സൗബിൻ ഷാഹിറും നമിതാ പ്രമോദും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന മച്ചാൻ്റെ മാലാഖ എന്ന ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങള്‍ പൂർത്തിയായിരിക്കുന്നു. ബോബൻ സാമുവലാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ഷീലു എബ്രഹാം അവതരിപ്പിക്കുന്ന ഈ ചിത്രം അബാം മൂവിസിൻ്റെ ബാനറില്‍ ഏബ്രഹാം മാത്യുവാണ് നിർമ്മിക്കുന്നത്. കുടംബ ജീവിതത്തിൻ്റെ രസാകരമായ മുഹൂർത്തങ്ങളാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. ചിരിയും ചിന്തയും നല്‍കുന്ന ശക്തമായ ഒരു പ്രമേയം. കുടംബ ജീവിതത്തില്‍ നാം നിത്യവും നേരിടുന്ന അനുഭവങ്ങളുടെContinue Reading

ടൊവിനോ തോമസ് നായകനാക്കി മുഹ്‌സിന്‍ പരാരി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘തന്ത വൈബ്’. ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ നേരത്തെ പുറത്തുവിട്ടിരുന്നു. ഒരു കളര്‍ഫുള്‍ ടോണില്‍ ഡാന്‍സ് പോസ് ചെയ്തു നില്‍ക്കുന്ന തരത്തിലാണ് പോസ്റ്ററില്‍ ടൊവിനോ ഉള്ളത്. ഇപ്പോഴിതാ ചിത്രത്തിന്റെ പുതിയ അപ്‌ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ് സംവിധായകന്‍. ചിത്രത്തിന്റെ ഷൂട്ടിംഗ് ഉടന്‍ ആരംഭിക്കുമെന്നും സൈക്കോളജിക്കല്‍ ഫിക്ഷനും സയന്‍സ് ഫിക്ഷനും ഒരുമിച്ച്‌ ചേരുന്ന തരം ഴോണറില്‍ ഒരുങ്ങുന്ന സിനിമയാണ് തന്ത വൈബ് എന്നുംContinue Reading

കോട്ടയം നസീര്‍, ജോയ് മാത്യു, ശ്രീജിത്ത് രവി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ലാ ടൊമാറ്റിന എന്ന ചിത്രം ഒടിടിയിലേക്ക്. സജീവന്‍ അന്തിക്കാട് സംവിധാനം ചെയ്‍ത ചിത്രം ആമസോണ്‍ പ്രൈം വീഡിയോയിലൂടെ ഫെബ്രുവരി 27ന് എത്തും. ടി അരുണ്‍ കുമാറിന്‍റെ ഇതേ പേരിലുള്ള കഥയെ ആസ്‍പദമാക്കിയാണ് സിനിമ. അരുണ്‍ തന്നെയാണ് ചിത്രത്തിന്‍റെ കഥ, തിരക്കഥ, സംഭാഷണം ഒരുക്കിയിരിക്കുന്നത്. രമേശ് രാജ്, മരിയ തോംസണ്‍, ഹരിലാല്‍ രാജഗോപാല്‍, സജീവന്‍ താണപ്പാടം, കൊരട്ടിപ്പറമ്ബില്‍Continue Reading

‘ഐസ് ഒരതി’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ അഖില്‍ കാവുങ്ങല്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ ഹരീഷ് പേരടി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു. വൈദി പേരടി, അഞ്ജന അപ്പുക്കുട്ടൻ, കബനി, എല്‍സി സുകുമാരൻ,രത്നാകരൻ എന്നിവരാണ് മറ്റഭിനേതാക്കള്‍. ഹരീഷ് പേരടി പ്രൊഡക്ഷൻസിന്റെ ബാനറില്‍ ഹരീഷ് പേരടി, ബിന്ദു ഹരീഷ്, സുദീപ് പച്ചാട്ട് എന്നിവർ നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം രാഹുല്‍ സി. വിമല്‍ നിർവഹിക്കുന്നു. തോമസ് ഹാൻസ് ബെന്നിന്റെ വരികള്‍ക്ക് എ.സി. ഗിരീശൻContinue Reading

ശ്രീനാഥ് ഭാസി നായകനായി ഫാസില്‍ മുഹമ്മദ് സംവിധാനം ചെയ്ത വണ്‍സ് അപ്പോണ്‍ എ ടൈം ദേർ വാസ് എ കള്ളൻ എന്ന ചിത്രം ഉടൻ പ്രദർശനത്തിന്. 2014ല്‍ റിലീസ് ചെയ്യാനിരുന്ന ചിത്രം ചില സാങ്കേതിക കാരണങ്ങളാല്‍ ഇപ്പോഴാണ് പുറത്തിറങ്ങുന്നത്. അന്തരിച്ച നടൻ പ്രതാപ് പോത്തൻ നീലങ്കാവില്‍ ജോസഫ് കുര്യൻ എന്ന പ്രധാന കഥാപാത്രത്ത അവതരിപ്പിക്കുന്നുണ്ട്. നടൻ ജഗതി ശ്രീകുമാറിന്റെ മകള്‍ ശ്രീലക്ഷമിയാണ് നായിക. സുധീഷ്, കോട്ടയം നസീർ, ടിനി ടോം,Continue Reading

തെലുങ്ക് സൂപ്പര്‍താരം നാനിയെ നായകനാക്കി ഡോക്ടര്‍ ശൈലേഷ് കോലാനു സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഹിറ്റ് 3’ . നാനിയുടെ 32 മത് ചിത്രമായ ‘ഹിറ്റ് 3’യുടെ ടീസര്‍ പുറത്ത്. നാനിയുടെ ജന്മദിനം പ്രമാണിച്ചാണ് ഈ ടീസര്‍ റിലീസ് ചെയ്തിരിക്കുന്നത്. നാനിയുടെ അര്‍ജുന്‍ സര്‍ക്കാര്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ടീസറിനു സര്‍ക്കാരിന്റെ ലാത്തി എന്ന ടൈറ്റില്‍ ആണ് നല്‍കിയിരിക്കുന്നത്. ‘ഹിറ്റ് 3’നിര്‍മിക്കുന്നത് വാള്‍ പോസ്റ്റര്‍ സിനിമയുടെ ബാനറില്‍ പ്രശാന്തി തിപിര്‍നേനിക്കൊപ്പം നാനിയുടെContinue Reading

കോലപാതകവും തുടർ പൊലീസ് അന്വേഷണവും മലയാള സിനിമയുടെ ബോക്സ് ഓഫീസിനെ വിലങ്ങ് അണിയിക്കുന്നു. ജനുവരിയില്‍ രേഖാചിത്രം ഫെബ്രുവരിയില്‍ ഓഫീസർ ഓണ്‍ ഡ്യൂട്ടി. രണ്ട് സിനിമയിലും നായകന്മാർ പൊലീസ് ഉദ്യോഗസ്ഥർ. കുഞ്ചാക്കോ ബോബൻ എന്ന നടന്റെ കരിയറിലെ ഏറ്റവും മികച്ച ത്രില്ലർ സിനിമയായി ഓഫീസർ ഓണ്‍ ഡ്യൂട്ടി മാറുന്നു. സി.ഐ. ഹരിശങ്കറിന്റെ ഓദ്യോഗിക ജീവിതവും വ്യക്തി ജീവിതവുംകൂടി ചേരുന്നതാണ് ഓഫീസർ ഓണ്‍ ഡ്യൂട്ടി. ഹരിശങ്കറിന്റെ മാത്രമല്ല, മറ്റു പൊലീസ് ഉദ്യോഗസ്ഥരുടെ ഔദ്യോഗികContinue Reading

മികച്ച പരിസ്ഥിതി ചിത്രമെന്ന അംഗീകാരം നേടിയ ദ ലൈഫ് ഓഫ് മാൻ ഗ്രോവ് എന്ന ചിത്രത്തിനു ശേഷം എൻ.എൻ.ബൈജു രചനയും, സംവിധാനവും നിർവ്വഹിക്കുന്ന പുതിയ ചിത്രമായ, “ഇൻ ദ നെയിം ഓഫ് സച്ചിൻ” എന്ന ചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ചിംഗ്, അങ്കമാലി രുഗ്മിണി ഹോട്ടലിൽ നടന്നു. നടൻ രഞ്ജിത്താണ് പ്രകാശന കർമ്മം നിർവ്വഹിച്ചത്.കളേഴ്സ് ഓഫ് യൂനിവേഴ്സിനുവേണ്ടി നിഷ കെ. ആൻ നിർമ്മിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം ഉടൻ ആരംഭിക്കും. ഡി.ഒ.പി – നിഥിൻContinue Reading

സുരാജ് വെഞ്ഞാറമൂട്, ഷറഫുദീൻ എന്നിവരോടൊപ്പം യുവതാരങ്ങളെയും അണിനിരത്തി നവാഗതനായ മനു സ്വരാജ് സംവിധാനം ചെയ്യുന്ന പടക്കളം എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത് സന്ദീപ് പ്രദീപ്, നിരഞ്ജന അനൂപ്, സാഫ് ബോയ്, അരുണ്‍ പ്രദീപ്, അരുണ്‍ അജികുമാർ തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. ഒരു ഫാന്റസി യൂത്ത് കോമഡി ചിത്രമായാണ് പടക്കളം ഒരുക്കിയിരിക്കുന്നത്.രചന: നിതിൻ സി. ബാബു, മനു സ്വരാജ്, ഛായാഗ്രഹണം: അനു മൂത്തേടത്ത്, സംഗീതം: രജേഷ് മുരുഗേശൻ, എഡിറ്റർ: നിധിൻContinue Reading

ഓരോ നിമിഷവും ഭയം നിറയ്ക്കുന്ന ദൃശ്യങ്ങളും ശബ്‍ദ വിന്യാസവുമായി ‘വടക്കൻ’ സിനിമയുടെ ട്രെയ്‌ലർ പുറത്ത്. വിവിധ അന്താരാഷ്‌ട്ര ചലച്ചിത്ര മേളകളില്‍ പ്രദര്‍ശിപ്പിക്കുകയും, ശ്രദ്ധിക്കപ്പെടുകയും ചെയ്ത മലയാളം സൂപ്പർ നാച്ചുറല്‍ ഹൊറർ ത്രില്ലറായ ‘വടക്കന്‍’ മാർച്ച്‌ ഏഴിനാണ് തിയേറ്ററുകളില്‍ എത്താനിരിക്കുന്നത്. ഒരു ദ്വീപില്‍ നടക്കുന്ന ഭീതി വിതയ്ക്കുന്ന സംഭവങ്ങളും അതിന് പിന്നിലെ കാരണങ്ങളുമൊക്കെയാണ് ചിത്രം ചർച്ചചെയ്യുന്നത് എന്നാണ് ട്രെയ്‌ലറില്‍ നിന്ന് മനസ്സിലാക്കാനാകുന്നത്. കേരളത്തിലെ മനോഹരമായ ലൊക്കേഷനുകളായ കുട്ടിക്കാനം, വാഗമണ്‍, കൊച്ചി എന്നിവിടങ്ങളിലായാണ്Continue Reading