ശ്രീ അയ്യപ്പൻ’ ;ടൈറ്റില്‍ ലോഞ്ച് നിര്‍വ്വഹിച്ചു
വിഷ്ണു വെഞ്ഞാറമൂട് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ശ്രീ അയ്യപ്പൻ എന്ന ചിത്രത്തിൻ്റെ ടൈറ്റില്‍ ലോഞ്ച് പ്രശസ്ത നടി മല്ലികാസുകുമാരൻ നിർവ്വഹിച്ചു. നവംബർ മൂന്ന് തിങ്കളാഴ്ച തിരുവനന്തപരത്ത് പാളയം സത്യൻ സ്മാരക ഹാളില്‍ നടന്ന ചടങ്ങിലൂടെയാണ് ഈ ചടങ്ങ് അരങ്ങേറിയത്. മല്ലികാസുകുമാരൻ്റെ ജന്മദിനവും കൂടിയായിരുന്നതിനാല്‍ ചിത്രത്തിൻ്റെ അണിയറ പ്രവർത്തകർ കേക്കുമുറിച്ച് ജന്മദിനാശംസകള്‍ നേരുകയും ചെയ്തത് ചടങ്ങില്‍ ഏറെ കൗതുകമായി. ചിത്രത്തിൻ്റെ അഭിനേതാക്കളും, അണിയറ പ്രവർത്തകരും, ബന്ധുമിത്രാദികളും ചടങ്ങില്‍ പങ്കുകൊണ്ടു. അനീഷ്Continue Reading











