തെലുങ്കില്‍ ഞെട്ടിക്കാൻ വീണ്ടും ദുല്‍ഖർ ദുല്‍ഖർ സല്‍മാൻ നായകനായ തെലുങ്ക് ചിത്രം ആകാശം ലോ ഒക താരയുടെ ആദ്യ ദൃശ്യങ്ങള്‍ പുറത്ത്. ഒരു ഇളം കാറ്റുപോലെ തലോടുന്ന സിനിമ എന്ന അടിക്കുറിപ്പോടെയാണ് സമൂഹമാദ്ധ്യമങ്ങളില്‍ ഫസ്റ്റ് ഗ്ളിംസ് വന്നത്. മഹാനടി, സീതാരാമം, ലക്കി ഭാസ്‌കർ തുടങ്ങിയ ചിത്രങ്ങളിലൂടെ തെലുങ്കില്‍ തിളങ്ങുന്ന ദുല്‍ഖർ വലിയ ആരാധവൃന്ദവും ജനപ്രീതിയും നേടിയെടുത്തിട്ടുണ്ട്. പവൻ സാദിനേനി സംവിധാനം ചെയ്യുന്ന ചിത്രം തെലുങ്കിലെ പ്രശസ്ത നിർമ്മാണ കമ്ബനികളായ ഗീതContinue Reading

ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തുന്ന ‘കാന്ത’യുടെ ടീസര്‍ പുറത്ത് യു ട്യൂബില്‍ വന്‍ ഹിറ്റ്. ഒരു ദിവസം കൊണ്ട് 5 മില്യണ്‍ ആളുകളാണ് ടീസര്‍ കണ്ടത്. ദുല്‍ഖര്‍ സല്‍മാന്റെ ജന്മദിനം പ്രമാണിച്ചാണ് അണിയറ പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം ടീസര്‍ റിലീസ് ചെയ്തത്. സെല്‍വമണി സെല്‍വരാജ് രചിച്ചു സംവിധാനം ചെയ്ത ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ദുല്‍ഖര്‍ സല്‍മാന്‍റെ ഉടമസ്ഥതയിലുള്ള വേഫേറര്‍ ഫിലിംസ്, റാണ ദഗ്ഗുബതിയുടെ ഉടമസ്ഥതയിലുള്ള സ്പിരിറ്റ് മീഡിയ എന്നിവര്‍ ചേര്‍ന്നാണ്. ദുല്‍ഖര്‍ സല്‍മാന്‍,Continue Reading

പതിറ്റാണ്ടുകളോളം ടാറ്റ ഗ്രൂപ്പിനെ നയിക്കുകയും ജീവനക്കാരുടെ ക്ഷേമത്തിനും നൂതനാശയങ്ങള്‍ക്കും വേണ്ടി നിലകൊള്ളുകയും ചെയ്ത വ്യവസായ പ്രമുഖനാണ് ഭാരതരത്ന ജേതാവായ ജെ.ആർ.ഡി. ടാറ്റ. ആധുനിക ഇന്ത്യൻ വ്യവസായത്തെ രൂപപ്പെടുത്തുന്നതില്‍ നിർണായക പങ്ക് വഹിച്ച അദ്ദേഹം തന്റെ ദീർഘവീക്ഷണം, സത്യസന്ധത, രാഷ്ട്രനിർമ്മാണ ശ്രമങ്ങള്‍ എന്നിവയുടെ പേരിലെല്ലാം ഇന്നും ഓർമിക്കപ്പെടുന്നു. വരാനിരിക്കുന്ന ‘മെയ്ഡ് ഇൻ ഇന്ത്യ – എ ടൈറ്റൻ സ്റ്റോറി’ എന്ന വെബ് സീരീസില്‍ ജെ.ആർ.ഡി. ടാറ്റയായി എത്തുകയാണ് മുതിർന്ന നടൻ നസീറുദ്ദീൻContinue Reading

ഐതിഹ്യങ്ങളും എഡ്ജ് ഓഫ് ദ സീറ്റ് ത്രില്ലിങ് നിമിഷങ്ങളുമൊക്കെയായി റിലീസിനൊരുങ്ങുന്ന പ്രഭാസിൻറെ ഹൊറർ ഫാൻറസി ത്രില്ലർ ‘രാജാസാബി’ലെ സഞ്ജയ് ദത്തിൻറെ ഞെട്ടിക്കുന്ന ലുക്ക് പുറത്തുവിട്ട് അണിയറപ്രവർത്തകർ. ഇടതൂർന്ന, നരകയറിയ മുടിയിഴകളും ദുരൂഹത നിഴലിക്കുന്ന കണ്ണുകളുമായി നില്‍ക്കുന്ന സഞ്ജയ് ദത്തിൻറെ പോസ്റ്ററാണ് അദ്ദേഹത്തിന് ജന്മദിന സമ്മാനമായി അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. ടി.ജി. വിശ്വപ്രസാദ് നിർമ്മിച്ച്‌ മാരുതി സംവിധാനം ചെയ്യുന്ന ചിത്രം ഡിസംബർ അഞ്ചിനാണ് വേള്‍ഡ് വൈഡ് റിലീസിനായി ഒരുങ്ങുന്നത്. ‘ഞങ്ങളുടെ പവർഹൗസ്, വേഴ്സറ്റൈല്‍Continue Reading

പാലക്കാടിന്‍റെ വ്യത്യസ്തമായൊരു കഥയുമായി എത്തുകയാണ് രാജഗർജനം എന്ന ചിത്രം. പിക്ച്ചർ ഫെർഫെക്റ്റ് ഫിലിം കമ്ബനി അവതരിപ്പിക്കുന്ന ഈ ചിത്രം ആർ.കെ.പള്ളത്ത് സംവിധാനം ചെയ്യുന്നു. കഥ, തിരക്കഥ, സംഭാഷണം അയ്മനം സാജൻ. പുലമന്തോള്‍ കുരുവമ്ബലം മനയില്‍ചിത്രത്തിലെ ചില പ്രധാന രംഗങ്ങള്‍ ചിത്രീകരിച്ചു. തുടർന്നുള്ള ചിത്രീകരണം ഒറ്റ ഷെഡ്യൂളില്‍ ചിങ്ങമാസത്തില്‍ പൂർത്തീകരിക്കും. പാലക്കാടിന്‍റെ ചൂരും, ചൂടുമുള്ള കഥ, പുതിയൊരു അവതരണത്തോടെ, പുതുമയോടെ അവതരിപ്പിക്കുകയാണ് ചിത്രം. പാലക്കാടൻ ഭാഷ സംസാരിക്കുന്ന ചിത്രത്തില്‍ പ്രമുഖ താരങ്ങള്‍ക്കൊപ്പംContinue Reading

പ്രദീപ് രംഗനാഥൻ നായകനായി വിഘ്‌നേഷ് ശിവൻ സംവിധാനം ചെയ്യുന്ന ലവ് ഇൻഷ്വറൻസ് കമ്ബനി റിലീസ് അടുത്ത വർഷത്തേക്ക് മാറ്റി. സെപ്തംബർ 18ന് റിലീസ് ചെയ്യാനായിരുന്നു തീരുമാനം. എന്നാല്‍ വാലന്റെൻസ് ദിനമായ ഫെബ്രുവരി 14ന് റിലീസ് ചെയ്യാനാണ് ഒരുങ്ങുന്നത്. വിഘ്‌നേഷ് ശിവന്റെ പിറന്നാളും അന്നാണ്. തമിഴ്, മലയാളം, തെലുങ്ക്, കന്നട ഭാഷകളില്‍ റിലീസ് ചെയ്യുന്ന ചിത്രം ഫാന്റസി റൊമാന്റിക് കോമഡി ആണ്. കൃതി ഷെട്ടിയാണ് നായിക. എസ്.ജെ. സൂര്യ, സീമാൻ, ഗൗരിContinue Reading

രജനികാന്ത് നായകനായി നെല്‍സൻ സംവിധാനം ചെയ്യുന്ന ജയിലർ 2 തുടർ ചിത്രീകരണം വീണ്ടും അട്ടപ്പാടിയില്‍. രജനികാന്ത് ഉള്‍പ്പെടുന്ന താരങ്ങള്‍ ചിത്രീകരണത്തിന് എത്തും. സെറ്റ് വർക്ക് ജോലികള്‍ പുരോഗമിക്കുന്നു. ജയിലർ 2 ന്റെ ചിത്രീകരണത്തില്‍ മോഹൻലാല്‍ ഇതുവരെ പങ്കെടുത്തിട്ടില്ല. മോഹൻലാലിന്റെ ഡേറ്റിന്റെ കാര്യത്തില്‍ ഉടൻ തീരുമാനമാകും. അട്ടപ്പാടിയിലെ പുതിയ ഷെഡ്യൂളില്‍ മോഹൻലാല്‍ പങ്കെടുക്കും എന്നാണ് വിവരം. മാർച്ചില്‍ ആയിരുന്നു ജയിലർ 2 ആദ്യഘട്ട ചിത്രീകരണം. ജയിലർ 2 ലും നൃത്തരംഗത്ത് തമന്നContinue Reading

കില്ലർ ഫസ്റ്റ് ലുക്ക് എസ്.ജെ സൂര്യ സംവിധാനം ചെയ്യുന്ന കില്ലർ” എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്. എസ്.ജെ സൂര്യ പ്രധാന വേഷത്തിലെത്തി കഥയും തിരക്കഥയും സംഭാഷണവും നിർവഹിക്കുന്ന ചിത്രത്തിന് വണ്‍ ഫോർ ലവ്, വണ്‍ ഓണ്‍ എ മിഷൻ’ എന്നാണ് ടാഗ് ലൈൻ . പ്രീതി അസ്രാനി ആണ് നായിക. ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനും എസ് .ജെ സൂര്യയുടെ നിർമാണ കമ്ബനിയായ എയ്ഞ്ചല്‍ സ്റ്റുഡിയോസുംContinue Reading

തിരുവനന്തപുരം: ജെ.സി. ഡാനിയേല്‍ ഫൗണ്ടേഷന്റെ 16-ാമത് ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. ഫാസില്‍മുഹമ്മദ് സംവിധാനംചെയ്ത ഫെമിനിച്ചി ഫാത്തിമയാണ് മികച്ച ചിത്രം. ചിദംബരമാണ് മികച്ച സംവിധായകൻ(മഞ്ഞുമ്മല്‍ ബോയ്സ്). ആസിഫ് അലിയാണ് മികച്ച നടൻ. ചിന്നു ചാന്ദ്നി മികച്ച നടി. മികച്ച ഗായകൻ വേടൻ(മഞ്ഞുമ്മല്‍ ബോയ്സ്, കൊണ്ടല്‍). സംവിധായകൻ ആർ. ശരത് ചെയർമാനും വിനു എബ്രഹാം, ഉണ്ണി പ്രണവ്, വി.സി. ജോസഫ് എന്നിവർ അംഗങ്ങളുമായ സമിതിയാണ് പുരസ്കാരം നിർണയിച്ചത്. കിഷ്കിന്ധാകാണ്ഡമാണ് രണ്ടാമത്തെ സിനിമ. ഏറ്റവും നല്ലContinue Reading

ലുക്ക്മാൻ, ധ്യാൻ ശ്രീനിവാസൻ എന്നിവർ പ്രധാന താരങ്ങള്‍ ആയി എത്തുന്ന ‘ വള ‘ എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് കഴിഞ്ഞ ദിവസമാണ് സമൂഹമാധ്യമങ്ങളില്‍ വൈറല്‍ ആയത്. പോസ്റ്ററിനൊപ്പം ട്രെൻ്റ് ആയത് ആ പോസ്റ്റർ രൂപപ്പെടുത്തിയ രീതി കൂടി ആയിരുന്നു. പൂർണമായും AI സഹായത്തോടെ രൂപപ്പെടുത്തിയ കഥാപാത്ര ചിത്രങ്ങള്‍ കൂട്ടിയിണക്കി ഒരുക്കിയ പോസ്റ്റർ, ഒരു പക്ഷെ മലയാളത്തിലെ തന്നെ ഇത്തരത്തില്‍ പുറത്തിറങ്ങിയ ആദ്യ പോസ്റ്റർ ആയിരിക്കുമെന്ന് സിനിമയുടെ പോസ്റ്റർ ഡിസൈനേഴ്സ്Continue Reading