‘ജനനായകൻ’ റിലീസ് തീയ്യതി പ്രഖ്യാപിച്ചു ; ആഘോഷമാക്കാൻ ആരാധകര്‍
വിജയ്‌യുടെ അവസാന ചിത്രമെന്ന പ്രത്യേകതയോടെ എത്തുന്ന ‘ജനനായകൻ’ എന്ന ചിത്രത്തിന്റെ റിലീസ് തീയ്യതി പ്രഖ്യാപിച്ചു. ചിത്രം അടുത്തവര്‍ഷം ജനുവരി 9-ന് തിയേറ്ററുകളിലെത്തും. പൊങ്കല്‍ റിലീസായി പ്രദര്‍ശനത്തിനെത്തുന്ന വിവരം നിർമ്മാതാക്കളായ കെവിഎന്‍ പ്രൊഡക്ഷന്‍സാണ് പുറത്തുവിട്ടത്. ഈ വര്‍ഷം ഒക്ടോബറില്‍ ചിത്രം പ്രദര്‍ശനത്തിനെത്തുമെന്നായിരുന്നു ആദ്യം പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ 2026 ജനുവരിയില്‍ ചിത്രം പ്രദര്‍ശനത്തിനെത്തുമെന്ന് കെവിഎന്‍ പ്രൊഡക്ഷന്‍സ് സാമൂഹികമാധ്യമങ്ങളിലൂടെ അറിയിക്കുകയായിരുന്നു. ഇതോടനുബന്ധിച്ചുള്ള പോസ്റ്ററും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടുണ്ട്. എച്ച്. വിനോദ് ആണ് ജനനായകൻ സംവിധാനംContinue Reading











