തഗ് ലൈഫ്. ഇപ്പോഴിതാ ചിത്രം ഒടിടിയിലെത്തിയിരിക്കുകയാണ്.

alternatetext

ബോക്സോഫീസില്‍ വൻ പരാജയമായി മാറിയ ചിത്രമാണ് മണിരത്നം- കമല്‍ ഹാസൻ കൂട്ടുകെട്ടിലെത്തിയ തഗ് ലൈഫ്. ഇപ്പോഴിതാ ചിത്രം ഒടിടിയിലെത്തിയിരിക്കുകയാണ്.

alternatetext

ജൂലൈ മൂന്ന് മുതല്‍ നെറ്റ്ഫ്ലിക്സിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിച്ചു. തമിഴിന് പുറമെ ഹിന്ദി, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളിലും ചിത്രം കാണാനാകും.

സിനിമ പരാജയമായതോടെയാണ് മുന്‍പ് നിശ്ചയിച്ചിരുന്ന തീയതിക്കും മുൻപായി ഒടിടിയില്‍ റിലീസ് ചെയ്തത്. ജൂണ്‍ 5ന് തിയറ്ററുകളിലെത്തിയ ചിത്രം ഇന്ത്യയില്‍ നിന്ന് ആകെ നേടിയത് 45.52 കോടിയാണ്.

അതേസമയം ‘തഗ് ലൈഫിന്റെ’ ഇതുവരെയുള്ള ആഗോള കളക്ഷൻ 90 കോടിയാണ്. കമല്‍ ഹാസന്റെയും മണിരത്നത്തിന്റെയും സമീപകാല ചിത്രങ്ങളുമായി താരതമ്യപ്പെടുത്തുമ്ബോള്‍ ‘തഗ് ലൈഫ്’ വളരെ മോശം പ്രകടനമാണ് കാഴ്ചവച്ചത്.

‘ഇന്ത്യൻ 2’വിന്റെ കളക്ഷനടുത്ത് പോലും തഗ് ലൈഫ് എത്തിയിട്ടില്ല എന്നതാണ് മറ്റൊരു കാര്യം. ഏകദേശം 300 കോടി മുടക്കിയ ‘തഗ് ലൈഫിന്’ 100 കോടി ക്ലബ്ബില്‍ പോലും ഇടംപിടിക്കാനായിട്ടില്ലജോജു ജോർജ്, തൃഷ, അഭിരാമി, ഐശ്വര്യ ലക്ഷ്മി, നാസർ, അശോക് സെല്‍വന്‍, അലി ഫസല്‍, ജിഷു സെന്‍ഗുപ്ത, സാന്യ മല്‍ഹോത്ര തുടങ്ങിയവരാണ് സിനിമയിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. രാജ്കമല്‍ ഫിലിംസ് ഇന്റർനാഷ്ണല്‍, മദ്രാസ് ടാക്കീസ് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമാണം.