പ്രേക്ഷരേവരും ഏറ്റെടുത്ത ‘മന്ദാകിനി’ എന്ന ചിത്രത്തിന് ശേഷം നടൻ അല്‍ത്താഫും അനാർക്കലി മരക്കാറും വീണ്ടും ഒന്നിക്കുന്ന ‘ഇന്നസെന്‍റ് ‘ എന്ന സിനിമയുടെ സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ‘വടക്കുനോക്കിയന്ത്ര’ത്തിലെ തളത്തില്‍ ദിനേശനേയും ശോഭയേയും അനുസ്മരിപ്പിച്ചുകൊണ്ടുള്ളതാണ് സിനിമയുടെ പോസ്റ്റർ. സോഷ്യല്‍മീഡിയ താരം ടാൻസാനിയൻ സ്വദേശിയായ കിലി പോള്‍ ആദ്യമായി അഭിനയിക്കുന്ന മലയാള സിനിമയും കൂടിയാണ് ‘ഇന്നസെന്‍റ് ‘ എന്ന പ്രത്യേകതയുമുണ്ട്. ജോമോൻ ജ്യോതിറും അസീസ് നെടുമങ്ങാടും അന്ന പ്രസാദും ചിത്രത്തില്‍ മറ്റ്Continue Reading

സമീപകാല മലയാള സിനിമയിലെ ഏറ്റവും പ്രതീക്ഷയേറിയ പ്രഖ്യാപനങ്ങളിലൊന്നില്‍, ജനപ്രിയ താരം നിവിൻ പോളി, ഹിറ്റ്മേക്കർ സംവിധായകൻ ഗിരീഷ് എ.ഡി.യുടെ അടുത്ത സിനിമയില്‍ നായകനാകുന്നു.ഭാവന സ്റ്റുഡിയോസാണ് ഈ ചിത്രം നിർമ്മിക്കുന്നത്. പാൻ-ഇന്ത്യൻ തലത്തില്‍ തരംഗമായ ‘പ്രേമലു’, കള്‍ട്ട് ക്ലാസിക്കുകളായ ‘തണ്ണീർമത്തൻ ദിനങ്ങള്‍’, ‘സൂപ്പർ ശരണ്യ’ എന്നീ ചിത്രങ്ങളിലൂടെ യുവതലമുറയുടെ പ്രിയപ്പെട്ട റൊമാന്റിക് കോമഡി ചിത്രങ്ങളുടെ അമരക്കാരനായി ഗിരീഷ് എ.ഡി. ഇതിനോടകം സ്ഥാനമുറപ്പിച്ചു കഴിഞ്ഞു. മലയാള സിനിമയില്‍ ഒരു കാലഘട്ടത്തെ അടയാളപ്പെടുത്തിയ ‘പ്രേമം’Continue Reading

യുവതലമുറയുടെ ചൂടും തുടിപ്പും ചടുലതയും ഉൾപ്പെടുത്തി ഒരുക്കിയ ആക്ഷൻ ത്രില്ലർ ചിത്രം “കിരാത” ചിത്രീകരണം പൂർത്തിയായി. കോന്നി, അച്ചൻകോവിൽ എന്നിവിടങ്ങളായിരുന്നു ലൊക്കേഷൻ. പാട്ടും ആട്ടവുമായി അച്ചൻകോവിലാറിൻ്റെ നിഗൂഢതകളിലേക്ക് ഇറങ്ങിച്ചെല്ലുന്ന പ്രണയജോഡികൾക്ക് നേരിടേണ്ടി വന്നത് ഭീകരതയുടെ ദിനരാത്രങ്ങളായിരുന്നു. കൊടുംകാടിൻ്റെ മനോഹര പശ്ചാത്തലത്തിൽ അരങ്ങേറുന്ന യുവമിഥുനങ്ങളുടെ പ്രണയവും സംഘട്ടനവും ഭീകരതയുമെല്ലാം പ്രേക്ഷകർക്ക് ആസ്വാദനത്തിൻ്റെ പുതുമ സമ്മാനിക്കുന്ന തരത്തിലാണ് അവതരിപ്പിക്കുന്നത്. കോന്നിയുടെ ദൃശ്യമനോഹാരിതയും ഗ്രാമഭംഗിയും വിഷ്വൽ ട്രീറ്റിൻ്റെ വിസ്മയ കാഴ്ച്ചകളാണ് കിരാത ഒരുക്കുന്നത്. ചെമ്പിൽContinue Reading

ടൊവിനോ നായകനായെത്തിയ പൊളിറ്റിക്കല്‍ ത്രില്ലർ ചിത്രം നരിവേട്ട ഒടിടിയിലേക്ക്. അനുരാജ് മനോഹര്‍ സംവിധാനം ചെയ്ത ചിത്രം തിയറ്ററുകളില്‍ വൻ ഹിറ്റായി മാറിയിരുന്നു. ജൂലൈ 11 മുതല്‍ സോണി ലിവിലൂടെ സിനിമയുടെ സ്ട്രീമിങ് ആരംഭിക്കും. ഇന്ത്യൻ സിനിമാ കമ്ബനിയുടെ ബാനറില്‍ ഷിയാസ് ഹസ്സൻ, ടിപ്പു ഷാൻ എന്നിവർ ചേർന്നാണ് നരിവേട്ട നിർമിച്ചിരിക്കുന്നത്. സുരാജ് വെഞ്ഞാറമൂടും പ്രശസ്‍ത തമിഴ് സംവിധായകനും നടനുമായ ചേരനും ചിത്രത്തിലെ നിർണായകമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. വർഗീസ് പീറ്റർ എന്നContinue Reading

ബോക്സോഫീസില്‍ വൻ പരാജയമായി മാറിയ ചിത്രമാണ് മണിരത്നം- കമല്‍ ഹാസൻ കൂട്ടുകെട്ടിലെത്തിയ തഗ് ലൈഫ്. ഇപ്പോഴിതാ ചിത്രം ഒടിടിയിലെത്തിയിരിക്കുകയാണ്. ജൂലൈ മൂന്ന് മുതല്‍ നെറ്റ്ഫ്ലിക്സിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിച്ചു. തമിഴിന് പുറമെ ഹിന്ദി, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളിലും ചിത്രം കാണാനാകും. സിനിമ പരാജയമായതോടെയാണ് മുന്‍പ് നിശ്ചയിച്ചിരുന്ന തീയതിക്കും മുൻപായി ഒടിടിയില്‍ റിലീസ് ചെയ്തത്. ജൂണ്‍ 5ന് തിയറ്ററുകളിലെത്തിയ ചിത്രം ഇന്ത്യയില്‍ നിന്ന് ആകെ നേടിയത് 45.52 കോടിയാണ്. അതേസമയംContinue Reading

മോഹൻലാല്‍-റോഷൻ ആൻഡ്രൂസ് കൂട്ടുകെട്ടിലിറങ്ങിയ ഹിറ്റ് ചിത്രം ഉദയനാണ് താരം റീ റിലീസിന് ഒരുങ്ങുന്നു മോഹൻലാലിനൊപ്പം ശ്രീനിവാസനും പ്രധാന കഥാപാത്രങ്ങളിലെത്തിയ ചിത്രം എക്കാലത്തെയും മികച്ച ചിത്രമാണ്. 20 വർഷത്തിനുശേഷം 4K ദൃശ്യ മികവോടെയാണ് ചിത്രം എത്തുന്നത്. ജൂലൈ 18നാണ് ചിത്രം തിയറ്ററുകളിലെത്തുക. റിലീസ് വേളയില്‍ ബോക്സ് ഓഫിസില്‍ മികച്ച വിജയം നേടിയ ചിത്രം വീണ്ടും റിലീസിന് എത്തുമ്ബോള്‍ ആരാധകരും ആവേശത്തിലാണ്. പ്രേക്ഷകനെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ഉദയനാണ് താരം സിനിമക്കുള്ളിലെ സിനിമയുടെContinue Reading

മോഹൻലാലിൻറെ മകള്‍ വിസ്മയ മോഹന്‍ലാല്‍ സിനിമയിലേക്ക്. ജൂഡ് ആന്റണി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നായികയായാണ് വിസ്‌മയ എത്തുന്നത്. ചിത്രത്തിന്റെ പേരും ആശിർവാദ് സിനിമാസ് പ്രഖാപിച്ചു. ‘തുടക്കം’ എന്നാണ് ചിത്രത്തിന്റെ പേര്. ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്ബാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്. ആശിര്‍വാദ് സിനിമാസിന്‍റെ 37-ാം ചിത്രമാണ് ഇത്. മകള്‍ക്ക് ആശംസയുമായി നടൻ മോഹൻലാല്‍ രംഗത്തെത്തി. ‘പ്രിയപ്പെട്ട മായക്കുട്ടി, നിന്റെ “തുടക്കം” സിനിമയോടുള്ള ആജീവനാന്ത പ്രണയത്തിൻറെ ആദ്യപടിയാകട്ടെ’- എന്ന് മോഹൻലാല്‍ കുറിച്ചു.Continue Reading

ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് ഒടുവില്‍ പുറത്തിറങ്ങിയ ചിത്രമാണ് ആലപ്പുഴ ജിംഖാന. തിയറ്ററുകളില്‍ ചിത്രം വിജയമായി മാറുകയും ചെയ്തു. ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ സിനിമയുടെ വിവരങ്ങള്‍ ഔദ്യോഗികമായി പുറത്തു വന്നിരിക്കുകയാണിപ്പോള്‍. യൂണിവേഴ്സല്‍ സിനിമയുടെയും പ്ലാൻ ബി മോഷൻ പിക്ച്ചേഴ്സിന്റെയും ബാനറില്‍ ബി രാകേഷ് ആണ് ചിത്രം നിർമിക്കുന്നത്. പ്ലാൻ ബി മോഷൻ പിക്ചേഴ്സിന്റെ ആദ്യ നിർമാണ സംരംഭമായിരുന്നു ആലപ്പുഴ ജിംഖാന. അനുരാഗ കരിക്കിന്‍ വെള്ളം, ഉണ്ട,Continue Reading

മോഹന്‍ലാലിനെ നായകനാക്കി അന്‍വര്‍ റഷീദ് ഒരേയൊരു ചിത്രം മാത്രമേ ഒരുക്കിയിട്ടുള്ളൂ. എന്നാല്‍ അത് അത്രയും എന്‍റര്‍ടെയ്ന്‍‍മെന്‍റ് വാല്യു ഉള്ള ഒന്നായിരുന്നു. റിലീസ് ചെയ്ത് വര്‍ഷങ്ങള്‍ക്കിപ്പുറവും പ്രേക്ഷകര്‍ക്കിടയില്‍ എന്‍റര്‍ടെയ്ന്‍‍മെന്‍റ് വാല്യു കാത്തുസൂക്ഷിക്കുക അത്ര എളുപ്പമുള്ള കാര്യമല്ല. എന്നാല്‍ 2007 ല്‍ റിലീസ് ചെയ്ത മോഹൻലാല്‍ ചിത്രം ഛോട്ടാ മുംബൈക്ക് അത് സാധിച്ചിട്ടുണ്ട്. 18 വര്‍ഷങ്ങള്‍ക്കിപ്പുറം വീണ്ടും ചിത്രം തിയറ്ററുകളിലേക്ക് എത്തുന്നതിന്‍റെ ആവേശത്തിലാണ് ആരാധകരും. മലയാള സിനിമയിലെ റീ റിലീസുകളില്‍ പ്രേക്ഷകരില്‍ ഏറ്റവുംContinue Reading

അമ്ബലക്കര ഗ്ലോബല്‍ ഫിലിംസിന്റെ ബാനറില്‍ അനില്‍ അമ്ബലക്കര നിർമ്മിച്ച്‌ ഡോ. അഭിലാഷ് ബാബു സംവിധാനം ചെയ്യുന്ന ‘കൃഷ്ണാഷ്ടമി: ദി ബുക്ക് ഓഫ് ഡ്രൈ ലീവ്‌സ്’ എന്ന സിനിമയുടെ ചിത്രീകരണം തിരുവനന്തപുരം പൂവാറില്‍ പൂർത്തിയായി. പ്രശസ്ത കവി വൈലോപ്പിള്ളി ശ്രീധരമേനോന്റെ വിഖ്യാതമായ ‘കൃഷ്ണാഷ്ടമി’ എന്ന കവിതയുടെ ആധുനിക കാലത്തെ സിനിമാറ്റിക് ആവിഷ്കാരമാണ് ഈ ചിത്രം. പ്രശസ്ത സംവിധായകൻ ജിയോ ബേബിയാണ് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നത്. അദ്ദേഹത്തിന്റെ സാന്നിധ്യം ഈ സിനിമയ്ക്ക് ഒരുContinue Reading