നായകനായി എത്തുന്ന ചിത്രത്തിന്റെ ടൈറ്റില്‍ പുറത്തുവിട്ടു. ‘ബേബി ഗേള്‍’ (Baby Girl) എന്നു പേരിട്ടിരിക്കുന്ന ത്രില്ലർ മൂഡിലുള്ള ചിത്രത്തിന്റെ രചന ബോബി -സഞ്ജയ് ചേർന്നുContinue Reading

ഗംഭീര പ്രേക്ഷക പ്രതികരണവുമായി മുന്നേറി ടോവിനോ തോമസ് ചിത്രം ഐഡന്റിറ്റി. നല്ല നിലവാരമുള്ള ചിത്രമാണെന്നും നല്ല മേക്കിങ് ആണെന്നുമാണ് ഐഡന്റിറ്റിയെ കുറിച്ചുള്ള പ്രേക്ഷകരുടെ അഭിപ്രായം. കേരളത്തില്‍ മാത്രമല്ല തമിഴ്നാട്ടിലും ചിത്രത്തിന് മികച്ച വരവേല്‍പ്പാണ് ലഭിക്കുന്നത്. രണ്ടാം ദിവസത്തിലേക്ക് കടക്കുമ്ബോള്‍ അമ്ബതോളം എക്സ്ട്രാ സ്‌ക്രീനുകളാണ് മികച്ച പ്രതികരണം കാരണം കൂട്ടിയിരിക്കുന്നത്. ടൊവിനോ തോമസ്-തൃഷ എന്നിവരാണ് കേന്ദ്രകഥാപത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. സംവിധായകരായ അഖില്‍ പോള്‍ – അനസ് ഖാൻ കൂട്ടുകെട്ടില്‍ രാഗം മൂവിസിന്റെ ബാനറില്‍Continue Reading

2024ല്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ലാഭം നേടിയ സിനിമ മലയാളി പടം പ്രേമലു ആണ്. പുഷ്പ2, കലക്കി തുടങ്ങിയ വമ്ബന്‍ ഹിറ്റ് പടങ്ങള്‍ പ്രേമലുവിന്റെ ലാഭക്കണക്കിന് മുന്നില്‍ ഇല്ല. വെറും മൂന്നു കോടി രൂപ മുതല്‍ മുടക്കില്‍ നിര്‍മ്മിച്ച സിനിമ 136 കോടി രൂപയാണ് ബോക്‌സ് ഓഫീസില്‍ നേടിയത്. 45 മടങ്ങ് ലാഭമാണ് ലഭിച്ചത്. ഈ വര്‍ഷത്തെ ഒരു ഇന്ത്യന്‍ ചിത്രത്തിനും ഇതിന് സമാനമായ വിജയം അവകാശപ്പെടാന്‍ സാധിച്ചിട്ടില്ല. പുഷ്പ2Continue Reading

മമ്മൂട്ടിയുടേതായി ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് ബസൂക്ക. ചിത്രത്തിന്റെ ഓരോ അപ്ഡേറ്റ് പുറത്തുവരുമ്ബോഴും റിലീസ് എന്നാണ് എന്നായിരുന്നു ആരാധകരുടെ ചോദ്യം. ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസ് തീയതി പുറത്തുവിട്ടിരിക്കുകയാണ്. വാലന്റൈൻസ് ദിനമായ ഫെബ്രുവരി 14 നാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുക. ‘ദ് ഗെയിം ഈസ് ഓണ്‍’ – എന്ന ക്യാപ്ഷനോടെ നിർമാതാക്കള്‍ തന്നെയാണ് റിലീസ് തീയതി പുറത്തുവിട്ടിരിക്കുന്നത്. നവാഗതനായ ഡീനോ ഡെന്നിസ് തിരക്കഥ രചിച്ച്‌ സംവിധാനം ചെയ്യുന്ന ചിത്രമാണ് ബസൂക്ക. ബിഗ് ബജറ്റ്Continue Reading

യുവനടന്മാരിൽ ശ്രദ്ധേയനായ ബിബിൻ ജോർജ്ജിനെ നായകനാക്കി ഷാനു കാക്കൂർ, ഷാഫി എപ്പിക്കാട് എന്നിവർ ചേർന്ന് സംവിധാനം ചെയ്യുന്ന ‘കൂടൽ’ എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. പ്രശസ്ത സിനിമാതാരങ്ങളായ മഞ്ജു വാര്യർ, ജയസൂര്യ, വിഷ്ണു ഉണ്ണികൃഷ്ണൻ, സംവിധായകൻ നാദിർഷ തുടങ്ങി ഒട്ടേറെ ചലച്ചിത്ര , സോഷ്യൽ മീഡിയ താരങ്ങളുടെ പേജുകളിലൂടെയാണ് പോസ്റ്റർ റിലീസ് ചെയ്തത്. മലയാളത്തിലാദ്യമായി ഒരു ക്യാമ്പിങ്ങിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രം ഇന്നത്തെ യുവത്വത്തിന്റെ ആഘോഷവും, അവർക്കിടയിലുണ്ടാകുന്നContinue Reading

മലയാളത്തില്‍ വൻവിജയം നേടിയ ചിത്രമായിരുന്നു റോഷൻ ആൻഡ്രൂസ്- മോഹൻലാല്‍- ശ്രീനിവാസൻ കൂട്ടുകെട്ടിലെത്തിയ ‘ഉദയനാണ് താരം’. ബോക്സ് ഓഫീസില്‍ മികച്ച വിജയം നേടിയ സിനിമ 20 വർഷത്തിന് ശേഷം റീ റിലീസ് ചെയ്യാനൊരുങ്ങുകയാണ്. ഫെബ്രുവരിയില്‍ ചിത്രം 4K ദൃശ്യ മികവോടെ തിയറ്ററുകളില്‍ എത്തുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു. ചിത്രം കാള്‍ട്ടണ്‍ ഫിലിംസിൻ്റെ ബാനറില്‍ സി.കരുണാകരനാണ് നിർമിച്ചിരിക്കുന്നത്. മോഹൻലാലിനൊപ്പം ശ്രീനിവാസനും പ്രധാന വേഷത്തിലെത്തിയ സിനിമ മലയാളത്തിലെ എക്കാലത്തെയും മികച്ച സിനിമയായിട്ടാണ് കണക്കാക്കപ്പെടുന്നത്. ഉദയഭാനുവിന്റെയുംContinue Reading

ഇന്ദ്രൻസ്, ജാഫർ ഇടുക്കി, ജോണി ആന്റണി, ഡയാന ഹമീദ്, ബേബി കാശ്മീര എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുജീഷ് ദക്ഷിണകാശി, ഹരിനാരായണൻ കെ എം എന്നിവർ ചേർന്ന് സംവിധാനം ചെയ്യുന്ന “ഒരുമ്ബെട്ടവൻ ” നാളെ ജനുവരി 3ന് പ്രദർശനത്തിനെത്തുന്നു. സുധീഷ്, ഐ എം വിജയൻ, സുനില്‍ സുഖദ, സിനോജ് വർഗ്ഗീസ്, കലാഭവൻ ജിന്റോ, ശിവദാസ് കണ്ണൂർ, ഗൗതം ഹരിനാരായണൻ, സുരേന്ദ്രൻ കാളിയത്ത്,സൗമ്യ മാവേലിക്കര, അപർണ്ണ ശിവദാസ്, വിനോദ് ബോസ് തുടങ്ങിയ പ്രമുഖContinue Reading

മലയാളത്തിന് പുറമെ ഇതര ഭാഷകളിലും ‘മാർക്കോ’യുടെ ആവേശം അലയടിക്കുകയാണ്. ഹിന്ദിയില്‍ ചിത്രത്തിന് ലഭിച്ച മികച്ച വരവേല്‍പ്പിന് പിന്നാലെ തെലുങ്കിലും മാർക്കോ കൊടുങ്കാറ്റ് ആഞ്ഞടിച്ചിരിക്കുകയാണ്. തെലുങ്കില്‍ ഒരു മലയാള സിനിമയ്ക്ക് ലഭിക്കുന്ന ഏറ്റവും വലിയ കളക്ഷൻ സ്വന്തമാക്കിയിരിക്കുകയാണ് ഈ ഉണ്ണി മുകുന്ദൻ ചിത്രം. 1.75 കോടി ഗ്രോസ് കളക്ഷനാണ് തെലുങ്കില്‍ ആദ്യ ദിനം ചിത്രം നേടിയിരിക്കുന്നത്. ജനുവരി ഒന്നിനാണ് തെലുങ്കില്‍ 300 തിയേറ്ററുകളിലായി ചിത്രം റിലീസ് ചെയ്തിരുന്നത്. ക്രിസ്മസ് – ന്യൂഇയർContinue Reading