വിമർശനങ്ങള്‍ ശക്തമായതോടെ പൃഥ്വിരാജ് സംവിധാനം ചെയ്ത എന്പുരാനില്‍ മാറ്റങ്ങള്‍ വരുത്തുന്നു. വിമര്‍ശനത്തിനിടയായ ഭാഗങ്ങളിലാണ് മാറ്റങ്ങള്‍ വരുത്തുക.നിര്‍മാതാക്കള്‍ നിര്‍ദേശിച്ചതു പ്രകാരമാണ് മാറ്റമെന്നാണ് സൂചന. വോളന്‍ററി മോഡിഫിക്കേഷൻ വരുത്താനും തീരുമാനമായിട്ടുണ്ട്. വ്യാഴാഴ്ചയോ‌ടെ മാറ്റം പൂർത്തിയാക്കും. അതുവരെ നിലവിലെ സിനിമ പ്രദർശനം തുടരും. പുതിയ പതിപ്പില്‍ പതിനേഴു ഭാഗങ്ങള്‍ ഒഴിവാക്കും. സ്ത്രീകള്‍ക്കെതിരായ അതിക്രമവും കലാപത്തിലെ ചില രംഗങ്ങളുമാണ് ഒഴിവാക്കുക. ചില പരാമര്‍ശങ്ങള്‍ മ്യൂട്ട് ചെയ്യാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. വില്ലൻ കഥാപാത്രത്തിന്‍റെ പേരും മാറ്റുമെന്നാണ് റിപ്പോർട്ട്. എന്നാല്‍Continue Reading

സംവിധായകൻ തുളസിദാസ് ചെയർമാനും, സംഗീതജ്ഞൻ ദർശൻരാമൻ, മുൻദൂരദർശൻ വാർത്താ അവതാരക മായാ ശ്രീകുമാർ, സംവിധായകൻ ജോളിമസ് എന്നിവർ മെമ്ബർമാരായിട്ടുള്ള ജൂറിയാണ് 2024ലെ ചലച്ചിത്ര അവാർഡ് നിർണ്ണയം നടത്തിയത്. നടൻ ജഗദീഷിന് 2025 ലെ പ്രേംനസീർ ചലച്ചിത്ര ശ്രേഷ്ഠപുരസ്‌കാരം സമർപ്പിച്ചു. 10001 രൂപയും പ്രത്യേകം രൂപകല്‍പ്പന ചെയ്ത ഫലകവും പ്രശസ്തി പത്രവുമാണ് ജഗദീഷിന് സമർപ്പിച്ചത്. മികച്ച ചിത്രം: കിഷ്‌കിന്ധാകാണ്ഡം, മികച്ച രണ്ടാമത്തെ ചിത്രം: മുറ, മികച്ച സാമൂഹിക പ്രതിബദ്ധതാ ചിത്രം: ഉരുള്‍,Continue Reading

ലവ് ടുഡേ , ഡ്രാഗണ്‍ എന്നീ ബ്ളോക് ബസ്റ്റർ ചിത്രങ്ങള്‍ക്കുശേഷം പ്രദീപ് രംഗനാഥൻ നായകനായി എത്തുന്ന ചിത്രത്തിന് പൂജയോടെ തുടക്കം. നവാഗതനായ കീർത്തിശ്വരൻ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മമിത ബൈജു ആണ് നായിക. അനു ഇമ്മാനുവേല്‍, ഐശ്വര്യ ശർമ്മ എന്നിവരാണ് മറ്റു നായികമാർ. മൈത്രി മൂവി മേക്കേഴ്സ് ആണ് നിർമ്മാണം. സുരൈപോട്ര്, പാവൈ കഥൈകള്‍ എന്നീ സിനിമകളില്‍ സുധ കൊങ്കരയ്ക്കൊപ്പം കീർത്തിശ്വരൻ പ്രവർത്തിച്ചിട്ടുണ്ട്. സായ് അഭ്യാങ്കർ ആണ് സംഗീത സംവിധാനം.Continue Reading

ഷാഹിദ് കപൂറിനെ നായകനാക്കി റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത ബോളിവുഡ് ചിത്രം ദേവ ഒടിടിയിലേക്ക്. ജനുവരി 31 ന് തിയറ്ററുകളിലെത്തിയ ചിത്രമാണിത്. റോഷന്‍ ആന്‍ഡ്രൂസിന്റെ ബോളിവുഡ് അരങ്ങേറ്റ ചിത്രമായിരുന്നു ദേവ. പ്രമുഖ പ്ലാറ്റ്‌ഫോം ആയ നെറ്റ്ഫ്‌ലിക്‌സിലൂടെയാണ് ചിത്രത്തിന്റെ ഒടിടി റിലീസ്. ചിത്രം നാളെ (28) സ്ട്രീമിംഗ് ആരംഭിക്കും. ബോബി സഞ്ജയ്‌ക്കൊപ്പം ഹുസൈന്‍ ദലാല്‍, അബ്ബാസ് ദലാല്‍, അര്‍ഷാദ് സയിദ്, സുമിത് അറോറ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. ജേക്‌സ്Continue Reading

ഹിന്ദി ചലച്ചിത്ര സംവിധായകനും, എഴുത്തുകാരനുമായ ആനന്ദ് ദേവ് രചനയും സംവിധാനവും നിർവഹിക്കുന്ന ഇംഗ്ലീഷ് തിയേറ്റർ ഹ്രസ്വചിത്രമാണ് സിംഗിൾ മദർ. ദുബായിൽ ചിത്രീകരണം പുരോഗമിക്കുന്ന ഈ ചിത്രത്തിൽ പ്രമുഖ മോഡൽ അൽമാസ് അൻഫർ,കതുരിയ എന്ന കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നു. അവിഘ്ന പ്രോഡക്ഷൻസിന്റെ ബാനറിൽ കാർത്തിക് വിജയമണിയും, ബ്രിസ്റ്റൽ ഗ്രൂപ്പ്‌ ചെയർമാൻ തരുൺ കതുരിയയും ചേർന്നു ചിത്രം നിർമിക്കുന്നു.ചിത്രം മെയ് മാസം തിയേറ്ററിൽ പ്രദർശിപ്പിക്കും. അച്ഛൻ ഉപേക്ഷിച്ചു പോയ തന്റെ കുട്ടിയെ വളർത്തുവാനായി ഒരുContinue Reading

നിരവധി ടെലി ഫിലിമുകളിലൂടെ ശ്രദ്ധേയനായ അർജുൻ കാവനാൽ രചനയും സംവിധാനവും നിർവ്വഹിക്കുന്ന “എമേത്താഡി എലോഹ” എന്ന ചിത്രത്തിന്റെ ചിത്രീകരണം കോട്ടയം കിടങ്ങൂരിൽ ആരംഭിച്ചു. ഗ്രാമീണ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന വ്യത്യസ്തമായൊരു ഹൊറർ ചിത്രമാണിത്. ഒരു ഗ്രാമത്തിലെ ദൈവ വിശ്വാസവുമായി ബന്ധപ്പെട്ട ശക്തമായ കഥ, വ്യത്യസ്തമായ അവതരണ ഭംഗിയോടെ, പ്രേക്ഷകർക്ക് മുമ്പിൽ അവതരിപ്പിക്കാൻ തയ്യാറെടുക്കുകയാണ് സംവിധായകൻ.ഗ്രാമത്തിലെ റോഷൻ എന്ന തൊഴിലില്ലാത്ത ചെറുപ്പക്കാരന്റെ ജീവിതത്തിലൂടെ നീങ്ങുന്ന ചിത്രം, ഗ്രാമത്തിലെ അദ്ഭുത കാഴ്ചകളിലേക്കാണ് എത്തുന്നത്.ഞെട്ടിപ്പിക്കുന്ന സംഭവങ്ങൾContinue Reading

ടൊവിനോ തോമസ് നായകനായ ‘നരിവേട്ട’യുടെ റിലീസ് തിയതി പ്രഖ്യാപിച്ചു. ഈ ചിത്രം 2025 മെയ് 16ന്ചിത്രംതീയേറ്ററിലെത്തും . ടൊവിനോ തോമസ് പോലീസ് വേഷത്തിലെത്തുന്ന സിനിമയാണിത്. ഇന്ത്യൻ സിനിമയുടെ ബാനറില്‍ ടിപ്പു ഷാൻ, ഷിയാസ് ഹസൻ എന്നിവർ നിർമ്മിച്ച്‌ അനുരാജ് മനോഹരാണ് ചിത്രം സംവിധാനം ചെയ്യുന്നത്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – എൻ.എം. ബാദുഷ. വയനാട്ടിലും, കുട്ടനാട്ടിലുമായി 80 ദിവസത്തോളം നീണ്ടുനിന്ന ചിത്രീകരണമായിരുന്നു. ഒരു നാടിൻ്റെ അവകാശ പോരാട്ടത്തിലൂടെയാണ് ചിത്രത്തിൻ്റെ കഥാ പുരോഗതി.Continue Reading

ഒരുപാട് നാളുകളായി പ്രേക്ഷകർ കാത്തിരിക്കുന്ന മോഹൻലാല്‍ ചിത്രമാണ് തുടരും. 20 വർഷങ്ങള്‍ക്ക് ശേഷം മോഹൻലാലും ശോഭനയും ഒന്നിച്ചെത്തുന്ന ചിത്രം കൂടിയാണിത്. ഇപ്പോഴിതാ ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തുവന്നിരിക്കുകയാണ്. ഷണ്‍മുഖം എന്ന ടാക്സി ഡ്രൈവറായാണ് ചിത്രത്തില്‍ മോഹൻലാലെത്തുക. മോഹൻലാല്‍‌- ശോഭന കോമ്ബോ തന്നെയാണ് ട്രെയ്‌ലറിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്. വര്‍ഷങ്ങള്‍ക്കു മുൻപ് റിലീസ് ചെയ്ത ‘ഏയ് ഓട്ടോ’ എന്ന ചിത്രത്തിലെ പ്രശസ്തമായ ‘ഗോ റ്റു യുവര്‍ ക്ലാസസ്’ എന്ന ഡയലോഗ് മോഹന്‍ലാല്‍ ആവര്‍ത്തിക്കുന്നതുംContinue Reading

ഖാലിദ് റഹ്‌മാന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ “ആലപ്പുഴ ജിംഖാന” 2025 ഏപ്രില്‍ മാസത്തില്‍ വിഷു റിലീസായി തിയേറ്ററിലെത്തുന്നു. ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. കോമഡി, ആക്ഷൻ, ഇമോഷൻസ് കലർന്ന ട്രെയ്‌ലർ സൂചിപ്പിക്കുന്നത് ആലപ്പുഴ ജിംഖാന ഒരു കംപ്ലീറ്റ് എന്റെർറ്റൈനെർ തന്നെയാകുമെന്നാണ്. ചിത്രത്തില്‍ വ്യത്യസ്ത ഗെറ്റപ്പിലാണ് നസ്‌ലൻ എത്തുന്നത്. ബോക്സിങ് പശ്ചാത്തലമാക്കി ഒരുങ്ങുന്ന കോമഡി എന്റർടെയ്നർ വിഭാഗത്തില്‍ പെടുന്ന ചിത്രത്തെ ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. ബ്ലോക്ക് ബസ്റ്റർ ചിത്രം ‘തല്ലുമാല’യ്ക്ക്Continue Reading

മമ്മൂട്ടി നായകനായി നവാഗതനായ ഡിനോ ഡെന്നിസ് രചനയും സംവിധാനവും നിർമ്മിക്കുന്ന ബസൂക്ക ട്രെയിലർ ഇന്ന് രാത്രി 8 ന് തൃശൂർ രാഗം തിയേറ്ററില്‍ പ്രദർശിപ്പിക്കും. ഇതിനുശേഷം 8.10ന് ഡിജിറ്റലായി ട്രെയിലർ പുറത്തിറങ്ങും. മോഹൻലാല്‍ നായകനായ എമ്ബുരാന്റെ റിലീസിന് ഒരു ദിവസം മുൻപേയാണ് ബസൂക്കയുടെ ട്രെയിലർ എത്തുന്നത്. അതിനാല്‍ കേരളത്തിലെ തിയേറ്ററുകളില്‍ എമ്ബുരാൻ റിലീസിന് മുന്നോടിയായി ബസൂക്കയുടെ ട്രെയിലറും പ്രദർശിപ്പിക്കും. മമ്മൂട്ടിയോടൊപ്പം തമിഴ് സംവിധായകനും നടനുമായ ഗൗതം വാസുദേവ് മേനോൻ ചിത്രത്തില്‍Continue Reading