alternatetext

ഒരാഴ്ചക്കുള്ളിൽ UK ബോക്സോഫിസിൽ 10കോടിയും കടന്ന് ജയിലർ കുതിക്കുന്നു. 12 A സർട്ടിഫിക്കറ്റ് പതിപ്പ് ഓഗസ്റ്റ് 18മുതൽ

ഒരാഴ്ചക്കുള്ളിൽ UK ബോക്സോഫിസിൽ 10കോടിയും കടന്ന് ജയിലർ കുതിക്കുന്നു. 12 A സർട്ടിഫിക്കറ്റ് പതിപ്പ് ഓഗസ്റ്റ് 18മുതൽ
alternatetext
alternatetext

ഗസ്റ്റ് 10ന് റിലീസ് ചെയ്ത ചിത്രം 15 A സെൻസർ സർട്ടിഫിക്കറ്റ് ആയതിനാൽ യുകെയിൽ കുട്ടികൾക്കൊപ്പം ഫാമിലിക്ക് സിനിമ കാണാൻ സാധിച്ചിരുന്നില്ല. ഇക്കാര്യം ശ്രദ്ധിക്കാതെ തിയേറ്ററിൽ എത്തിയ ഒരുപാട് ഫാമിലികൾ സിനിമാ കാണാതെ തിരികെ പോരേണ്ടി വന്നു. ഈ കാരണത്താൽ ഈ ആഴ്ച മുതൽ റീ സെൻസർ ചെയ്ത ചിത്രം 12 A സർട്ടിഫിക്കറ്റ് നൽകിയിട്ടുണ്ട്. ഇക്കാരണത്താൽ രക്ഷിതാക്കൾക്കൊപ്പം കുട്ടികൾക്കും സിനിമ കാണാൻ സാധിക്കും.

alternatetext

ചിത്രം യുകെ ബോക്സ് ഓഫീസിൽ ഏറ്റവും ഉയരത്തിൽ എത്തുകയാണ്. കമലഹാസിന്റെ വിക്രം, വിജയിയുടെ വാരിസ്, മലയാളത്തിന്റെ 2018 എല്ലാം യുകെ ലൈഫ് ടൈം കളക്ഷൻ ചിത്രം മറികടന്നതായും റിപ്പോർട്ട് ഉണ്ട്. ഏഴു ദിവസം കൊണ്ട് വൺ മില്യൺ പൗണ്ട്സ് (10.05 കോടി രൂപ) നേടിയതായും റിപ്പോർട്ടുണ്ട്. പൊന്നിൻ സെൽവൻ Part 1 ബോക്സ് ഓഫീസ് കളക്ഷന്റെ തൊട്ടുപിന്നെ നിൽക്കുന്നു. രണ്ടാം വാരത്തിൽ എത്തുമ്പോൾ ചിത്രം ഒന്നാമത് എത്തുമെന്ന് കരുതാം.

ജയിലറിന്റെ വൻവിജയം മറ്റു തെന്നിന്ത്യൻ ചിത്രങ്ങൾക്കും ഗുണകരമാവുകയാണ്. ദുൽഖർ സൽമാന്റെ കിംഗ് ഓഫ് കൊത്ത ജയിലർ പോലെതന്നെ യുകെയിൽ ഒട്ടുമിക്ക ലൊക്കേഷനിലും ബുക്കിംഗ് തുടങ്ങി.

മികച്ച അഭിപ്രായം വന്നാൽ ഒരുപക്ഷേ ജയിലറിന്റെ കളക്ഷൻ വരെ മറി കടക്കാനാവും.

മലയാളത്തിന്റെ ഏറ്റവും പ്രതീക്ഷയുള്ള മലൈക്കോട്ടേ വാലിബന്റെ റിലീസ് ഡേറ്റ് പുറത്തുവിട്ടതിനാൽ 2023 ഡിസംബർ 21 ആം തീയതി ഫാൻസ് ഷോ അടക്കം പ്ലാൻ ചെയ്യുകയാണ് യുകെയിലെ മോഹൻലാൽ ആരാധകർ.

ജയിലറിന്റെ യുകെയിലെ ഗംഭീര കളക്ഷനോട് ഇന്ത്യൻ സിനിമയ്ക്ക് ജിസിസി പോലെ ഒരു മികച്ച വിപണി തുറന്നു കിട്ടി എന്ന് കരുതാം.ലോകമെമ്പാടുമായി 500 കോടി കളക്ഷൻലേക്ക് കുതിക്കുന്ന സിനിമ ആദ്യമായി ആയിരം കൂടി നേടുന്ന തമിഴ് സിനിമയായി മാറും എന്ന് തന്നെ ഉറപ്പിക്കാം.