മികച്ച സാമൂഹ്യ പ്രസക്തിയുള്ള ചിത്രത്തിനുള്ള കൊച്ചിൻ ഹനീഫ മെമ്മോറിയൽ അവാർഡ് നേടിയ ഉരുൾ എന്ന ചിത്രം ഫെബ്രുവരി 21-ന് തീയേറ്ററിലെത്തും. ഉരുൾപൊട്ടലിൻ്റെ പശ്ചാത്തലത്തിൽ ഒരു ഗ്രാമത്തിൻ്റെ കഥ പറയുന്ന “ഉരുൾ”, കുടുംബ ബന്ധങ്ങളുടെ പ്രാധാന്യവും എടുത്തുകാണിക്കുന്ന ചിത്രമാണ്. ഉരുൾപൊട്ടലിൻ്റെ പശ്ചാത്തലത്തിൽ നിർമ്മിച്ച ആദ്യ ചിത്രമാണിത്.”ഉരുൾ ” മമ്മി സെഞ്ച്വറി സംവിധാനം ചെയ്യുന്നു. ബിൽഡിംങ് ഡിസൈനേഴ്സിൻ്റെ ബാനറിൽ ചിത്രം നിർമ്മിക്കുന്നു. മലയോര ഗ്രാമമായ പാറമലയിൽ പലചരക്ക് കട നടത്തുന്ന ജോണിയുടെയും, കുടുംബത്തിന്റേയും,Continue Reading

നിരജ് മാധവ്, അജു വര്‍ഗീസ്, ഗൗരി ജി കിഷന്‍ എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തുന്ന സീരീസ് ‘ലവ് അണ്ടര്‍ കണ്‍സ്ട്രക്ഷന്‍റെ’ പുതിയ പോസ്റ്റർ പുറത്ത്.Continue Reading

അനുപമ പരമേശ്വരന്‍, ഷറഫുദ്ദീന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പ്രനീഷ് വിജയന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ദി പെറ്റ് ഡിറ്റക്റ്റീവ്’. നടന്‍ ഷറഫുദ്ദീന്‍ ആദ്യമായി നിര്‍മാതാവാകുന്ന ചിത്രം കൂടിയാണ് ‘ദി പെറ്റ് ഡിറ്റക്റ്റീവ്’. അനുപമയുടെ പിറന്നാള്‍ ദിനത്തിലാണ് അണിയറ പ്രവർത്തകർ ചിത്രത്തിന്റെ റിലീസ് തിയതി പുറത്തു വിട്ടത്. ഏപ്രില്‍ 25-നാണ് റിലീസ്. പ്രനീഷ് വിജയന്‍, ജയ് വിഷ്ണു എന്നിവര്‍ ചേര്‍ന്ന് തിരക്കഥ സംഭാഷണമെഴുതുന്നു. ആനന്ദ് സി ചന്ദ്രന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. അഭിനവ്Continue Reading

നേമം പുഷ്പരാജിന്റെ സംവിധാനത്തില്‍ പുറത്തെത്താനിരിക്കുന്ന രണ്ടാംയാമം എന്ന ചിത്രത്തിൻ്റെ ട്രെയിലർ പുറത്ത് വിട്ടു.ഫോർച്യൂണ്‍ ഫിലിംസിൻ്റെ ബാനറില്‍ ആർ. ഗോപാലാണ് ഈ ചിത്രം തിരക്കഥ രചിച്ച്‌ നിർമ്മിക്കുന്നത്. കാലങ്ങളായി സ്ത്രീകള്‍ നേരിട്ടു കൊണ്ടിരിക്കുന്ന ചതിയുടേയും വഞ്ചനയുടേയും അനാചാരങ്ങള്‍ക്കുമെതിരേ വിരല്‍ ചൂണ്ടുന്ന ഈ കാലഘട്ടത്തിലെ സ്ത്രീകളുടെ പോരാട്ടത്തിൻ്റെ കഥയാണ് ഈ ചിത്രത്തിലൂടെ നേമം പുഷ്പരാജ് അവതരിപ്പിക്കുന്നത്. വ്യത്യസ്ഥ കാഴ്ച്ചപ്പാടുകള്‍ ഉള്ള ഇരട്ട സഹോദരന്മാരുടെ ജീവിതത്തിനും ഈ ചിത്രത്തില്‍ ഏറെ സ്ഥാനമുണ്ട്. ചിത്രത്തിലെ ഈContinue Reading

കൊച്ചി സംവിധായകനും തിരക്കഥാകൃത്തും നടനുമായ അനുറാം കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ സിനിമ ‘മറുവശം’ 28ന് തിയേറ്ററില്‍ റിലീസ് ചെയ്യും. ജയശങ്കർകാരി മുട്ടമാണ് ചിത്രത്തിലെ നായകൻ. കള്ളം, കല്ല്യാണിസം, ദം, ആഴം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം റാംസ് ഫിലിം ഫാക്ടറിയുടെ ബാനറില്‍ അനുറാം സ്വന്തമായി നിർമ്മിക്കുന്ന ചിത്രം കൂടിയാണ് മറുവശം.ഷെഹിന്‍ സിദ്ദിഖ്, പ്രശാന്ത് അലക്സാണ്ടര്‍, കൈലാഷ്, ശീജിത്ത് രവി എന്നിവരും മറുവശത്തിലെ ശ്രദ്ധേയരായ അഭിനേതാക്കളാണ്. മറുവശത്തിലൂടെയാണ് ആദ്യമായി ജയശങ്കര്‍ നായകനിരയിലേക്ക്Continue Reading

 പുതുമുഖങ്ങളായ നിധീഷ്, ജിബിയ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രാഗേഷ് നാരായണൻ സംവിധാനം ചെയ്ത ചിത്രമാണ് ‘തണുപ്പ്’. കഴിഞ്ഞ വർഷം ഒക്ടോബറില്‍ തിയേറ്ററിലെത്തിയ ചിത്രം മാസങ്ങള്‍ക്ക് ശേഷം ഒടിടിയിലൂടെ പ്രദർശനത്തിനെത്തുകയാണ്. കാശി സിനിമാസിന്റെ ബാനറില്‍ അനു അനന്തൻ, ഡോ. ലക്ഷ്മി എന്നിവർ ചേർന്നാണ് തണുപ്പ് നിർമ്മിക്കുന്നത്. കൂട്ടിക്കല്‍ ജയചന്ദ്രൻ, അരുണ്‍, രഞ്ജിത്ത് മണമ്ബ്രക്കാട്ട്, ഷൈനി സാറ, പ്രിനു, ആരൂബാല, സതീഷ് ഗോപി, സാം ജീവൻ, രതീഷ്, രാധാകൃഷ്ണൻ തലച്ചങ്ങാട്, ഷാനു മിത്ര,Continue Reading

തലസ്ഥാനത്തെ ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള കുടിപ്പക പ്രമേയമാക്കി സുജിത് എസ് നായർ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ഗ്യാംഗ്സ്റ്റർ ഡ്രാമ ത്രില്ലർ ചിത്രം “അങ്കം അട്ടഹാസം ” ചിത്രീകരണം തിരുവനന്തപുരത്ത് തുടങ്ങി. രാധികാ സുരേഷ് ഗോപി തിരിതെളിച്ച് തുടക്കമിട്ട ചിത്രത്തിൽ മാധവ് സുരേഷ്, സൈജു കുറുപ്പ്, ഷൈൻ ടോം ചാക്കോ എന്നിവർ മുഖ്യ വേഷങ്ങൾ അവതരിപ്പിക്കുന്നു. ഒപ്പം മഖ്ബൂൽ സൽമാൻ, നന്ദു, അലൻസിയർ, എം എ നിഷാദ്, സ്വാസിക, സിബി തോമസ്Continue Reading

കഴി‍ഞ്ഞ ദിവസമാണ് നിവിൻ പോളി തന്റെ കിടിലൻ മേക്കോവർ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. ഇതിന് പിന്നാലെ നിവിന്റെ പുതിയ ചിത്രത്തിലെ ലുക്ക് ആയിരിക്കും ഇതെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ നിറയെ ചർച്ചകളും നടന്നിരുന്നു. ഇപ്പോഴിതാ സർപ്രൈസ് ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് നിവിൻ. തന്റെ പുതിയ ചിത്രം പ്രഖ്യാപിച്ചിരിക്കുകയാണ് നിവിൻ. ‘മള്‍ട്ടിവേഴ്സ് മന്മഥൻ’ എന്ന് പേരിട്ടിരിക്കുന്ന സിനിമ ഒരു സൂപ്പർ ഹീറോ ചിത്രമായിട്ടാണ് പുറത്തിറങ്ങുന്നത്. “ഇത് എന്റെ ഹൃദയത്തോട് ചേർന്നു നില്‍ക്കുന്നു!Continue Reading

കൊച്ചി: മലയാളത്തിലെ പ്രമുഖ താരങ്ങളെയും പുതുമുഖങ്ങളെയും അണിനിരത്തി ഒരുങ്ങുന്ന രണ്ട് പുതിയ മലയാള ചിത്രങ്ങങ്ങളുടെ ടൈറ്റില്‍ അണിയറ പ്രവർത്തകർ പുറത്തുവിട്ടു. കൊച്ചിയിലായിരുന്നു ടൈറ്റില്‍ റിലീസ് ചടങ്ങ്. ആദ്യ രണ്ട് മലയാള സിനിമകളില്‍ ഒന്നായ ‘ഡെഡിക്കേഷൻ ‘ സിനിമയുടെ ടൈറ്റില്‍ പോസ്റ്റർ ചലച്ചിത്ര താരം മെറീന മൈക്കിളും രണ്ടാമത്തെ ചിത്രമായ ‘എയ്ഞ്ചല്‍സ് & ഡെവിള്‍സ് ‘ചലച്ചിത്ര താരം മാലപാർവതിയും പ്രകാശനം ചെയ്തു. ഓസ്ട്രേലിയയിലും കേരളത്തിലും ചലച്ചിത്ര രംഗത്ത് പ്രവർത്തിക്കുന്ന നടനും എഴുത്തുകാരനുംContinue Reading

പുതുമുഖങ്ങളായ അഖില്‍ രാജ്, അനന്ദു പടിക്കല്‍, അനീഷ് പ്രകാശ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ശിവരാജ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘കേപ് ടൗണ്‍’ എന്ന ചിത്രത്തിന്റെ പോസ്റ്റർ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പ്രകാശനം നിര്‍വഹിച്ചു. നിയമസഭയിലെ അദ്ദേഹത്തിന്റെ ഔദ്യോഗിക ഓഫീസില്‍ വെച്ച്‌ നടന്ന പ്രകാശന ചടങ്ങില്‍ കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എ, സംവിധായകന്‍ ശിവരാജ്, നിര്‍മാതാവ് ദിലീപ്കുമാര്‍ ശാസ്താംകോട്ട, അഖില്‍ രാജ് എന്നിവര്‍ സന്നിഹിതരായിരുന്നു. പ്രകൃതി ദുരന്തങ്ങള്‍ ഒഴിവാക്കാം എന്ന സന്ദേശവുമായിContinue Reading