ഇന്ത്യൻ പശ്ചാത്തലത്തിലൊരുക്കിയ ഇംഗ്ളീഷ് ഹൊറർ ചിത്രം “പാരനോർമൽ പ്രൊജക്ട് ” ഏപ്രിൽ 14നെത്തുന്നു. ഡബ്ള്യു എഫ് സി എൻ സി ഓ ഡി (WFCNCOD), ബി സി ഐ നീറ്റ് (BCI NEET) തുടങ്ങിയ ഒടിടി പ്ളാറ്റ്ഫോമുകളിലാണ് ചിത്രം സ്ട്രീമിംഗ് നടക്കുന്നത്. പാരനോർമൽ ഇൻവെസ്റ്റിഗേറ്റേഴ്സ് നടത്തിയ മൂന്ന് കേസുകളെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഫിക്ഷനും ചില യഥാർത്ഥ അനുഭവ കുറിപ്പുകളും അടിസ്ഥാനമാക്കിയാണ് സിനിമയുടെ തിരക്കഥ രൂപപ്പെടുത്തിയിരിക്കുന്നത്. ക്യാപ്റ്റാരിയസ് എൻ്റർടെയ്ൻമെൻ്റിൻ്റെ ബാനറിൽContinue Reading

ബോളിവുഡ് താരം വിക്കി കൗശലിനെ നായകനാക്കി ലക്ഷ്മണ്‍ ഉത്തേക്കർ സംവിധാനം ചെയ്ത ഹിസ്റ്റോറിക്കല്‍ ആക്ഷൻ ചിത്രമാണ് ഛാവ. ഛത്രപതി സംഭാജി മഹാരാജിന്‍റെ ജീവിതത്തെ ആസ്പദമാക്കിയ ചിത്രം ഫെബ്രുവരി 14നാണ് തിയറ്ററില്‍ റിലീസ് ചെയ്തത്. ഇപ്പോഴിതാ ചിത്രത്തിന്‍റെ ഒ.ടി.ടി റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്. ഏപ്രില്‍ 11ന് നെറ്റ്ഫ്ലിക്സിലൂടെയാണ് സ്ട്രീമിങ്. ശിവാജി സാവന്തിന്റെ മറാത്തി നോവലായ ഛാവയെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന ചിത്രം 1681 കാലഘട്ടത്തിലെ കഥയാണ് പറയുന്നത്. ചിത്രത്തില്‍ വില്ലനായി, മുഗള്‍ ഭരണാധികാരിയായിരുന്ന ഔറംഗസേബായിContinue Reading

നവാഗതനായ ബിന്‍റോ സ്റ്റീഫന്‍ ദിലീപിനെ നായകനാക്കി സംവിധാനം ചെയ്യുന്ന പ്രിന്‍സ് ആന്‍ഡ് ഫാമിലി എന്ന ചിത്രത്തിന്‍റെ റിലീസ് തീയതി പ്രഖ്യാപിച്ചു. മെയ് 9 ന് ചിത്രം തിയറ്ററുകളില്‍ എത്തും. ദിലീപിന്റെ കരിയറിലെ 150-ാം ചിത്രമാണ് ഇത്. മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിക്കുന്ന ചിത്രം പൂര്‍ണ്ണമായും ഒരു കുടുംബ ചിത്രമാണെന്ന് അണിയറക്കാര്‍ പറയുന്നു. ചിത്രത്തില്‍ ദിലീപിന്റെ അനുജന്മാരായി എത്തുന്നത് ധ്യാൻ ശ്രീനിവാസനും ജോസ്കുട്ടി ജേക്കബും ആണ്. ലിസ്റ്റിൻ സ്റ്റീഫൻContinue Reading

വിഷ്ണു ഉണികൃഷ്ണൻ, ബിബിൻ ജോർജ്, ലാലു അലക്സ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഇവേൻ എൻറർടെയ്ൻമെൻറ്സ് നിർമ്മിക്കുന്ന ‘അപൂർവ്വ പുത്രന്മാർ’ സിനിമയുടെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. ഒരു ഫണ്‍ ഫാമിലി എൻറർടെയ്നർ എന്ന സൂചന നല്‍കുന്ന ഏറെ രസകരമായ കളർഫുള്‍ പോസ്റ്ററാണ് പുറത്തിറങ്ങിയിരിക്കുന്നത്. രജിത് ആർ.എല്‍, ശ്രീജിത്ത് എന്നിവർ ചേർന്ന് സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത് ആരതി കൃഷ്ണയാണ്. ചിത്രത്തിൻറെ കഥ, തിരക്കഥ, സംഭാഷണം രചിച്ചിരിക്കുന്നത് ശിവ അഞ്ചല്‍, രജിത്ത് ആർ.എല്‍,Continue Reading

ധനുഷ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ഇഡ്ലി കടൈ ഒക്ടോബർ 1ന് തിയേറ്ററില്‍. ധനുഷ് നായകനാവുന്ന ചിത്രത്തില്‍ നിത്യ മേനൻ നായികയാകുന്നു. രാജ് കിരണാണ് മറ്റൊരു പ്രധാന താരം. ഫാമിലി ഡ്രാമ ഗണത്തില്‍പ്പെടുന്ന ചിത്രത്തില്‍ അരുണ്‍ വിജയ് പ്രധാന വേഷത്തില്‍ എത്തുന്നു. ബോക്‌സറുടെ വേഷമാണ് അരുണ്‍ വിജയ് അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ഒ.ടി.ടി റൈറ്റ്സ് 45 കോടിക്ക് നെറ്റ് ഫ്ളിക്സ് സ്വന്തമാക്കി. ധനുഷിന്റെ കരിയറിലെ 52-ാമത് ചിത്രവും നാലാമത്തെ സംവിധാന സംരംഭവുമാണ്.Continue Reading

മോഹൻലാല്‍-ശോഭന എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി തരുണ്‍ മൂർത്തി സംവിധാനം ചെയ്ത തുടരും ഏപ്രില്‍ 25ന് തിയേറ്ററില്‍. ഇടവേളയ്ക്കു ശേഷം മോഹൻലാലും ശോഭനയും ഒന്നിക്കുന്ന ചിത്രം കുടംബബന്ധങ്ങളുടെ കെട്ടുറപ്പും, യഥാർത്ഥ ജീവിതത്തിന്റെ പച്ചയായ മുഹൂർത്തങ്ങള്‍ തികച്ചും റിയലിസ്റ്റിക്കായി അവതരിപ്പിക്കുന്നു. മണിയൻപിള്ള രാജു, ഫർഹാൻ ഫാസില്‍, ബിനു പപ്പു, സംഗീത് കെ. പ്രതാപ്, ഇർഷാദ് അലി, ആർഷ ബൈജു, തോമസ് മാത്യു, ശ്രീജിത്ത് രവി, ജി. സുരേഷ്‌കുമാർ, ജെയ്സ് മോൻ, ഷോബി തിലകൻ,Continue Reading

നടൻ രാം ചരണ്‍ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം പെഡിയുടെ റിലീസ് ഗ്ലിംപ്സ് റിലീസ് ചെയ്തു. ചിത്രം 2026 മാർച്ച്‌ 27ന് തിയറ്ററുകളില്‍ എത്തും. ബുച്ചി ബാബു സന സംവിധാനം ചെയ്യുന്ന ഈ പാൻ-ഇന്ത്യ ചിത്രത്തില്‍ നടിയായി എത്തുന്നത് ബോളിവുഡ് നടി ജാൻവി കപൂറാണ്. ക്രിക്കറ്റും ചിത്രത്തിന്‍റെ പശ്ചാത്തലമായി എത്തുന്നുണ്ട്. വരുന്ന രാമനവമിക്ക് ചിത്രത്തിന്‍റെ ആദ്യ വിഷ്വല്‍സ് അണിയറക്കാര്‍ പുറത്തുവിടും എന്നാണ് വിവരം. ഏപ്രില്‍ 6ന് ഇതിന് വേണ്ടിContinue Reading

ധ്യാൻ ശ്രീനിവാസൻ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ‘ഡിറ്റക്‌റ്റീ‌വ് ഉജ്ജ്വലന്റെ’ ടീസർ റിലീസ് ചെയ്തു. കോമഡി പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ആയിരിക്കും ചിത്രമെന്നാണ് ടീസർ നല്‍കുന്ന സൂചന. ധ്യാൻ ശ്രീനിവാസന്റെ തിരിച്ചുവരവാണ് ഈ ചിത്രമെന്ന് ടീസർ ഉറപ്പ് നല്‍കുന്നു. ഈയടുത്ത കാലത്തിറങ്ങിയ ധ്യാനിന്റെ ഏറ്റവും പ്രതീക്ഷ നല്‍കുന്ന ടീസർ എന്നാണ് ആരാധകരുടെ പ്രതികരണം. മിന്നല്‍ മുരളി എന്ന് ചിത്രത്തിലൂടെ വിക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സ് ആരംഭിച്ച വീക്കെൻഡ് സിനിമാറ്റിക് യൂണിവേഴ്സിന്റെContinue Reading

മഹേഷ് പി. ശ്രീനിവാസൻ സംവിധാനം ചെയ്ത ധ്യാൻ ശ്രീനിവാസൻ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രമാണ് കുടുംബസ്ത്രീയും കുഞ്ഞാടും. റിലീസ് ചെയ്ത് ഏകദേശം ഒരു വർഷം ചിത്രം ഒ.ടി.ടിയില്‍ എത്തുകയാണ്. ബോക്സ് ഓഫിസില്‍ സമ്മിശ്ര പ്രതികരണമാണ് ചിത്രം നേടിയത്. ഒരു പ്രവാസിയുടെ കുടുംബത്തില്‍ പൂർവ വിദ്യാർഥി സംഗമങ്ങളെ തുടർന്ന് ഉണ്ടാകുന്ന പ്രശ്നങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം. ചിത്രം ഇന്ന് (ഏപ്രില്‍ നാല്) മുതല്‍ സണ്‍ നെക്സ്റ്റില്‍ സ്‌ട്രീം ചെയ്യാൻ തുടങ്ങി. ധ്യാൻ ശ്രീനിവാസനൊപ്പംContinue Reading

വിവാദങ്ങള്‍ക്കിടയിലും ബോക്സ് ഓഫീസില്‍ കുതിപ്പ് തുടർന്ന് മോഹൻലാല്‍-പൃഥ്വിരാജ് ചിത്രം എമ്ബുരാൻ.ആഗോള ബോക്‌സ് ഓഫീസില്‍ 100 കോടി ഷെയർ നേടിയിരിക്കുകയാണ് ചിത്രമിപ്പോള്‍. ആഗോള തലത്തില്‍ നിന്നുള്ള കണക്കാണ് ഇത്. മോഹൻലാല്‍ തന്നെയാണ് തൻ്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമിലൂടെ ഇക്കാര്യം പുറത്ത് വിട്ടത്.ഇതാദ്യമായാണ് ഒരു മലയാള ചിത്രത്തിന് 100 കോടി തിയറ്റർ ഷെയർ ലഭിക്കുന്നത്. അഞ്ച് ദിവസം കൊണ്ട് 200 കോടി ആഗോള കളക്ഷൻ നേടിയ ചിത്രമാണ് എമ്ബുരാൻ. മാർച്ച്‌ 27ന് ആയിരുന്നുContinue Reading