യുവതാരം നസ്ലിന്റെതായി പുതിയതായി ഇറങ്ങിയ ചിത്രമാണ് ‘ഐ ആം കാതലന്‍’. ചിത്രം സമ്മിശ്ര പ്രതികരണങ്ങളോടെയാണ് തിയേറ്റര്‍ വിട്ടത്. ഇപ്പോഴിതാ സിനിമയുടെ ഒടിടി റിലീസ് സംബന്ധിച്ച വിവരങ്ങളാണ് എത്തുന്നത്. ജനുവരി മൂന്നിന് മനോരമ മാക്‌സിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിക്കും. ടെക്‌നോ ക്രൈം ത്രില്ലര്‍ ഴോണറിലാണ് സിനിമ എത്തിയത്. നടന്‍ സജിന്‍ ചെറുകയിലാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. അനിഷ്മ നായികയായെത്തുന്ന ചിത്രത്തില്‍ ദിലീഷ് പോത്തന്‍, ലിജോമോള്‍, ടി.ജി രവി, സജിന്‍, വിനീത് വാസുദേവന്‍,Continue Reading

റിലീസ് മാമാങ്കത്തില്‍ ജനുവരി

മമ്മൂട്ടിയും മോഹൻലാലും ആസിഫ് അലിയും ടൊവിനോ തോമസും ബേസില്‍ ജോസഫും അർജുൻ അശോകനും ജനുവരിയുടെ ബോക്സോഫീസില്‍ ഉണ്ടാകും. ടൊവിനോ തോമസ് നായകനായി അഖില്‍ പോള്‍-അനസ് ഖാൻ എന്നിവർ ചേർന്ന് സംവിധാനം ചെയ്യുന്ന ഐഡന്റിറ്റി രണ്ടിന് തിയേറ്ററില്‍. പുതുവർഷത്തിലെ ആദ്യ റിലീസാണ് ഐഡന്റിറ്റി. തെന്നിന്ത്യൻ സുന്ദരി തൃഷയാണ് നായിക. സംവിധായകൻ സക്കറിയയെ നായകനാക്കി നവാഗതനായ ഷമീം മുഹമ്മദ് സംവിധാനം ചെയ്യുന്ന കമ്മ്യൂണിസ്റ്റ് പച്ച അഥവാ അപ്പ 3ന് തിയേറ്ററില്‍.ധ്യാൻ ശ്രീനിവാസൻ നായകനായിContinue Reading

'ഉസ്താദ് ഹോട്ടല്‍' വീണ്ടും തിയേറ്ററിലേക്ക്

അഞ്ജലി മേനോന്റെ തിരക്കഥയില്‍ അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത് 2012 ജൂണ്‍ 29-നു് പുറത്തിറങ്ങിയ ചത്രമാണ് ഉസ്താദ് ഹോട്ടല്‍. 2012 ല്‍ ഇറങ്ങിയ ഉസ്താദ് ഹോട്ടല്‍ ദുല്‍ഖര്‍ സല്‍മാന്റെ കരിയറിലെ ഏറ്റവും മികച്ച സിനിമയെന്നാണ് പലരും വിശേഷിപ്പിക്കാറ്. നടന്‍ തിലകനും മികച്ച പ്രകടനമായിരുന്നു സിനിമയില്‍ കാഴ്ചവെച്ചത്. ഇപ്പോഴിതാ ചിത്രം വീണ്ടും ബിഗ് സ്‌ക്രീനിലേക്ക് തിരിച്ചെത്തുന്നു എന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. ജനുവരി മൂന്നിന് കേരളത്തിലെ പിവിആര്‍ ഐനോക്‌സ് സ്‌ക്രീനുകളില്‍ ചിത്രം റീContinue Reading

ബിഗ്‌ബോസ് ജേതാവ് ജിന്റോ പ്രധാന വേഷത്തിലെത്തുന്ന 'സ്വപ്നസുന്ദരി

ടിവി റിയാലിറ്റി ഷോ ബിഗ്ബോസ് സീസൺ 6 ലെ ജേതാവ് ജിന്റോ പ്രധാന വേഷത്തിൽ എത്തുന്ന ചിത്രമാണ് സ്വപ്നസുന്ദരി.എസ് എസ് പ്രൊഡക്ഷൻസ്, അൽഫോൺസാ വിഷ്വൽ മീഡിയ, സെന്റ്മേരീസ് അസോസിയേറ്റ്‌സ്പ്രൈവറ്റ് ലിമിറ്റഡ് എന്നിവയുടെ ബാനറിൽ സലാംബി. റ്റി, സുബിൻ ബാബു,ഷാജുസി. ജോർജ് എന്നിവർചേർന്ന് നിർമിച്ച ചിത്രം കെ. ജെ. ഫിലിപ്പ് സംവിധാനം ചെയ്യുന്നു. മഞ്ചാടിക്കുന്ന് എന്ന ഗ്രാമം ഭരിക്കുന്നത് ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് തേക്കാട്ടിൽ സക്കറിയ പുന്നൂസും മകൻ ജോൺContinue Reading

ഷൈം ടോം ചാക്കോയുടെ അനുജൻ ജോ ടോം ചാക്കോ നായകനായി അഭിനയിക്കുന്ന തിളപ്പ് എന്ന ചിത്രത്തിൻ്റെ പൂജ എറണാകുളം സാറ്റാ ഹോട്ടലിൽ നടന്നു.തകരച്ചെണ്ട, പിഗ്മൻ, വിത്ത് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ അവിര റെബേക്ക രചനയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രമാണ് തിളപ്പ്.സലിം കുമാർ ഭദ്രദീപം തെളിയിച്ച ചടങ്ങിൽ, ഷൈം ടോം ചാക്കോ, പട്ടണം റഷീദ്, ഹിമ ശങ്കരി തുടങ്ങീ പ്രമുഖർ പങ്കെടുത്തു. മെറിഡിയൻ ഇൻ്റർനാഷണൽ ഫിലിംസിനു വേണ്ടി ഫിലിപ്പ് നിർമ്മിക്കുന്ന തിളപ്പ്Continue Reading

നവാസ് സുലൈമാൻ രചനയും സംവിധാനവും നിർവഹിച്ച ടർക്കിഷ് തർക്കത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി. ബിഗ് പിക്ചേഴ്സിന്റെ ബാനറില്‍ നാദിർ ഖാലിദ് അവതരിപ്പിക്കുന്ന ചിത്രം പ്രൊഡ്യൂസ് ചെയ്തിരിക്കുന്നത് നാദിർ ഖാലിദും അഡ്വക്കേറ്റ് പ്രദീപ് കുമാറും ചേർന്നാണ്. സണ്ണി വെയ്ൻ, ലുക്മാൻ അവറാൻ എന്നിവർക്കൊപ്പം ഹരിശ്രീ അശോകൻ, സുജിത് ശങ്കർ,ആമിന നിജാം, ശ്രീരേഖ, ഡയാന ഹമീദ്, ജയശ്രീ തുടങ്ങി അറുപത്തിഒന്നില്പരം ആർട്ടിസ്റ്റുകള്‍ ഒന്നിക്കുന്ന ചിത്രമാണ് ടർക്കിഷ് തർക്കം. ചിത്രീകരണം കഴിഞ്ഞ് പോസ്റ്റ്Continue Reading

ഞാനെന്നാ പറയാനാ കുമാർ നന്ദയുടെ ചിത്രം തുടങ്ങി.

മലയാളത്തിലെ മികച്ച ചിത്രങ്ങളിൽ ഒന്നായ മധുരനൊമ്പരക്കാറ്റിൻ്റെ നിർമ്മാതാവും, കൊട്ടാരത്തിൽ കുട്ടിഭൂതം, മുല്ലശ്ശേരി മാധവൻകുട്ടി നേമം പി.ഒ, വെള്ളാരം കുന്നിലെ വെള്ളിമീനുകൾ തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനുമായ കുമാർനന്ദ, തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ഞാനെന്നാ പറയാനാ. ശ്രീനന്ദ സിനിക്രിയേഷൻസിനു വേണ്ടി പ്രജുഷ, നൗഷാദ് ജി എന്നിവർ നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം വഴിഞ്ഞത്ത് പുരോഗമിക്കുന്നു. ഒരു ആഗ്ലോ ഇന്ത്യൻ കുടുംബത്തിൻ്റെ തികച്ചും വ്യത്യസ്തമായ കഥ പറയുകയാണ് ഈ ചിത്രം.കോമഡിContinue Reading

വിത്ത്- ചെറുവയൽ രാമൻ്റെ ജീവിതം ആധാരമാക്കി ഒരു സിനിമ. പൂർത്തിയായി

വയനാട് ജില്ലയിൽ കുറിച്ച്യ വിഭാഗത്തിൽ, പരമ്പരാഗധമായി ജൈവ നെൽകൃഷി ചെയ്യുന്ന വൃദ്ധനായ ദാരപ്പൻ എന്ന പച്ചയായ മനുഷ്യൻ്റെ ജീവിത കഥയാണ് വിത്ത് പറയുന്നത്.ജീവിതത്തിനൊപ്പം,കൃഷിയും, ഉൽപ്പാദനവും ഒരു പോലെ കൊണ്ടു പോകുന്ന, ഒരു അസാധാരണ ജീവിതത്തിൻ്റെ ഉടമയാണ് ദാരപ്പൻ.കൃഷിക്കായുള്ള അമിത രാസവളപ്രയോഗവും, മരുന്നടിയും മൂലം പ്രകൃതിയും ജിവജാലങ്ങളും നശിച്ചു കൊണ്ടിരിക്കുകയാണെന്നും, മനുഷ്യന് നല്ല ഭക്ഷണം എന്നന്നേക്കുമായി ഇല്ലാതാകുമെന്നും, ദാരപ്പൻ വിലപിക്കുന്നു. ജാഗ്രത ഇല്ലാതെ മനുഷ്യസമൂഹം മുന്നോട്ടു പോകുന്ന ഇന്നത്തെ അവസ്ഥയിൽ, നൂറോളംContinue Reading

മായമ്മ പ്രദർശനത്തിന്

പുള്ളുവത്തി പെൺകുട്ടി മായമ്മയുടെ അതിജീവന കഥയുമായി മായമ്മ റിലീസിംഗിന് ഒരുങ്ങുന്നു. പുണർതം ആർട്സിന്റെ ബാനറിൽ നിർമ്മിച്ച് രമേശ്കുമാർ കോറമംഗലം രചനയും സംവിധാനവും നിർവ്വഹിച്ച “മായമ്മ” റിലീസിംഗിന് തയ്യാറാകുന്നു. നാവോറ് പാട്ടിന്റേയും പുള്ളൂവൻ പാട്ടിന്റേയും അഷ്ടനാഗക്കളം മായ്ക്കലിന്റേയും പശ്ചാത്തലത്തിൽ ഒരു പുള്ളുവത്തിയും നമ്പൂതിരിയും തമ്മിലുള്ള പ്രണയത്തിന്റേയും തുടർന്ന് പുള്ളുവത്തി നേരിടേണ്ടി വരുന്ന ദുരന്തങ്ങളുടേയും സ്ത്രീത്വത്തിനും അഭിമാനത്തിനും വേണ്ടി പുള്ളൂവത്തി നടത്തുന്ന പോരാട്ടത്തിന്റേയും കഥ പറയുന്ന മായമ്മയിൽ മായമ്മയായി അങ്കിത വിനോദും നമ്പൂതിരിContinue Reading

'ആടുജീവിതം' ഇന്ന് തിയേറ്ററുകളില്‍

മലയാള സിനിമാപ്രേമികള്‍ 2024ല്‍ ഏറ്റവും ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട ബ്ലെസ്സിയുടെ ‘ആടുജീവിതം’ ഇന്ന് തിയേറ്ററുകളില്‍ എത്തുന്നു. റിലീസ് ചെയ്യാൻ ഏതാനും മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ പ്രേക്ഷകരുടെ ആവേശവും ഇരട്ടിയായിരിക്കുകയാണ്. മണിക്കൂറുകള്‍ കൊണ്ട് വിറ്റുപോയ ടിക്കറ്റുകള്‍ ആ ആവേശം വ്യക്തമാക്കുന്നുണ്ട്. കേരളത്തില്‍ നിന്ന് മാത്രമായി ഇതിനകം അഡ്വാൻസ് ബുക്കിങ്ങിലൂടെ മൂന്ന് കോടിയിലധികം രൂപയാണ് ആടുജീവിതം നേടിയിരിക്കുന്നത് എന്നാണ് അനലിസ്റ്റുകള്‍ വ്യക്തമാക്കുന്നത്. പൃഥ്വിരാജിന്റെ കരിയർ ബെസ്റ്റ് ഓപ്പണിങ് തന്നെയായിരിക്കുംContinue Reading