ശ്രീനാഥ് ഭാസി, പ്രതാപ് പോത്തൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഫാസില്‍ മുഹമ്മദ് സംവിധാനം ചെയ്ത “വണ്‍സ് അപ്പോണ്‍ എ ടൈം ദേർ വാസ് എ കള്ളൻ” എന്ന ചിത്രത്തിന്റെ ഒഫീഷ്യല്‍ ട്രെയിലർ റിലീസായി. മെയ് മുപ്പതിന് മൂവി സോണ്‍ എന്റർടെയ്ൻമെന്റ്സിന്റെ ബാനറില്‍ വിനു ശ്രീധർ തിയേറ്ററിലെത്തിക്കുന്ന ഈ ചിത്രത്തില്‍ സുധീഷ്, കോട്ടയം നസീർ, ടിനി ടോം, ശ്രീകുമാർ, എ കെ വിജുബാല്‍, ശ്രീലക്ഷ്മി ശ്രീകുമാർ, വനിത കൃഷ്ണചന്ദ്രൻ, ബേബി നന്ദനContinue Reading

സൈജു കുറുപ്പ്, അര്‍ജുന്‍ അശോകന്‍, തന്‍വി റാം എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ പുതിയ ചിത്രമാണ് അഭിലാഷം. മലബാറിന്റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന സിനിമ ഒടിടി റിലീസിന് ഒരുങ്ങുകയാണ്. മെയ് 23 മുതല്‍ ആമസോണ്‍ പ്രൈമിലൂടെയാണ് ചിത്രം സ്ട്രീം ചെയ്യുക. മാർച്ചിലായിരുന്നു ചിത്രം തിയേറ്ററുകളിലെത്തിയത്. മണിയറയിലെ അശോകന്‍ എന്ന ചിത്രത്തിനു ശേഷം ഷംസു സെയ്ബ സംവിധാനം ചെയ്ത ചിത്രമാണ് അഭിലാഷം. സെക്കന്റ് ഷോ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആന്‍ സരിഗ ആന്റണി,Continue Reading

പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന നസ്ലിൻ–മമിതാചിത്രം പ്രേമലു 2 ഈ വർഷം അവസാനം ചിത്രീകരണം ആരംഭിക്കു മെന്ന് റിപ്പോർട്ടുകള്‍ . സൂപ്പർഹിറ്റ് ചിത്രം പ്രേമലുവിന്റെ രണ്ടാം ഭാഗമായ പ്രേമലു 2ഹൈദരാബാദിലും കൊച്ചിയിലും യു.കെയിലു മായി ചിത്രീ കരിക്കാനാണ് പദ്ധതി . മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് ഭാഷകളിലും ഡബ്ബ് ചെയ്ത് ചിത്രം ഒരുമിച്ച്‌ റിലീസ് ചെയ്യാനാണ് ഇത്തവണ പദ്ധതി. നസ്ലിൻ മമിത ബൈജു എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഗിരീഷ് എ.ഡി രചനയുംContinue Reading

നീണ്ട 37 വർഷങ്ങള്‍ക്ക് ശേഷം കമല്‍ ഹാസനും മണിരത്നവും ഒന്നിക്കുന്ന തഗ് ലൈഫിന്റെ ട്രെയിലർ നാളെ റിലീസ് ചെയ്യും. എ.ആർ റഹ്മാൻ ടീമിന്റെ ലൈവ് പെർഫോമൻസോടു കൂടിയ ഓഡിയോ ലോഞ്ച് 24ന് ചെന്നൈ സായിറാം കോളേജില്‍ നടക്കും. കേരളാ പ്രൊമോഷന്റെ ഭാഗമായി 21ന് കൊച്ചിയിലും കേരള പ്രീ റിലീസ് ഇവെന്റിന്റെ ഭാഗമായി 28ന് തിരുവനന്തപുരത്തും താരങ്ങളും അണിയറ പ്രവർത്തകരും പങ്കെടുക്കുന്ന പരിപാടികള്‍ നടത്തും. ജോജു ജോർജ്, തൃഷ, അഭിരാമി, ഐശ്വര്യാContinue Reading

ഒരു കൂട്ടം തൊഴിൽ അന്വേഷകരുടെ ഉദ്ധേഗഭരിതമായകഥ പറയുന്ന **സൂപ്പർ സ്റ്റാർ കല്യാണി എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് നടന്നു. രജീഷ് വി രാജ രചന നടത്തി സംവിധാനം ചെയ്യുന്ന സൂപ്പർസ്റ്റാർ കല്യാണി എന്ന ചിത്രത്തിന്റെ ഗാനങ്ങൾ ന്യൂ മ്യൂസിക് കമ്പനി പുറത്തിറക്കി. ചിത്രത്തിലെ താരങ്ങളും അണിയറ പ്രവർത്തകരും ചേർന്ന്,സൂപ്പർസ്റ്റാർ കല്യാണി എന്ന ചിത്രത്തിന്റെ നിർമ്മാതാവിന്റെ ജന്മദിന ആഘോഷ ചടങ്ങ് വർണ്ണാഭമാക്കി. ജീവൻ ടാക്കീസിന്റെ ബാനറിൽ എ വി ഗിബ്സൺ വിക്ടർContinue Reading

സിദ്ധാർഥ് ഭരതൻ, ഉണ്ണി ലാലു എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായ ‘പറന്ന് പറന്ന് പറന്ന് ചെല്ലാൻ’ ഒ.ടി.ടിയില്‍ എത്തുന്നു. റിലീസ് ചെയ്ത് മൂന്ന് മാസത്തിന് ശേഷമാണ് ചിത്രം ഒ.ടി.ടിയില്‍ എത്തുന്നത്. ജനുവരി 31നായിരുന്നു ചിത്രം തിയറ്ററുകളില്‍ എത്തിയത്. ജിഷ്ണു ഹരീന്ദ്രയാണ് ചിത്രത്തിന്റെ സംവിധായകൻ. തിരക്കഥ ഒരുക്കിയിരിക്കുന്നത് വിഷ്ണുരാജ് ആണ്. മനോരമ മാക്സിലൂടെ മേയ് 16 ആണ് ചിത്രത്തിന്‍റെ സ്ട്രീമിങ് ആരംഭിക്കുന്നത്. സന്ധ്യ, ജിജു ജനാർദ്ദനൻ എന്നീ കഥാപാത്രങ്ങളെ ചുറ്റിപ്പറ്റിയാണ് ചിത്രത്തിന്‍റെ കഥContinue Reading

അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത് മോഹൻലാല്‍ നായകനായി അഭിനയിച്ച സൂപ്പർ ഹിറ്റ് ചിത്രമായിരുന്നു ‘ഛോട്ടോ മുംബൈ’. 2007-ല്‍ പുറത്തിയറങ്ങിയ ചിത്രം 4 കെ ഡോള്‍ബി അറ്റ്മോസ് സാങ്കേതിക മികവോടെ മെയ് 21ന് തിയറ്ററുകളില്‍ വീണ്ടുമെന്ന് അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ഏറെ ആവേശത്തോടെയാണ് മോഹന്‍ലാല്‍ ആരാധകര്‍ ഈ വാര്‍ത്ത ഏറ്റെടുത്തത്. എന്നാല്‍ എന്നാല്‍ ചിത്രത്തിന്റെ റീ-റിലീസ് തീയതി നീട്ടിയെന്ന വാർത്തയാണ് ഇപ്പോള്‍ വരുന്നത്. ചിത്രത്തിന്റെ നിർമാതാവായ മണിയൻപിള്ള രാജുവാണ് സമൂഹമാധ്യമങ്ങളിലൂടെ ഇക്കാര്യം അറിയിച്ചത്.Continue Reading

ഖല്‍ബ്, ഗോളം, എന്നീ ചിത്രങ്ങള്‍ക്ക് ശേഷം രഞ്ജിത്ത് സജീവ് നായകനാകുന്ന ചിത്രമാണ് ‘യുണൈറ്റഡ് കിങ്ഡം ഓഫ് കേരള’ (UKOK). ചിത്രത്തിന്റെ ട്രെയ്‌ലർ അണിയറപ്രവർത്തകർ പുറത്തുവിട്ടു. പാട്ടും ഡാൻസും കോമഡിയും ഫൈറ്റും ഒക്കെയുള്ള ഒരു പക്കാ കൊമേർഷ്യല്‍ സിനിമയുമാകും ഇതെന്ന സൂചനയാണ് ട്രെയ്‌ലർ നല്‍കുന്നത്. അരുണ്‍ വൈഗ യാണ് സിനിമയുടെ സംവിധായകൻ. ചിത്രത്തില്‍ ജോണി ആന്റണി, ഇന്ദ്രൻസ്, മനോജ് കെ ജയൻ, മനോജ് കെ യു, അല്‍ഫോണ്‍സ് പുത്രൻ, Dr റോണി,Continue Reading

അമല്‍നീരദ് ചിത്രത്തില്‍ മോഹൻലാല്‍. സാഗർ ഏലിയാസ് ജാക്കി റീ ലോഡഡ് എന്ന ചിത്രത്തിനുശേഷം മോഹൻലാലും അമല്‍നീരദും ഒരുമിക്കുന്ന ചിത്രത്തിന് വിൻസന്റ് വടക്കൻ രചന നിർവഹിക്കുന്നു. അൻവർ റഷീദിന്റെ സംവിധാനത്തില്‍ ഫഹദ് ഫാസിലും നസ്രിയയും പ്രധാന വേഷത്തില്‍ എത്തിയ ട്രാൻസിന് രചന നിർവഹിച്ചത് വിൻസന്റ് വടക്കൻ ആണ്. ഈ ചിത്രത്തിന് ഛായാഗ്രഹണം നിർവഹിച്ചത് അമല്‍ നീരദ് ആയിരുന്നു. ആഷിഖ് അബു സംവിധാനം ചെയ്ത റൈഫിള്‍ ക്ളബ് എന്ന ചിത്രത്തിന്റെ നിർമ്മാണ പങ്കാളിയുമാണ്.Continue Reading

യുവനിരയെ അണിനിരത്തി ലിജോ ജോസ് പെല്ലിശേരി അവതരിപ്പിക്കുന്ന മൂണ്‍വാക്ക് എന്ന ചിത്രത്തിന്റെ ട്രെയിലർ റിലീസ് ചെയ്തു. 1980-90 കാലഘട്ടങ്ങളില്‍ ലോകമെമ്ബാടും യുവാക്കളെ ഹരം കൊള്ളിച്ച ബ്രേക്ക് ഡാൻസ് തരംഗത്തിന്റെ പശ്ചാത്തലത്തില്‍ എത്തുന്ന ചിത്രം നിരവധി പരസ്യ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ വിനോദ് എ.കെ സംവിധാനം ചെയ്യുന്നു.നവാഗതരായ നൂറില്‍പ്പരം അഭിനേതാക്കള്‍ പ്രധാന വേഷത്തില്‍ മികവുറ്റ പ്രകടനം കാഴ്ച വയ്ക്കുന്ന ചിത്രം മേയ് 23 ന് തിയേറ്രറില്‍ എത്തും. ശ്രീകാന്ത് മുരളി, വീണ നായർ,Continue Reading