കോമഡി സെറ്റിംഗില്‍ ഏലിയൻ കഥ പറയാനെത്തുന്ന ‘പ്ലൂട്ടോ’ യുടെ അന്നൗണ്‍സ്മെന്റ് വീഡിയോ പുറത്തിറങ്ങി. നീരജ് മാധവും അല്‍ത്താഫ് സലീമും മുഖ്യ കഥാപാത്രങ്ങളായി എത്തുന്ന ഈ ചിത്രത്തിന്റെ സംവിധാനം കൈകാര്യം ചെയ്യുന്നത് ഷമല്‍ ചാക്കോയാണ്. ചിത്രത്തില്‍ ഏലിയനായി എത്തുന്നത് സംവിധായകനായും അഭിനേതാവുമായ അല്‍ത്താഫ് സലീമാണ്. സിംഗപ്പൂർ ആസ്ഥാനമാക്കി സിനിമ വിതരണം നടത്തുന്ന ഓർക്കിഡ് ഫിലിംസിന്റെ ബാനറില്‍ റെജു കുമാറും, രശ്മി റെജുവും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ‍ചിത്രത്തിന്റെ ഷൂട്ടിങ് ജൂലൈ ആദ്യContinue Reading

നാട്യധര്‍മ്മി ക്രിയേഷന്‍സിന്റെ ബാനറില്‍ എ കെ കുഞ്ഞിരാമ പണിക്കര്‍ കഥ, തിരക്കഥ, സംഭാഷണമെഴുതി സംവിധാനം ചെയ്യുന്ന ഹത്തനെ ഉദയ (പത്താമുദയം) എന്ന ചിത്രത്തിന്റെ ഒഫീഷ്യല്‍ ടീസർ റിലീസായി. ഏപ്രില്‍ പതിനെട്ടിന് പ്രദർശനത്തിനെത്തുന്ന ഈ ചിത്രത്തില്‍ ദേവരാജ് കോഴിക്കോട്, റാം വിജയ്, സന്തോഷ് മാണിയാട്ട്, കപോതൻ ശ്രീധരൻ നമ്ബൂതിരി, രാകേഷ് റാം വയനാട്, രാജീവൻ വെള്ളൂർ, ശശി ആയിറ്റി, ആതിര, അശ്വതി, ഷൈനി വിജയൻ വിജിഷ, ഷിജിന സുരേഷ് തുടങ്ങിയവർ പ്രധാനContinue Reading

എം പത്മകുമാർ സംവിധാനം നിർവ്വഹിക്കുന്ന പുതിയ സിനിമയുടെ ചിത്രീകരണം പൂർത്തിയായി. മുംബൈ ഷെഡ്യൂളോടെയാണ് ചിത്രീകരണം പൂർത്തിയായിരിക്കുന്നത്. കൂർഗ് ജില്ലയിലെ കുശാല്‍ നഗറില്‍ ചിത്രീകരണം ആരംഭിച്ച ഈ ചിത്രം പിന്നീട് കണ്ണൂർ, തലശ്ശേരി, ഇരിട്ടി ഭാഗങ്ങളിലേക്ക് ഷിഫ്റ്റ് ചെയ്തിരുന്നു. ചിത്രത്തിൻ്റെ വലിയൊരു ശതമാനം രംഗങ്ങളും ഈ പ്രദേശങ്ങളിലാണ് ചിത്രീകരിച്ചത്. തുടർന്ന് ബാക്കി ചിത്രീകരണം മുംബൈയിലേക്ക് ഷിഫ്റ്റ് ചെയ്യതു. ഒരാഴ്ച്ചയോളം നീണ്ടുനിന്ന ചിത്രീകരണമാണ് ഇക്കഴിഞ്ഞ ദിവസം മുംബൈയില്‍ പൂർത്തിയാക്കിയത്. അതേസമയം വൗ സിനിമാസിൻ്റെ ബാനറില്‍Continue Reading

കൊച്ചി: തല്ലുമാലയ്ക്ക് ശേഷം ഖാലിദ് റഹ്‍മാന്‍ സംവിധാനം ചെയ്യുന്ന ചിത്രമെന്ന കൗതുകത്തോടെ വിഷു റിലീസിന് എത്തിയ ആലപ്പുഴ ജിംഖാന മനസ്സും ബോക്സ് ഓഫീസും കീഴടക്കുന്നു. കരിയറിലെ ഏറ്റവും വലിയ വിജയമായിരുന്ന പ്രേമലുവിനു ശേഷം നസ്‍ലെന്‍ നായകനായ ചിത്രമാണ് ആലപ്പുഴ ജിംഖാന. വിഷു റിലീസുകളില്‍ ഹൈപ്പോടെ എത്തിയ ചിത്രവും ഇതായിരുന്നു. പ്രേക്ഷക പ്രതീക്ഷകള്‍ക്കൊപ്പം എത്തിയതിന്റെ സൂചയാണ്‌ ബുക്ക് മൈ ഷോയില്‍ വിറ്റ് അഴിഞ്ഞു പോകുന്ന ടിക്കറ്റുകളുടെ കണക്ക്. കഴിഞ്ഞ 24 മണിക്കൂറില്‍ 120.15KContinue Reading

വൻ ഹൈപ്പിലെത്തിയ ചിത്രമാണ് എമ്ബുരാൻ. മോഹൻലാല്‍ നായകനായി പ്രദര്‍ശനത്തിനെത്തിയപ്പോള്‍ 259 കോടിയില്‍ അധികം നേടിയിട്ടുണ്ട്. മലയാളത്തിന്റെ ഇൻഡസ്‍ട്രി ഹിറ്റായിരിക്കുകയാണ് മോഹൻലാല്‍ ചിത്രം എമ്ബുരാൻ. എമ്ബുരാന്റെ ആത്മാവ് ഉള്‍ക്കൊള്ളുന്ന ഒരു വീഡിയോ ഗാനം പുറത്തുവിട്ടതാണ് പുതുതായി ഇപ്പോള്‍ മലയാളി പ്രേക്ഷകരുടെ ശ്രദ്ധയാകര്‍ഷിക്കുന്നത്. മഞ്ഞുമ്മല്‍ ബോയ്‍സിനെ വീഴ്‍ത്തി മോഹൻലാല്‍ ചിത്രം വിദേശത്തും ഒന്നാമതെത്തിയിട്ടുണ്ട്. എമ്ബുരാന്‍ 100 കോടി തിയറ്റര്‍ ഷെയര്‍ വരുന്ന ആദ്യ മലയാള ചിത്രവും ആയിട്ടുണ്ട്. ആഗോള ബോക്സ് ഓഫീസില്‍ നിന്നുള്ളContinue Reading

പുരാവൃത്തമായ ഇതിവൃത്തഭൂമികയിൽ നിന്ന് തുടങ്ങി ഒരു കാലത്തിൻ്റെ തീവ്രമായ കഥ പറയുന്ന സിനിമയാണ് ഹത്തനെ ഉദയ.*ഏപ്രിൽ 18ന് റിലീസാകുന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. നാട്യധർമ്മി ക്രിയേഷൻസിന്റെ ബാനറിൽ ആണ് ചിത്രത്തിന്റെ നിർമ്മാണം.രചനയും സംവിധാനവും ഏ.കെ കുഞ്ഞിരാമൻപ്പണിക്കർ നിർവഹിച്ചിരിക്കുന്നു.. ഡി ഒ പി മുഹമ്മദ് എ. എഡിറ്റിംഗ് ബിനു നെപ്പോളിയൻ.സാമുവൽ എബി സംഗീതം പകരുന്നു.സാൻഡി സംഗീതവും പശ്ചാത്തലസംഗീതവും ഒരുക്കുന്നു. ഗാനരചന വൈശാഖ് സുഗുണൻ, സുരേഷ് ഹരി. ചീഫ് അസോസിയേറ്റ് ഡയറക്ടർ റജിൽContinue Reading

സുരാജ് വെഞ്ഞാറമൂടിനെ നായകനാക്കി ആമിര്‍ പള്ളിക്കലിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രമാണ് ‘എക്‌സ്ട്രാ ഡീസന്റ്’. കഴിഞ്ഞ ഡിസംബറില്‍ തിയേറ്ററുകളിലെത്തി സിനിമ ഇപ്പോള്‍ ഒടിടി റിലീസിന് ഒരുങ്ങുകയാണ്. സൈന പ്ലേയിലൂടെയാണ് സിനിമ ഡിജിറ്റല്‍ സ്ട്രീം ചെയ്യുന്നത്. എന്നാല്‍ റിലീസ് തീയതി പ്രഖ്യാപിച്ചിട്ടില്ല. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 20 നായിരുന്നു എക്‌സ്ട്രാ ഡീസന്റ് തിയേറ്ററുകളിലെത്തിയത്. സുരാജിന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണ് സിനിമയിലേത് എന്നായിരുന്നു പ്രേക്ഷകര്‍ അഭിപ്രായപ്പെട്ടത്. ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് ആഷിഫ് കക്കോടിയാണ്.Continue Reading

ജയിലര്‍ 2 വിന്റെ ചിത്രീകരണത്തിനായി തമിഴ് സൂപ്പര്‍ താരം രജനികാന്ത് കേരളത്തിലെത്തി. പാലക്കാട് അട്ടപ്പാടിയിലാണ് ചിത്രീകരണം. ഷോളയൂര്‍ ഗോഞ്ചിയൂരിലാണ് സിനിമാ ചിത്രീകരണം നടക്കുക. നെല്‍സണ്‍ ദിലീപ്കുമാര്‍ സംവിധാനം ചെയ്ത ബ്ലോക് ബസ്റ്റര്‍ ചിത്രം ജയിലറിന്റെ രണ്ടാം ഭാഗമാണ് ജയിലര്‍ 2. മുത്തുവേല്‍ പാണ്ഡ്യന്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ രജനികാന്ത് അവതരിപ്പിക്കുന്നത്. ഒരു പ്രൊമോ വീഡിയോയ്‌ക്കൊപ്പം രണ്ടാം ഭാഗത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം എത്തിയത് ജനുവരി 14 ന് ആയിരുന്നു. പിന്നാലെ മാര്‍ച്ചില്‍Continue Reading

ബോളിവുഡ് സിനിമകളിലും പരസ്യ ചിത്രങ്ങളിലുമായി കഴിഞ്ഞ പതിനെട്ട് വർഷമായി പ്രവർത്തിച്ച സോജൻ ജോസഫ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് എയ്ഞ്ചല്‍ നമ്ബർ 16. പതിനാറാമത്തെ മാലാഖ എന്ന് അർത്ഥം വരുന്ന ഈ ചിത്രത്തിന്‍റെ ടൈറ്റില്‍ ലോഞ്ചിങ് നടൻ ദുല്‍ഖർ സല്‍മാന്‍റെ ഒഫീഷ്യല്‍ പേജിലൂടെ നിർവഹിച്ചു. ഷൈൻ ടോം ചാക്കോയും, പ്രശസ്ത കന്നഡ താരം ദീക്ഷിത് ഷെട്ടിയും പ്രധാന വേഷത്തിലെത്തുന്ന ചിത്രം പ്രണയകഥയുടെ ചലച്ചിത്രാവിഷ്ക്കരണമാണ്. ചാക്കോസ് എൻർടൈൻമെന്‍റിന്‍റെ ബാനറില്‍ സി.പി.ചാക്കോ, പ്രദ്യുമനContinue Reading

ബേസില്‍ ജോസഫ് നായകനായെത്തുന്ന ‘മരണമാസ്’ എന്ന ചിത്രം സൗദിയിലും കുവൈറ്റിലും നിരോധിച്ചു. സിനിമയുടെ കാസ്റ്റില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തിയും ഉള്‍പ്പെട്ടതിനാലാണ് ചിത്രം നിരോധിച്ചിരിക്കുന്നത്. പ്രൊമോഷന്റെ ഭാഗമായി ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സംവിധായകൻ ശിവപ്രസാദ് തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ചിത്രത്തിന് ഇന്ത്യയില്‍ യു/എ സര്‍ട്ടിഫിക്കറ്റ് ആണ് നല്‍കിയിരിക്കുന്നത്. കുവൈറ്റില്‍ ട്രാന്‍ജെന്‍ഡര്‍ താരം അഭിനയിച്ച ഭാഗങ്ങള്‍ വെട്ടി പ്രദര്‍ശിപ്പിക്കാന്‍ ആണ് സെന്‍സര്‍ ബോര്‍ഡ് ആവശ്യപ്പെട്ടത്. ടൊവിനോ തോമസ് പ്രൊഡക്ഷന്‍സ്, റാഫേല്‍ ഫിലിം പ്രൊഡക്ഷന്‍സ്,Continue Reading