രജനികാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് ഒരുക്കുന്ന കൂലിയുടെ ചിത്രീകരണം പൂര്‍ത്തിയായി. ലോകേഷും രജനിയും ആദ്യമായി ഒന്നിക്കുന്ന ചിത്രമെന്ന നിലയില്‍ കോളിവുഡില്‍ വൻ ഹൈപ്പാണ് ചിത്രത്തിന്. കൂലിയുടെ ചിത്രീകരണം പൂർത്തിയായെന്ന് നിര്‍മാതാക്കളായ സണ്‍ പിക്ചേര്‍സാണ് വിഡിയോയിലൂടെ അറിയിച്ചത്. ആമസോണ്‍ പ്രൈം വിഡിയോ ആണ് ചിത്രത്തിന്‍റെ ആഫ്റ്റര്‍ തിയറ്റര്‍ ഒ.ടി.ടി റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത്. 120 കോടിയുടെ റെക്കോര്‍ഡ് ഡീല്‍ ആണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. രജനികാന്തിന്‍റെ വന്‍ വിജയ ചിത്രം ജയിലറിന് ലഭിച്ചതിനേക്കാള്‍ വലിയContinue Reading

ഇന്ദ്രൻസ്, ജാഫർ ഇടുക്കി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുജീഷ് ദക്ഷിണകാശി, ഹരിനാരായണൻ കെ.എം എന്നിവർ ചേർന്ന് സംവിധാനം ചെയ്ത ചിത്രമാണ് ‘ഒരുമ്ബെട്ടവൻ’. കെ എല്‍ എം സുവർദ്ധൻ, അനൂപ് തൊഴുക്കര എന്നിവർ എഴുതിയ വരികള്‍ക്ക് ഉണ്ണി നമ്ബ്യാർ സംഗീതം പകരുന്നു. വിജയ് യേശുദാസ്, വൈക്കം വിജയലക്ഷ്‍മി, സിത്താര കൃഷ്‍ണകുമാർ, ബേബി കാശ്‍മീര എന്നിവരാണ് ഗായകർ. സെല്‍വ കുമാർ എസ് ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. സുധീഷ്, ഐ എം വിജയൻ,,സുനില്‍Continue Reading

വിവേക് പ്രസന്നയും ബിഗ് ബോസ് ഫെയിം പൂർണിമ രവിയും ഒന്നിക്കുന്ന മെഡിക്കല്‍ ക്രൈം ത്രില്ലർ ചിത്രമാണ് ട്രോമ. ട്രം പ്രൊഡക്ഷൻ ഹൗസിന്‍റെ ബാനറില്‍ എസ് ഉമ മഹേശ്വരി നിർമിച്ച്‌ തമ്ബിദുരൈ മാരിയപ്പൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ ട്രെയിലർ റിലീസായി. മാർച്ച്‌ 21ന് തീയേറ്റർ റിലീസ് ആയി എത്തുന്ന ചിത്രത്തിൻ്റെ കേരളത്തിലെ വിതരണാവകാശം മദ്രാസ് സ്റ്റോറി അഭിമന്യു, സൻഹാ സ്റ്റുഡിയോ റിലീസ് എന്നിവർ ചേർന്നാണ് സ്വന്തമാക്കിയിരിക്കുന്നത്. ഏറെ പിരിമുറുക്കമുള്ള രംഗങ്ങളുള്ള ഒരുContinue Reading

ആഗോള ബോക്സ് ഒാഫീസില്‍ കുതിപ്പ് നടത്തിയ അല്ലു അർജുൻ ചിത്രം പുഷ്പയുടെ മൂന്നാംഭാഗമായ പുഷ്പ 3: ദ റാംപേജ് 2028 ല്‍ റിലീസ് ചെയ്യും. 2027ല്‍ ചിത്രീകരണം ആരംഭിക്കുമെന്ന് നി‌ർമ്മാതാക്കളായ മൈത്രി മൂവി മേക്കേഴ്സ് അറിയിച്ചു. അറ്റ്ലി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് അല്ലു അർജുൻ ഇനി അഭിനയിക്കുക. അറ്റ്‌ലിയുടെ തെലുങ്ക് അരങ്ങേറ്റമാണ്. ഇതിനുശേഷം ത്രിവിക്രം ശ്രീനിവാസിനൊപ്പമുള്ള ചിത്രത്തിലാണ് അല്ലു അർജുൻ അഭിനയിക്കുക. തുടർന്ന് പുഷ്പ 3 യില്‍ അഭിനയിക്കും. മൈത്രിContinue Reading

സൈജു കുറുപ്പിനെ നായകനാക്കി ഷംസു സെയ്ബ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘അഭിലാഷം’. തന്‍വി റാം, അര്‍ജുന്‍ അശോകന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടു.മലബാറിന്റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ഈ ചിത്രത്തില്‍ അഭിലാഷ് എന്ന കഥാപാത്രമായി സൈജു കുറുപ്പ് എത്തുമ്ബോള്‍, ഷെറിന്‍ എന്ന കഥാപാത്രമായാണ് തന്‍വി റാം അഭിനയിച്ചിരിക്കുന്നത്. ചിത്രം മാര്‍ച്ച്‌ 29ന് പെരുന്നാള്‍ റിലീസ് ആയിട്ടാണ് തിയേറ്ററുകളിലേക്ക് എത്തുന്നത്. ബിനു പപ്പു,Continue Reading

സംവിധായകൻ ലാല്‍ജോസ് ആദ്യമായി അവതരിപ്പിക്കുന്ന ചിത്രം ‘കോലാഹല’ത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ഫൈൻ ഫിലിംസ്, പുത്തൻ ഫിലിംസ് എന്നീ ബാനറുകളില്‍ സന്തോഷ് പുത്തൻ, രാജേഷ് നായർ, സുധി പയ്യപ്പാട്ട്, ജാക് ചെമ്ബിരിക്ക എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ഭഗവാൻ ദാസന്‍റെ രാമരാജ്യം എന്ന ചിത്രത്തിന് ശേഷം റഷീദ് പറമ്ബില്‍ സംവിധാനം ചെയ്യുന്ന ചിത്രം തീർത്തും കോമഡി ഫാമിലി ഡ്രാമ വിഭാഗത്തിലുള്ളതാണ്. സംവിധായകരായ ലാല്‍ജോസ്, ലിജോ ജോസ് പെല്ലിശ്ശേരി, പ്രിയContinue Reading

സിനിമാ പ്രേമികള്‍ ആവേശത്തോടെ കാത്തിരിക്കുന്ന മോഹൻലാല്‍ ചിത്രം എമ്ബുരാന്റെ ആദ്യ പ്രദർശനസമയം പ്രഖ്യാപിച്ചു. മാർച്ച്‌ 27-ന് രാവിലെ ആറുമണിക്കാണ് ഇന്ത്യയൊട്ടാകെ പ്രദർശനം ആരംഭിക്കുന്നത്. ലോകമെമ്ബാടുമുള്ള തിയേറ്ററുകളില്‍ അവിടത്തെ ടൈംസോണ്‍ അനുസരിച്ചായിരിക്കും പ്രദർശനം. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളില്‍ പാൻ ഇന്ത്യൻ റിലീസായാണ് ചിത്രമെത്തുന്നത്. ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് പൃഥ്വിരാജ് സുകുമാരനും രചിച്ചിരിക്കുന്നത് മുരളി ഗോപിയുമാണ്. മാർച്ച്‌ 27 ന് തന്നെ സിനിമ ആഗോള റിലീസായെത്തുമെന്ന വിവരം കഴിഞ്ഞContinue Reading

പ്രായമായ അമ്മയും മകനും തമ്മിലുള്ള ആത്മബന്ധത്തിൻ്റെ കഥ പറയുന്ന ചിത്രം “മദർ മേരി” ചിത്രീകരണം പൂർത്തിയായി. വയനാട്, കണ്ണൂർ ,കൊച്ചി എന്നിവിടങ്ങളിലായി ചിത്രീകരിച്ച ചിത്രത്തിൽ മകനെ വിജയ് ബാബുവും അമ്മയെ ലാലി പി എമ്മും അവതരിപ്പിക്കുന്നു. കുമ്പളങ്ങി നൈറ്റ്സിൽ തുടങ്ങി മോഹൻകുമാർ ഫാൻസ്, 2018, മാംഗോ മുറി, കൂടൽ തുടങ്ങി ഇരുപതോളം ചിത്രങ്ങളിൽ ഇതിനോടകം ലാലി അഭിനയിച്ചിട്ടുണ്ട്. ഫർഹാദ്, അത്തിക്ക് റഹിമാൻ എന്നിവർ ചേർന്ന് മഷ്റൂം വിഷ്വൽ മീഡിയയുടെ ബാനറിൽContinue Reading

ചെന്നൈ : സൂപ്പർസ്റ്റാർ രജനീകാന്ത് നായകനാകുന്ന ‘കൂലി’ എന്ന സിനിമയുടെ ചിത്രീകരണം അതിവേഗം പുരോഗമിക്കുകയാണ് ചിത്രീകരണം പൂർത്തിയായിക്കൊണ്ടിരിക്കുന്നതിനാല്‍, പോസ്റ്റ്-പ്രൊഡക്ഷൻ ജോലികള്‍ ഉടൻ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. ചിത്രത്തിന്റെ ബിസിനസ് ഇടപാടുകള്‍ ഇതിനകം ആരംഭിച്ചതായി റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നു. 120 കോടി രൂപയ്ക്ക് ആമസോണ്‍ പ്രൈം വീഡിയോ OTT സ്ട്രീമിംഗ് അവകാശങ്ങള്‍ സ്വന്തമാക്കിയതായി റിപ്പോർട്ടുണ്ട്. എന്നിരുന്നാലും ഈ ഇടപാടിനെക്കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഇപ്പോഴും പുറത്ത് വന്നിട്ടില്ല.Continue Reading

തിരുവനന്തപുരം: മാധ്യമ പ്രവർത്തകൻ ബിജു ഇളകൊളളൂർ രചനയും സംവിധാനവും നിർവഹിച്ച ‘ഡ്രീം ലാൻഡ്’ എന്ന ഹ്രസ്വ ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നു. ഡ്രീം ലാൻഡി’ന്‍റെ പ്രിവ്യു പ്രദർശനം മാർച്ച്‌ ആറാം തിയതി എരിസ് പ്ലക്സ് തീയറ്ററില്‍ നടന്നു. പ്രത്യേക സാഹചര്യങ്ങളില്‍ തെരുവിലേക്ക് വലിച്ചിഴയ്‌ക്കപ്പെട്ട സ്ത്രീ ജീവിതങ്ങളുടെ കഥയാണ് ഈ ഹ്രസ്വചിത്രത്തിന്‍റെ പ്രമേയം. അഞ്ജു ജയപ്രകാശ്, രാജേഷ് രവി, എബിൻ ജെ തറപ്പേല്‍, രഞ്ജിനി തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ജെ കെContinue Reading