മോഹനവള്ളി’ ചിത്രീകരണം ആരംഭിച്ചു

alternatetext

അസീസ് നെടുമങ്ങാടിനെ കേന്ദ്ര കഥാപാത്രമാക്കി ബിന്ദു പണിക്കർ, ബൈജു സന്തോഷ്, അബിൻ ബിനൊ എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന മോഹനവള്ളി എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് കൊച്ചിയിൽ ആരംഭിച്ചു. ജെ സ്റ്റുഡിയോസും , എ ടു എ മൂവി പ്രമോഷൻസും ചേർന്ന് നിർമ്മിക്കുന്ന ചിത്രം പുതുമുഖ സംവിധായകനായ ഉമേഷ്. എസ്. നായർ സംവിധാനം ചെയ്യുന്നു. രാഹുൽ കല്യാൺ തിരക്കഥ ഒരുക്കുന്ന ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത് അർക്കാഡോ.

alternatetext

കൊച്ചി ഇടപ്പള്ളി അഞ്ചുമന ക്ഷേത്രത്തിൽ നടന്ന പൂജാ ചടങ്ങുകളോടെ ചിത്രത്തിന്റെ ആരംഭം കുറിച്ചു.സംവിധായകൻ ലിയോ തദേവൂസ് ചിത്രത്തിന്റെ ടൈറ്റിൽ പ്രകാശനം നിർവ്വഹിച്ചു. പ്രശസ്‌ത സംവിധായകൻ സഞ്ജീവ് ശിവൻ സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചു. ശ്രീകാന്ത് മുരളി ഫസ്റ്റ് ക്ലാപ്പ് നൽകി. സിനിമാ രംഗത്തെ നിരവധി പ്രമുഖർ പങ്കെടുത്ത ചടങ്ങിന് ശേഷം അസീസ് നെടുമങ്ങാടിന്റെ ആദ്യ ഷോട്ട് പൂർത്തിയാക്കി.

നാട്ടിൻപുറ ത്തുകാരനായ പ്രേമദാസനും അമ്മ ശാരദാമ്മയും നേർച്ച നടത്തുവാൻ പളനിയിലേക്ക് ഒരു തീർത്ഥയാത്ര തിരിക്കുന്നു. ആ യാത്രയിൽ മോഹിച്ചു പിടിച്ച വള്ളിയുമായി പ്രേമദാസനും അമ്മയും കേരളത്തിലേക്ക് തിരിച്ചെത്തുന്നു… മോഹനവള്ളിയുമായി.. പിന്നീട് ഇവരുടെ ജീവിതത്തിൽ നടക്കുന്ന കാര്യങ്ങൾ ഹാസ്യ രൂപേണെ അവതരിപ്പിക്കുകയാണ് ചിത്രത്തിലൂടെ. കോമഡി ഹൊറർ മൂഡിലാണ് ചിത്രം ഒരുങ്ങുന്നത്.