ഈ പെരുന്നാള്‍ മലയാളത്തിന് തന്നെ, ബോക്സ് ഓഫീസില്‍ വിളയാടി ഖുറേഷി അബ്രാം
ഖുറേഷി അബ്രാമായി മോഹൻലാല്‍ തിരിച്ചെത്താൻ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ ആവേശത്തിന്റെ കൊടുമുടിയിലാണ് ആരാധകർ. സോഷ്യല്‍ മീഡിയയിലടക്കം എമ്ബുരാനെ കുറിച്ചുള്ള ചർച്ചകളാണ് നിറയുന്നത്. എമ്ബുരാനൊപ്പം വിക്രമിന്റെ ‘വീര ധീര സൂരൻ,’ സല്‍മാൻ ഖാന്റെ ‘സിക്കന്ദർ’ എന്നീ ചിത്രങ്ങളും വാരാന്ത്യം തിയേറ്ററുകളിലെത്തും. തമിഴിലും ഹിന്ദിയില്‍ നിന്നും കടുത്ത മത്സരം നേരിടുമ്ബോഴും എമ്ബുരാൻ അഡ്വാൻസ് ബുക്കിങ് റെക്കോർഡുകള്‍ തകർത്തെറിയുകയാണ്. ലോകമെമ്ബാടുമായി 50 കോടി രൂപയാണ് റിലീസിനു മുൻപ് തന്നെ ചിത്രം കളക്ഷനായി നേടിയത്.Continue Reading











