പ്രേക്ഷക ലോകം ആവേശത്തോടെയും പ്രതീക്ഷയോടെയും കാത്തിരിക്കുന്ന പ്രാവിൻ കൂട് ഷാപ്പ് ഇന്ന് (ജനുവരി 16) ലോകവ്യാപകമായി റിലീസ് ചെയ്യും. റിലീസിന് മുന്നേ ചിത്രത്തിൻ്റെ ട്രെയിലറും പാട്ടുകളും തരംഗമായി മാറിക്കഴിഞ്ഞിരുന്നു. തെങ്ങിന്‍റെ നെറുകം തലയ്ക്കിട്ടു കൊട്ടി കൊട്ടി എടുക്കുന്ന കള്ളിന്‍റെ മണവും ലഹരിയും നിറഞ്ഞ ചിത്രത്തിലെ ‘ചെത്ത് സോങ്ങ്’ ട്രെൻ്റിംഗ് ലിസ്റ്റിലാണ്. മലയാള സിനിമയിലെ യുവസംഗീതസംവിധായകരില്‍ ഏറെ ശ്രദ്ധേയനായ വിഷ്ണു വിജയ് ഈണമിട്ട മനോഹരമായ നാല് ഗാനങ്ങളുമായി എത്തുന്ന ‘പ്രാവിൻകൂട് ഷാപ്പി’ലെContinue Reading

റിലീസ് ചെയ്ത് അഞ്ച് ദിവസം മാത്രം പിന്നിടവെ രാം ചരണ്‍ ചിത്രം ഗെയിം ചേഞ്ചർ അനധികൃതമായി ടി.വി ചാനലില്‍ പ്രദർശിപ്പിച്ചതായി ആരോപണം. ചിത്രത്തിന്റെ വ്യാജ പതിപ്പ് നേരത്തെ ഓണ്‍ലൈനിലും പ്രരിച്ചിരുന്നു. ഇതേ പതിപ്പ് തന്നെയാണ് ഒരു പ്രാദേശിക ചാനലിലും പ്രദർശിപ്പിച്ചതെന്നാണ് റിപ്പോർട്ട്. ചാനലിനെതിരെ നിയമനടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി നിർമാതാവ് ശ്രീനിവാസ് കുമാർ രംഗത്തെത്തി. ഒരു ട്വിറ്റർ അക്കൗണ്ടിലാണ് ചിത്രം എ.പി ലോക്കല്‍ ടി.വി എന്ന ചാനലില്‍ പ്രദർശിപ്പിച്ചതിന്റെ സ്ക്രീൻഷോട്ട് പോസ്റ്റ്Continue Reading

കൊച്ചി: മലയാളത്തില്‍ മറ്റൊരു ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രം കൂടി അണിയറയില്‍ ഒരുങ്ങുകയാണ്. ഇന്ദ്രജിത്ത് സുകുമാരൻ നായകനാകുന്ന ‘ധീരം’ നവാഗതനായ ജിതിന്‍ സുരേഷാണ് സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ പൂജയും സ്വിച്ച്‌ ഓണ്‍ കര്‍മ്മവും കോഴിക്കോട് നടന്നു. ബുധനാഴ്ച മുതല്‍ കോഴിക്കോട്, കുട്ടിക്കാനം എന്നിവിടങ്ങളിലായാണ് ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയാക്കുക. റെമൊ എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ റെമോഷ് എം.എസ്, മലബാര്‍ ടാക്കീസിന്റെ ബാനറില്‍ ഹാരിസ് അമ്ബഴത്തിങ്കല്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്Continue Reading

മലയാളത്തിന്റെ പ്രിയ താരങ്ങളായ ജോജു ജോര്‍ജ്, സുരാജ് വെഞ്ഞാറമൂട്, അലന്‍സിയര്‍ ലോപ്പസ്, തോമസ് മാത്യു എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്ന ചിത്രമാണ് ‘നാരായണീന്റെ മൂന്നാണ്മക്കള്‍’. ഗുഡ്വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സ് നിര്‍മിക്കുന്ന ചിത്രം ജനുവരി 16ന് വേള്‍ഡ് വൈഡ് റിലീസ് ചെയ്യും എന്നാണ് നേരത്തെ പ്രഖ്യാപിച്ചിരുന്നെങ്കിലും ഇപ്പോള്‍ റിലീസ് ഡേറ്റ് ഫെബ്രുവരി 7 ലേക്ക് മാറ്റി. ശരണ്‍ വേണുഗോപാലാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിക്കുന്നത്. ഗാര്‍ഗി അനന്തന്‍, ഷെല്ലി എന്‍ കുമാര്‍, സജിത മഠത്തില്‍,Continue Reading

മലയാളത്തിലാദ്യമായി ജാസ്, ബ്ളൂസ്, ടാംഗോ സംഗീത കോമ്പോയുടെ പശ്ചാത്തലത്തിൽ അവതരിപ്പിക്കുന്ന മ്യൂസിക്കൽ ഫാമിലി എൻ്റർടെയ്നർ “4 സീസൺസ് ” ജനുവരി 24 ന് തീയേറ്ററുകളിലെത്തുന്നു. സംഗീത വഴിയിൽ തൻ്റേതായൊരു സ്ഥാനവും ഐഡൻ്റിറ്റിയും സ്ഥാപിക്കാൻ തീവ്രമായി ശ്രമിക്കുന്ന ഒരു ടീനേജുകാരൻ. കല്യാണ ബാൻറ് സംഗീതകാരനിൽ നിന്നും ലോകോത്തര മ്യൂസിക്കൽ ബാൻ്റായ റോളിംഗ് സ്റ്റോണിൻ്റെ മത്സരാർത്ഥിയാകുന്നിടം വരെയുള്ള കഠിനധ്വാനത്തിൻ്റെയും പോരാട്ടവീര്യത്തിൻ്റെയും കഥ പറയുന്ന ചിത്രം കൂടിയാണ് 4 സീസൺസ്. സ്കൂൾ ജീവിതത്തിൻ്റെ കലണ്ടർContinue Reading

പ്രമുഖ സംവിധായകൻ അനന്തപുരി സംവിധാനം ചെയ്യുന്ന ഹലോ ഗയ്സ് എന്ന ചിത്രത്തിന്റെ പൂജ കഴിഞ്ഞ ദിവസം തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ നടന്നു. ചെയർ പേഴ്സൺ ഗായത്രി ബാബു, ഭദ്രദീപം തെളിയിച്ചു. പ്രമുഖ സിനിമാ പ്രവർത്തകർ ചടങ്ങിൽ പങ്കെടുത്തു. നിഴൽതച്ചൻ എന്ന ചിത്രത്തിനു ശേഷം സൂപ്പർ എസ് ഫിലിംസ് നിർമ്മിക്കുന്ന,ഹലോ ഗയ്സ് കോമഡിക്ക് പ്രാധാന്യം കൊടുക്കുന്ന വ്യത്യസ്തമായൊരു ചിത്രമാണ്. സൂപ്പർ എസ്. ഫിലിംസിനു വേണ്ടി സന്തോഷ് കുമാർ, ഷിബു സി.ആർ എന്നിവർContinue Reading

സ്റ്റേജ് ഷോകളിലൂടെയും, സിനിമാ, നാടകങ്ങളിലൂടെയും, പ്രേക്ഷകർക്ക് സുപരിചിതനായ, മൂന്നടി പൊക്കക്കാരൻ ആലപ്പി സുദർശനൻ സിനിമാ സംവിധായകനായി അരങ്ങേറുന്നു.സുദർശനൻ കഥ എഴുതി സംവിധാനം ചെയ്യുന്ന “കുട്ടിക്കാലം” എന്ന ചിത്രത്തിന്റെ ചിത്രീകരണം ആലപ്പുഴയിലും, പരിസരങ്ങളിലുമായി പൂർത്തിയായി. എസ്.ജെ പ്രൊഡക്ഷൻസിനു വേണ്ടി ഷീല ഗ്രൂപ്പ് നിർമ്മിക്കുന്ന ഈ ചിത്രം, നല്ലൊരു സന്ദേശ ചിത്രമാണ്. ആലപ്പി സുദർശനന്റെ മനസിൽ വർഷങ്ങളായി പതിഞ്ഞിരുന്ന ഒരു കഥയാണ് ചിത്രത്തിന് ആധാരം. “വഴി തെറ്റിപ്പോകുന്ന പുതിയ തലമുറയ്ക്ക് നല്ലൊരു മാർഗContinue Reading

സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിന്റെ കരിയറിലെ മികച്ച സിനിമകളില്‍ ഒന്നാണ് ബാഷ. ഇന്നും ആരാധകര്‍ക്ക് ആവേശമാണ് ബാഷയും ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങളും. ഇപ്പോള്‍ ആരാധകരെ ഒന്നാകെ ആവേശത്തിലാക്കിക്കൊണ്ട് ബാഷ വീണ്ടും തിയറ്ററിലേക്ക് എത്തുകയാണ്. ചിത്രത്തിന്റെ 30ാം വാര്‍ഷികത്തോട് അനുബന്ധിച്ചാണ് റിലീസ് പ്രഖ്യാപിച്ചത്. ചിത്രത്തിന്റെ 4കെ മികവിലുള്ള പ്രിന്റായിരിക്കും ആരാധകര്‍ക്കായി വീണ്ടും തിയറ്ററിലേക്ക് എത്തുന്നത്. ആരാധകരെ ആവേശത്തിലാക്കിയിരിക്കുകയാണ് വാര്‍ത്ത. നിരവധി പേരാണ് കമന്റുകളുമായി എത്തുന്നത്. സുരേഷ് കൃഷ്ണ സംവിധാനം ചെയ്ത ചിത്രം 1995ലാണ് റിലീസ്Continue Reading

ആസിഫ് അലി നായകനാകുന്ന പുതിയ ചിത്രം സർക്കീട്ടിന്‍റെ ടൈറ്റില്‍ പോസ്റ്റ് പുറത്തുവിട്ടു. അജിത് വിനായക് ഫിലിംസിന്‍റെ ബാനറില്‍ വിനായക് അജിത്, ഫ്ലോറിൻ ഡൊമിനിക്ക് എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രം തമർ തിരക്കഥ രചിച്ച്‌ സംവിധാനം ചെയ്യുന്നു.ആസിഫ് അലിക്കൊപ്പെ മലയാളത്തിലെ ജനപ്രിയരായ ഒരുപിടി അഭിനേതാക്കളുടേയും ഒഫീഷ്യല്‍ പേജിലൂടെയാണ് ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടത്. നിരവധി അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലുകളില്‍ പ്രശംസ നേടിയ “ആയിരത്തൊന്നു നുണകള്‍’ എന്ന ചിത്രത്തിനു ശേഷം താമർ ഒരുക്കുന്നContinue Reading

ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ബിഗ് ബഡ്ജറ്റില്‍ ചിത്രത്തില്‍ നിവിൻ പോളി (Nivin Pauly) നായകനാവുന്നു. റോഷൻ ആൻഡ്രൂസ് ഒരുക്കിയ ‘കായംകുളം കൊച്ചുണ്ണി എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം ഗോകുലം മൂവീസ് നിർമ്മിക്കുന്ന നിവിൻ പോളി ചിത്രമായിരിക്കും ഇത്. 2025ല്‍ ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം അധികം വൈകാതെ ഉണ്ടാകുമെന്നാണ് സൂചന. ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വൈകാതെ പുറത്തു വിടും. നിർമ്മാണത്തിൻ്റെ വിവിധContinue Reading