തമിഴകത്തിന്റെ സൂപ്പര്‍താരം അജിത് കുമാറിനെ നായകനാക്കി പ്രശസ്ത സംവിധായകന്‍ മഗിഴ് തിരുമേനി സംവിധാനം ചെയ്ത ‘വിടാമുയര്‍ച്ചി’ നാളെ മുതല്‍ കേരളത്തിലെ 300 ലധികം സ്‌ക്രീനുകളില്‍ പ്രദര്‍ശനം ആരംഭിക്കും.രാവിലെ 7 മണിക്കാണ് ചിത്രത്തിന്റെ കേരളത്തിലെ ആദ്യത്തെ ഷോകള്‍ ആരംഭിക്കുക ഗോകുലം ഗോപാലന്റെ ഉടമസ്ഥതയിലുള്ള ശ്രീ ഗോകുലം മൂവീസ് ആണ് ചിത്രം കേരളത്തില്‍ റിലീസായി വിതരണം ചെയ്യുന്നത്. ലൈക്ക പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുബാസ്‌കരന്‍ ആണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. നാളെ ആഗോള റിലീസായി എത്തുന്നContinue Reading

കുഞ്ചാക്കോ ബോബൻ, പ്രിയ മണി എന്നിവർ പ്രധാന താരങ്ങളായി നവാഗതനായ ജിത്തു അഷ്റഫ് സംവിധാനം ചെയ്യുന്ന ഓഫീസർ ഓണ്‍ ഡ്യൂട്ടി ഫെബ്രുവരി 20ന് തിയേറ്ററില്‍.ചാക്കോച്ചൻ വീണ്ടും പൊലീസ് വേഷത്തിലെത്തുന്ന ചിത്രത്തില്‍ ജഗദീഷ്, വിശാഖ് നായർ, മനോജ് കെ യു, റംസാൻ മുഹമ്മദ്, ഉണ്ണി ലാലു, ജയ കുറുപ്പ്, വൈശാഖ് ശങ്കർ, വിഷ്‍ണു ജി. വാരിയർ, ലേയ മാമ്മൻ, ഐശ്വര്യ തുടങ്ങിയവരാണ് മറ്ര് താരങ്ങള്‍. നായാട്ട്, ഇരട്ട എന്നീ ഹിറ്റ് ചിത്രങ്ങളില്‍Continue Reading

കേരള ചലച്ചിത്ര വികസന കോർപ്പറേഷൻ നിർമിച്ച്‌ വിഎസ് സനോജ് കഥയും സംവിധാനവും നിർവഹിച്ച അരിക് എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. നടൻ പൃഥ്വിരാജ് ആണ് ഫെയ്സ്ബുക്ക് പേജിലൂടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടത്. സെന്തില്‍ കൃഷ്ണ, ഇർഷാദ് അലി, ധന്യ അനന്യ എന്നിവരാണ് ചിത്രത്തില്‍ മുഖ്യ വേഷങ്ങളിലെത്തുന്നത്. മൂന്ന് തലമുറകളിലൂടെ ഇന്നത്തെ ഇന്ത്യയുടെ കഥ പറയുകയാണ് ചിത്രം. റോണി ഡേവിഡ് രാജ്, ശാന്തി ബാലചന്ദ്രൻ, സിജി പ്രദീപ്Continue Reading

‘വണങ്കാൻ’; ചിത്രം ഫെബ്രുവരി ഏഴിന് കേരളത്തില്‍ റിലീസിനെത്തും സൂര്യയെ നായകനായി പ്രഖ്യാപിച്ച്‌ ഷൂട്ടിങ് തുടങ്ങുകയും പിന്നീട് അദ്ദേഹം പിന്മാറുകയും ചെയ്ത ചിത്രം എന്ന നിലയില്‍ വാർത്തകളില്‍ ഇടംപിടിച്ച ചിത്രമാണ് വണങ്കാൻ. തമിഴിലെ ഹിറ്റ്മേക്കർ ബാല സംവിധാനം ചെയ്ത ചിത്രം, തമിഴ്നാട്ടിലെ റിലീസിന് ശേഷം കേരളത്തില്‍ ഫെബ്രുവരി 7ന് തീയേറ്ററുകളില്‍ എത്തുന്നു. വളരെ റോ ആയ ഒരു ആക്ഷൻ സിനിമയാണ് വണങ്കാൻ. റോഷ്നി പ്രകാശ് ആണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. സൻഹContinue Reading

 പിറന്നാള്‍ ദിനത്തില്‍ ആസിഫിന്റെ പുതിയ ചിത്രമായ ആഭ്യന്തര കുറ്റവാളിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടു. ഈദ് റിലീസായി ചിത്രം തിയറ്ററുകളിലെത്തും. ചിത്രത്തിന്റെ കഥ- തിരക്കഥ- സംവിധാനം നിർവഹിക്കുന്നത് സേതുനാഥ് പത്മകുമാർ ആണ്. നൈസാം സലാം പ്രൊഡക്ഷൻസിന്റെ ബാനറില്‍ നൈസാം സലാമാണ് ചിത്രം നിർമ്മിക്കുന്നത്. ഡ്രീം ബിഗ് ഫിലിംസാണ് ആഭ്യന്തര കുറ്റവാളിയുടെ ഓള്‍ ഇന്ത്യ വിതരണം നിർവഹിക്കുന്നത്. റിയലിസ്റ്റിക് കോമഡി ഫാമിലി എന്റർടെയിനറായാണ് ആഭ്യന്തരകുറ്റവാളി ഒരുങ്ങുന്നത്. പുതുമുഖ താരം തുളസിയാണ്Continue Reading

വിവിധ അന്താരാഷ്ട്ര ചലച്ചിത്ര മേളകളില്‍ പ്രദർശിപ്പിക്കുകയും ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്ത സൂപ്പർ നാച്ചുറല്‍ ത്രില്ലർ ‘വടക്കൻ’ എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തുന്ന കിഷോറിന്റെ രണ്ട് ഗെറ്റപ്പുകളാണ് പോസ്റ്ററിലുള്ളത്. തലമുണ്ഡനം ചെയ്തുള്ളൊരു രൂപവും പ്രതീകാത്മകമായ മറ്റൊരു രൂപവുമാണ് പോസ്റ്ററിലുളളത്. പാരാനോർമല്‍ ഇൻവെസ്റ്റിഗേറ്ററായാണ് ചിത്രത്തില്‍ അദ്ദേഹം എത്തുന്നത്. സജീദ് എ. കഥയെഴുതി സംവിധാനം ചെയ്ത് കിഷോറും ശ്രുതി മേനോനും പ്രധാന വേഷങ്ങളിലെത്തിയിരിക്കുന്ന ‘വടക്കൻ’ ഓഫ്Continue Reading

മോഹൻലാല്‍ നായകനായെത്തി സൂപ്പർ ഹിറ്റായി മാറിയ ചിത്രമായിരുന്നു ഛോട്ടാ മുംബൈ. 2007 ല്‍ പുറത്തിറങ്ങിയ ചിത്രം റീ റിലീസിനൊരുങ്ങുകയാണ്.അൻവർ റഷീദ് സംവിധാനം ചെയ്ത ചിത്രം ഒരു കോമഡി ആക്ഷനായാണ് പ്രേക്ഷകരിലേക്കെത്തിയത്. മണിയൻ പിള്ള രാജുവിന്റെ മകൻ നിരഞ്ജ് ആണ് റീ റിലീസ് വിവരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്. വസ്കോഡ ഗാമയായി മോഹൻലാല്‍ നിറഞ്ഞാടിയ ചിത്രം ഇന്നും മലയാളികള്‍ക്ക് പ്രിയപ്പെട്ടതാണ്.നിരഞ്ജിന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിന് താഴെ ഛോട്ടാ മുംബൈ’ 4 കെ യില്‍Continue Reading

February 2025 Malayalam Releases: ഫെബ്രുവരിയില്‍ തിയേറ്ററുകളിലെത്താൻ ഒരുങ്ങി ഒരുപറ്റം ചിത്രങ്ങള്‍. ഫെബ്രുവരി മാസം ആദ്യം തിയേറ്ററുകളിലെത്തുക ജോജു ജോര്ജ്, സുരാജ് വെഞ്ഞാറമൂട്, അലന്സിയര് ലോപ്പസ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന നാരായണീന്റെ മൂന്നാണ്മക്കള്‍ ആണ്. വാലന്റൈൻസ് ഡേ ദിനമായ ഫെബ്രുവരി 14ന് മാത്രം നാലു മലയാളചിത്രങ്ങളാണ് തിയേറ്ററുകളിലേക്ക് എത്തുക. മമ്മൂട്ടി, ജോജു ജോര്ജ്, സുരാജ് വെഞ്ഞാറമൂട്, ആന്റണി വർഗീസ് പെപ്പെ, അർജുൻ അശോകൻ, മാത്യു തോമസ്, മഹിമ നമ്ബ്യാർ,Continue Reading

മലയാളത്തില്‍ ഒട്ടേറെ സൂപ്പർ ഹിറ്റ് ചിത്രങ്ങള്‍ നിര്‍മ്മിച്ച ബാനറായ ഗുഡ്‍വില്‍ എന്‍റര്‍ടെയ്ന്‍‍മെന്‍റ്സ് നിർമ്മിക്കുന്ന പുതിയ ചിത്രമായ ‘നാരായണീന്‍റെ മൂന്നാണ്മക്കള്‍’ സിനിമയിലെ പുതിയ ക്യാരക്ടർ പോസ്റ്റർ പുറത്ത്. ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളിലൊരാളായ സുരാജ് വെഞ്ഞാറമൂട് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ മകന്‍റെ റോളിലെത്തുന്ന തോമസ് മാത്യുവിന്‍റെ ക്യാരക്ടർ പോസ്റ്ററാണ് പുറത്തിറങ്ങിയിരിക്കുന്നത്. നിഖില്‍ എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ താരമെത്തുന്നത്. ‘ആനന്ദ’ത്തിന് ശേഷം തോമസ് മാത്യു അഭിനയിക്കുന്ന സിനിമയാണിത്.ഹൃദയം തൊടുന്ന കഥയും കഥാപാത്രങ്ങളുമായാണ് ചിത്രം എത്തുന്നതെന്ന് കാണിക്കുന്നContinue Reading

ഫെബ്രുവരി മാസമെന്നാല്‍ പൊതുവേ പ്രണയത്തിന്റെ മാസമാണെന്നാണ് പറയാറ്. ലോകമെമ്ബാടുമുള്ള പ്രണയിതാക്കള്‍ വാലന്റൈൻസ് ഡേ ആഘോഷിക്കുന്നത് ഫെബ്രുവരി മാസത്തിലാണ്. അതുകൊണ്ട് പ്രണയ ദിനാഘോഷത്തിന് മാറ്റു കൂട്ടാൻ നിരവധി പ്രണയ ചിത്രങ്ങളാണ് ഈ മാസം തിയറ്ററുകളിലും ഒടിടിയിലും പ്രേക്ഷകരെ കാത്തിരിക്കുന്നത്. ഹൃദയസ്പർശിയായ സിനിമകളും ത്രില്ലറുകളുമൊക്കെയാണ് ഈ ആഴ്ച ഒടിടിയില്‍ നിങ്ങളെ കാത്തിരിക്കുന്നത്. ഈ ആഴ്‌ചയിലെ ഒടിടി റിലീസുകള്‍ ഏതൊക്കെ പ്ലാറ്റ്‌ഫോമുകളിലാണ് എത്തുന്നത് എന്ന് നോക്കാം. അനുജ 2025 ലെ ഓസ്കർ നോമിനേഷനില്‍ ലൈവ്Continue Reading