ഷാഹിദ് കപൂറിനെ നായകനാക്കി റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത ബോളിവുഡ് ചിത്രം ദേവ ഒടിടിയിലേക്ക്. ജനുവരി 31 ന് തിയറ്ററുകളിലെത്തിയ ചിത്രമാണിത്. റോഷന്‍ ആന്‍ഡ്രൂസിന്റെ ബോളിവുഡ് അരങ്ങേറ്റ ചിത്രമായിരുന്നു ദേവ. പ്രമുഖ പ്ലാറ്റ്‌ഫോം ആയ നെറ്റ്ഫ്‌ലിക്‌സിലൂടെയാണ് ചിത്രത്തിന്റെ ഒടിടി റിലീസ്. ചിത്രം നാളെ (28) സ്ട്രീമിംഗ് ആരംഭിക്കും. ബോബി സഞ്ജയ്‌ക്കൊപ്പം ഹുസൈന്‍ ദലാല്‍, അബ്ബാസ് ദലാല്‍, അര്‍ഷാദ് സയിദ്, സുമിത് അറോറ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. ജേക്‌സ്Continue Reading

ഹിന്ദി ചലച്ചിത്ര സംവിധായകനും, എഴുത്തുകാരനുമായ ആനന്ദ് ദേവ് രചനയും സംവിധാനവും നിർവഹിക്കുന്ന ഇംഗ്ലീഷ് തിയേറ്റർ ഹ്രസ്വചിത്രമാണ് സിംഗിൾ മദർ. ദുബായിൽ ചിത്രീകരണം പുരോഗമിക്കുന്ന ഈ ചിത്രത്തിൽ പ്രമുഖ മോഡൽ അൽമാസ് അൻഫർ,കതുരിയ എന്ന കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നു. അവിഘ്ന പ്രോഡക്ഷൻസിന്റെ ബാനറിൽ കാർത്തിക് വിജയമണിയും, ബ്രിസ്റ്റൽ ഗ്രൂപ്പ്‌ ചെയർമാൻ തരുൺ കതുരിയയും ചേർന്നു ചിത്രം നിർമിക്കുന്നു.ചിത്രം മെയ് മാസം തിയേറ്ററിൽ പ്രദർശിപ്പിക്കും. അച്ഛൻ ഉപേക്ഷിച്ചു പോയ തന്റെ കുട്ടിയെ വളർത്തുവാനായി ഒരുContinue Reading

നിരവധി ടെലി ഫിലിമുകളിലൂടെ ശ്രദ്ധേയനായ അർജുൻ കാവനാൽ രചനയും സംവിധാനവും നിർവ്വഹിക്കുന്ന “എമേത്താഡി എലോഹ” എന്ന ചിത്രത്തിന്റെ ചിത്രീകരണം കോട്ടയം കിടങ്ങൂരിൽ ആരംഭിച്ചു. ഗ്രാമീണ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന വ്യത്യസ്തമായൊരു ഹൊറർ ചിത്രമാണിത്. ഒരു ഗ്രാമത്തിലെ ദൈവ വിശ്വാസവുമായി ബന്ധപ്പെട്ട ശക്തമായ കഥ, വ്യത്യസ്തമായ അവതരണ ഭംഗിയോടെ, പ്രേക്ഷകർക്ക് മുമ്പിൽ അവതരിപ്പിക്കാൻ തയ്യാറെടുക്കുകയാണ് സംവിധായകൻ.ഗ്രാമത്തിലെ റോഷൻ എന്ന തൊഴിലില്ലാത്ത ചെറുപ്പക്കാരന്റെ ജീവിതത്തിലൂടെ നീങ്ങുന്ന ചിത്രം, ഗ്രാമത്തിലെ അദ്ഭുത കാഴ്ചകളിലേക്കാണ് എത്തുന്നത്.ഞെട്ടിപ്പിക്കുന്ന സംഭവങ്ങൾContinue Reading

ടൊവിനോ തോമസ് നായകനായ ‘നരിവേട്ട’യുടെ റിലീസ് തിയതി പ്രഖ്യാപിച്ചു. ഈ ചിത്രം 2025 മെയ് 16ന്ചിത്രംതീയേറ്ററിലെത്തും . ടൊവിനോ തോമസ് പോലീസ് വേഷത്തിലെത്തുന്ന സിനിമയാണിത്. ഇന്ത്യൻ സിനിമയുടെ ബാനറില്‍ ടിപ്പു ഷാൻ, ഷിയാസ് ഹസൻ എന്നിവർ നിർമ്മിച്ച്‌ അനുരാജ് മനോഹരാണ് ചിത്രം സംവിധാനം ചെയ്യുന്നത്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – എൻ.എം. ബാദുഷ. വയനാട്ടിലും, കുട്ടനാട്ടിലുമായി 80 ദിവസത്തോളം നീണ്ടുനിന്ന ചിത്രീകരണമായിരുന്നു. ഒരു നാടിൻ്റെ അവകാശ പോരാട്ടത്തിലൂടെയാണ് ചിത്രത്തിൻ്റെ കഥാ പുരോഗതി.Continue Reading

ഒരുപാട് നാളുകളായി പ്രേക്ഷകർ കാത്തിരിക്കുന്ന മോഹൻലാല്‍ ചിത്രമാണ് തുടരും. 20 വർഷങ്ങള്‍ക്ക് ശേഷം മോഹൻലാലും ശോഭനയും ഒന്നിച്ചെത്തുന്ന ചിത്രം കൂടിയാണിത്. ഇപ്പോഴിതാ ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തുവന്നിരിക്കുകയാണ്. ഷണ്‍മുഖം എന്ന ടാക്സി ഡ്രൈവറായാണ് ചിത്രത്തില്‍ മോഹൻലാലെത്തുക. മോഹൻലാല്‍‌- ശോഭന കോമ്ബോ തന്നെയാണ് ട്രെയ്‌ലറിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്. വര്‍ഷങ്ങള്‍ക്കു മുൻപ് റിലീസ് ചെയ്ത ‘ഏയ് ഓട്ടോ’ എന്ന ചിത്രത്തിലെ പ്രശസ്തമായ ‘ഗോ റ്റു യുവര്‍ ക്ലാസസ്’ എന്ന ഡയലോഗ് മോഹന്‍ലാല്‍ ആവര്‍ത്തിക്കുന്നതുംContinue Reading

ഖാലിദ് റഹ്‌മാന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ “ആലപ്പുഴ ജിംഖാന” 2025 ഏപ്രില്‍ മാസത്തില്‍ വിഷു റിലീസായി തിയേറ്ററിലെത്തുന്നു. ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. കോമഡി, ആക്ഷൻ, ഇമോഷൻസ് കലർന്ന ട്രെയ്‌ലർ സൂചിപ്പിക്കുന്നത് ആലപ്പുഴ ജിംഖാന ഒരു കംപ്ലീറ്റ് എന്റെർറ്റൈനെർ തന്നെയാകുമെന്നാണ്. ചിത്രത്തില്‍ വ്യത്യസ്ത ഗെറ്റപ്പിലാണ് നസ്‌ലൻ എത്തുന്നത്. ബോക്സിങ് പശ്ചാത്തലമാക്കി ഒരുങ്ങുന്ന കോമഡി എന്റർടെയ്നർ വിഭാഗത്തില്‍ പെടുന്ന ചിത്രത്തെ ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. ബ്ലോക്ക് ബസ്റ്റർ ചിത്രം ‘തല്ലുമാല’യ്ക്ക്Continue Reading

മമ്മൂട്ടി നായകനായി നവാഗതനായ ഡിനോ ഡെന്നിസ് രചനയും സംവിധാനവും നിർമ്മിക്കുന്ന ബസൂക്ക ട്രെയിലർ ഇന്ന് രാത്രി 8 ന് തൃശൂർ രാഗം തിയേറ്ററില്‍ പ്രദർശിപ്പിക്കും. ഇതിനുശേഷം 8.10ന് ഡിജിറ്റലായി ട്രെയിലർ പുറത്തിറങ്ങും. മോഹൻലാല്‍ നായകനായ എമ്ബുരാന്റെ റിലീസിന് ഒരു ദിവസം മുൻപേയാണ് ബസൂക്കയുടെ ട്രെയിലർ എത്തുന്നത്. അതിനാല്‍ കേരളത്തിലെ തിയേറ്ററുകളില്‍ എമ്ബുരാൻ റിലീസിന് മുന്നോടിയായി ബസൂക്കയുടെ ട്രെയിലറും പ്രദർശിപ്പിക്കും. മമ്മൂട്ടിയോടൊപ്പം തമിഴ് സംവിധായകനും നടനുമായ ഗൗതം വാസുദേവ് മേനോൻ ചിത്രത്തില്‍Continue Reading

പ്രഖ്യാപന സമയം മുതല്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രമാണ് മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ‘എമ്ബുരാൻ’. ‘ലൂസിഫർ’ ഫ്രാഞ്ചൈസിയില്‍ രണ്ടാമതായി എത്തുന്ന ഈ ചിത്രം നിലവില്‍ ഇന്ത്യയിലെ തന്നെ വിവിധ ഭാഷകളിലുള്ള എല്ലാ സിനിമകളുടേയും ബുക്കിങ് റെക്കോർഡുകളെല്ലാം മറികടന്നിരിക്കുകയാണ്. എങ്ങും എമ്ബുരാൻ ആവേശം നിറയുന്നതിനിടെ എമ്ബുരാന്‍ റിലീസ് ദിവസം ഉസ്ബക്കിസ്ഥാനിലെ എഴുന്നൂറോളം വരുന്ന മലയാളി വിദ്യാർഥികള്‍ക്കായി പ്രത്യേക ഷോ സംഘടിപ്പിച്ചിരിക്കുകയാണ് എസ് എബ്രോഡ്. ഉസ്ബക്കിസ്ഥാനില്‍ ചിത്രം വിതരണം ചെയ്യുന്നതും എസ്Continue Reading

ഗീതു മോഹൻദാസ് സംവിധാനം ചെയ്ത്, യാഷ് നായകനായി ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ആക്ഷൻ എന്റർടെയ്‌നറായ ‘ടോക്സിക്: എ ഫെയറി ടെയില്‍ ഫോർ ഗ്രോണ്‍-അപ്‌സ്’ (Toxic: A Fairy Tale for the Grown-Ups) 2026 മാർച്ച്‌ 19 ന് ലോകവ്യാപകമായി തിയേറ്ററുകളിലെത്തും.ടോക്‌സിക്കിന്റെ റിലീസ് കന്നഡ സിനിമയ്ക്ക് ഒരു പുതിയ അധ്യായമാകും എന്ന പ്രതീക്ഷയിലാണ് അണിയറപ്രവർത്തകർ. കന്നഡയിലും ഇംഗ്ലീഷിലും ആശയങ്ങള്‍ രൂപപ്പെടുത്തി, എഴുതി, ചിത്രീകരിച്ച ഇന്ത്യൻ സിനിമാ പ്രോജക്റ്റ് എന്ന നിലയില്‍,Continue Reading

മലയാളികള്‍ ആവേശത്തോടു കൂടി കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രം ബസൂക്കയുടെ പുതിയ അപ്പ്ഡേറ്റ് പുറത്തു. ചിത്രത്തിന്റെ ട്രെയിലർ മാർച്ച്‌ 26 ന് വൈകിട്ട് എട്ടുമണിക്ക് റിലീസ് ചെയ്യും. മമ്മൂട്ടി തന്നെയാണ് ഇക്കാര്യം തന്റെ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിരിക്കുന്നത്. ബസൂക്ക ഏപ്രില്‍ 10ന് തിയറ്ററുകളില്‍ എത്തും. നേരത്തെ ഫെബ്രുവരി 14ന് ബസൂക്ക റിലീസ് ചെയ്യുമെന്നായിരുന്നു അറിയിച്ചിരുന്നത്. പ്രശസ്ത തമിഴ് സംവിധായകനും നടനുമായ ഗൗതം വാസുദേവ് മേനോൻ നിർണ്ണായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ സിദ്ധാർത്ഥ് ഭരതൻ,Continue Reading