ആകാംക്ഷയുണര്‍ത്തി മാത്യു തോമസ് നായകനാകുന്ന ‘നൈറ്റ് റൈഡേഴ്സി’ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍
എ ആൻഡ് എച്ച്‌എസ് പ്രൊഡക്ഷൻസിന്റെ ബാനറില്‍ അബ്ബാസ് തിരുനാവായ, സജിൻ അലി, ദിപൻ പട്ടേല്‍ എന്നിവർ ചേർന്ന് നിർമിക്കുന്ന ‘നൈറ്റ് റൈഡേഴ്സ്’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്. മലയാള സിനിമയിലെ പ്രമുഖചിത്രസംയോജകനായ നൗഫല്‍ അബ്ദുള്ള ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഹൊറർ കോമഡി ജോണറില്‍ ഒരുങ്ങുന്ന ‘നൈറ്റ് റൈഡേഴ്സ്’ രചിച്ചിരിക്കുന്നത് പ്രേക്ഷകപ്രീതി നേടിയ ‘പ്രണയവിലാസം’ എന്ന ചിത്രത്തിന്റെ എഴുത്തുകാരായ ജ്യോതിഷ് എം, സുനു എ.വി. എന്നിവരാണ്. വമ്ബൻ പ്രേക്ഷക- നിരൂപകContinue Reading











