തമന്നയും ഡയാന പെന്റിയുമായി സീരിസ് ഡൂ യു വാന്ന പാര്‍ട്ണര്‍

alternatetext

സണ്‍ ഗ്ളാസ് ധരിച്ച്‌ ഉന്മേഷഭരിതരായി തമന്ന ഭാട്ടിയയും ഡയാന പെന്റിയും. സെപ്തംബർ 12ന് ആമസോണ്‍ പ്രൈം വീഡിയോയില്‍ സ്ട്രീമിംഗ് ആരംഭിക്കുന്ന ഡൂ യു വാന്ന പാർട്ണർ എന്ന വെബ് സീരിസ് കോമഡി ഡ്രാമ ആണ്.

alternatetext

അർചിത് കുമാർ, കോളിൻ ഡാ കുൻ എന്നിവർ ചേർന്ന് സംവിധാനം ചെയ്യുന്ന സീരിസ് ധർമ്മാറ്റിക് എന്റർടെയ്ൻമെന്റിന്റെ ബാനറില്‍ കരണ്‍ ജോഹർ, അപൂർവ മേത്ത, അഡാർ പൂനവല്ല എന്നിവർ ചേർന്നാണ് നിർമ്മാണം.

നകുല്‍ മേത്ത, ജാവേദ് ജാഫെമി, ശ്വേത തിവാരി, സൂഫി മോട്ടിവാല, നീരജ് കബി, രണ്‍വിജയ് സിംഹ എന്നിവരാണ് മറ്റു താരങ്ങള്‍. അർച്ചിത് കുനാനും സോമെൻ മിശ്രയും എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ, ഹിന്ദിയില്‍ തമന്ന അഭിനയിക്കുന്ന മൂന്നാമത്തെ സീരിസാണിത്. ശിഖ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്.