തുടരും ഏപ്രില്‍ 25ന് തിയേറ്ററില്‍.

alternatetext

മോഹൻലാല്‍-ശോഭന എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി തരുണ്‍ മൂർത്തി സംവിധാനം ചെയ്ത തുടരും ഏപ്രില്‍ 25ന് തിയേറ്ററില്‍.

alternatetext

ഇടവേളയ്ക്കു ശേഷം മോഹൻലാലും ശോഭനയും ഒന്നിക്കുന്ന ചിത്രം കുടംബബന്ധങ്ങളുടെ കെട്ടുറപ്പും, യഥാർത്ഥ ജീവിതത്തിന്റെ പച്ചയായ മുഹൂർത്തങ്ങള്‍ തികച്ചും റിയലിസ്റ്റിക്കായി അവതരിപ്പിക്കുന്നു.

മണിയൻപിള്ള രാജു, ഫർഹാൻ ഫാസില്‍, ബിനു പപ്പു, സംഗീത് കെ. പ്രതാപ്, ഇർഷാദ് അലി, ആർഷ ബൈജു, തോമസ് മാത്യു, ശ്രീജിത്ത് രവി, ജി. സുരേഷ്‌കുമാർ, ജെയ്സ് മോൻ, ഷോബി തിലകൻ, ഷൈജോ അടിമാലി, കൃഷ്ണപ്രഭ, റാണി ശരണ്‍ തുടങ്ങിയവരാണ് മറ്റുതാരങ്ങള്‍.

രജപുത്രാ വിഷ്വല്‍ മീഡിയായുടെ ബാനറില്‍ എം. രഞ്ജിത്ത് ആണ് നിർമ്മാണം. കെ.ആർ. സുനിലിന്റെ കഥക്ക് തരുണ്‍ മൂർത്തിയും, കെ.ആർ. സുനിലും ചേർന്നാണ് തിരക്കഥ. സംഗീതം: ജേക്സ് ബിജോയ്, ഛായാഗ്രഹണം: ഷാജികുമാർ, എഡിറ്റിംഗ്: നിഷാദ് യൂസഫ്, ഷഫീഖ് വി. ബി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: അവന്റിക രഞ്ജിത്, കലാസംവിധാനം: ഗോകുല്‍ ദാസ്. മേക്കപ്പ്: പട്ടണം റഷീദ്, കോസ്റ്റ്യും ഡിസൈൻ: സമീരാ സനീഷ്. പി.ആർ.ഒ: വാഴൂർ ജോസ്