ഹരീഷ് പേരടി നിര്‍മ്മാതാവാകുന്നു; ‘ദാസേട്ടന്റെ സൈക്കിള്‍’ റിലീസ് തിയതി പ്രഖ്യാപിച്ചു
‘ഐസ് ഒരതി’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ അഖില്‍ കാവുങ്ങല്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ ഹരീഷ് പേരടി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു. വൈദി പേരടി, അഞ്ജന അപ്പുക്കുട്ടൻ, കബനി, എല്‍സി സുകുമാരൻ,രത്നാകരൻ എന്നിവരാണ് മറ്റഭിനേതാക്കള്‍. ഹരീഷ് പേരടി പ്രൊഡക്ഷൻസിന്റെ ബാനറില്‍ ഹരീഷ് പേരടി, ബിന്ദു ഹരീഷ്, സുദീപ് പച്ചാട്ട് എന്നിവർ നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം രാഹുല്‍ സി. വിമല്‍ നിർവഹിക്കുന്നു. തോമസ് ഹാൻസ് ബെന്നിന്റെ വരികള്‍ക്ക് എ.സി. ഗിരീശൻContinue Reading











