തൃശൂര്‍: കഴിഞ്ഞവര്‍ഷത്തെ കേരള സംസ്‌ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ പ്രഖ്യാപിച്ചു. ‘ഭ്രമയുഗം’ എന്ന ചിത്രത്തിലെ പ്രകടനത്തിന്‌ മമ്മൂട്ടിയെ മികച്ച നടനായി തെരഞ്ഞെടുത്തു. മികച്ച നടി ഷംല ഹംസ (ചിത്രം- ‘ഫെമിനിച്ചി ഫാത്തിമ’). ഇരുവര്‍ക്കും ഒരുലക്ഷം രൂപയും ശില്‍പവും പ്രശസ്‌തിപത്രവും സമ്മാനിക്കും. മികച്ച ചിത്രം, സംവിധായകന്‍ എന്നിവ ഉള്‍പ്പെടെ ‘മഞ്ഞുമ്മല്‍ ബോയ്‌സ്‌’ 10 പുരസ്‌കാരങ്ങള്‍ സ്വന്തമാക്കി. ചിദംബരമാണ്‌ മികച്ച സംവിധായകന്‍.സൗബിന്‍ ഷാഹിര്‍, ബാബു ഷാഹിര്‍, ഷോണ്‍ ആന്റണിContinue Reading

ഒരിക്കല്‍ പ്രേക്ഷകരുടെ ഹൃദയത്തിലേക്ക് കടന്ന ആമിയും, രവിശങ്കറും, ടെന്നീസും, നിരഞ്ജനും, മോനായിയും 27 വർഷങ്ങള്‍ക്ക് ശേഷം വീണ്ടും ഒരുമിക്കുന്നു.കാലത്തിന്റെ മഞ്ഞില്‍ മങ്ങിയ ആ ഓർമ്മകളെ വീണ്ടും ജീവിപ്പിക്കാൻ, സമ്മർ ഇൻ ബത്‌ലഹേം പുതിയ തലമുറയ്ക്കായി അതിന്റെ മായാജാലം പുനർസൃഷ്ടിക്കുന്നു.1998ല്‍ പുറത്തിറങ്ങിയ ഈ ചിത്രം മലയാള സിനിമയുടെ എമോഷണല്‍ എവർഗ്രീൻ ക്ളാസിക്കാണ്. സിബി മലയില്‍ – രഞ്ജിത്ത് കൂട്ടുകെട്ടിലെ ചിത്രം ഗംഭീരമായ റീ റിലീസിന് തയ്യാറെടുത്തത്തിൻ്റെ ഔദ്യോഗിക പോസ്റ്റർ പുറത്തുവന്നു. രഞ്ജിത്തിന്റെContinue Reading

മണിരത്നം സംവിധാനം ചെയ്ത സൂപ്പർ ഹിറ്റ് കമല്‍ഹാസൻ ചിത്രം ‘നായകൻ’ റീ റിലീസിനൊരുങ്ങുന്നു. കമല്‍ ഹാസന്റെ 71-ാം ജന്മദിനത്തോടമുബന്ധിച്ചാണ് റീ റിലീസ്. ശരണ്യ, നാസർ, ജനഗരാജ് തുടങ്ങിയവർ പ്രധാന വേഷത്തില്‍ അഭിനയിച്ച ചിത്രം നവംബർ ആറിന് വീണ്ടും റിലീസ് ചെയ്യും. നവംബർ ഏഴിനാണ് താരത്തിന്‍റെ പിറന്നാള്‍. 38 വർഷത്തിനുശേഷമാണ് ചിത്രം വീണ്ടും പ്രദർശനത്തിനെത്തുന്നു. ചിത്രം 4കെയിലാണ് പ്രദര്‍ശിപ്പിക്കുക. രഞ്ജിത്ത് മോഹൻ ഫിലിംസ് ആണ് ‘നായകൻ’ കേരളത്തില്‍ വിതരണത്തിന് എത്തിക്കുന്നത്. 1987ല്‍Continue Reading

സംവിധാനം ജിത്തു മാധവൻ ചിത്രീകരണം ഡിസംബറില്‍ സൂര്യ നായകനായി ജിത്തു മാധവൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ നസ്ളിൻ തമിഴ് അരങ്ങേറ്റത്തിന്. അജിത്ത് നായകനായ ഗുഡ് ബാഡ് അഗ്ലിയിലൂടെ തമിഴ് അരങ്ങേറ്റം നടത്താൻ ഒരുങ്ങിയ നസ്ലിൻ ഡേറ്റ് ക്ലാഷിനെ തുടർന്ന് പിൻമാറുകയായിരുന്നു. ആവേശം സിനിമയിലെ രംഗണ്ണൻ എന്ന കഥാപാത്രമായി സൂര്യ ചിത്രത്തില്‍ ഫഹദ് ഫാസില്‍ എത്തും എന്നാണ് വിവരം. നസ്റിയ നസിം ആണ് സൂര്യയുടെ നായിക. പൊലീസ് വേഷത്തില്‍ ആണ് സൂര്യContinue Reading

മോഹൻലാലിനെ നായകനാക്കി മേജർ രവി രചനയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രത്തിന് പഹല്‍ഗാം ഓപ്പറേഷൻ സിന്ദൂർ 2025 എന്ന് പേരിട്ടു. 1971 ബിയോണ്ട് ബോർഡേഴ്സിന് ശേഷം മോഹൻലാലും മേജർ രവിയും വീണ്ടും ഒരുമിക്കുകയാണ്. മോഹൻലാല്‍ ചിത്രങ്ങളിലെ ഐക്കണിക്ക് ക്യാരക്ടറായ മേജർ മഹാദേവന്റെ തിരിച്ച്‌ വരവാണ് ചിത്രത്തിന്റെ സവിശേഷതകളിലൊന്ന് . പഹല്‍ഗാം ഭീകരാക്രമണത്തിന്റെയും ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂറിന്റെയും പശ്ചാത്തലത്തിലൊരുക്കുന്ന ചിത്രത്തിന്റെ തിരക്കഥയുടെ ഫസ്റ്റ് ഡ്രാഫ്റ്റ് മേജർരവി പൂർത്തിയാക്കി . തൊടുപുഴയില്‍ ദൃശ്യം 3യുടെContinue Reading

ജനപ്രിയ നായകൻ ദിലീപിനെ നായകനാക്കി, ശ്രീ ഗോകുലം മൂവീസിൻ്റെ ബാനറില്‍ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ‘ഭ.ഭ.ബ’ യുടെ ആഗോള റിലീസ് തീയതി പുറത്ത്. ധനഞ്ജയ് ശങ്കർ എന്ന നവാഗതൻ സംവിധാനം ചെയ്ത ചിത്രം 2025 ഡിസംബർ 18 നാണ് ചിത്രം ആഗോള റിലീസായി എത്തുക. ദിലീപിൻ്റെ ജന്മദിനം പ്രമാണിച്ചാണ് ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചത്. വളരെ സ്റ്റൈലിഷായി, കുടുംബ പ്രേക്ഷകർ ഇഷ്ടപെടുന്ന വിന്റേജ് ലുക്കിലാണ് ദിലീപിനെ ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.Continue Reading

ആന്റണി വർഗീസും മലയാളിയും ദേശീയ അവാർഡ് ജേതാവുമായ തെന്നിന്ത്യൻ നായികതാരം കീർത്തി സുരേഷും ആദ്യമായി ഒരു ചിത്രത്തിനായി ഒന്നിക്കുന്നു. ഋഷി ശിവകുമാർ സംവിധാനം ചെയ്യുന്ന ഈ ചിത്രം നിർമ്മിക്കുന്നത് ഫസ്റ്റ് പേജ് പ്രൊഡക്ഷൻസ്, എ വി എ പ്രൊഡക്ഷൻസ്, മാർഗ എന്റെർറ്റൈനെർസ് എന്നിവയുടെ ബാനറില്‍ മോനു പഴേടത്ത്, എ വി അനൂപ്, നോവല്‍ വിന്ധ്യൻ, സിമ്മി രാജീവൻ എന്നിവർ ചേർന്നാണ്. ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ വൈകാതെ പുറത്തു വരും. പ്രോജക്‌ട്Continue Reading

മലയാളം സിനിമാ മേഖലയില്‍ ഇരുപത് വർഷത്തോളമായി പ്രവർത്തിക്കുന്ന മലയാളികള്‍ക്ക് ഏറ്റവും സുപരിചിതനായ നടനാണ് സുരാജ് വെഞ്ഞാറമൂട്. ഇതുവരെ നാഷണല്‍ അവാർഡും പല കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളും നേടാൻ നടന് ക‍ഴിഞ്ഞു. ഈ വര്‍ഷം പുറത്തിറങ്ങിയ വിക്രം നായകനായ തമിഴ് ചിത്രം വീര ധീര സൂരനില്‍ അദ്ദേഹം ഒരു പ്രധാന വേഷം ചെയ്തിരുന്നു. അതിനിടെയാണ് നടൻ പുതിയൊരു അപ്ഡേറ്റ് പുറത്തുവിട്ടിരിക്കുന്നത്. കന്നഡ നടൻ ശിവരാജ് കുമാറിൻ്റെ ‘ഡാഡ്’ സിനിമയിലാണ് നടൻContinue Reading

ദേശാടനപ്പക്ഷികൾ ഫിലിം പ്രൊഡക്ഷൻ കമ്പനിയുടെ ബാനറിൽ റെയിൻബോ ഗ്രൂപ്പ് നിർമ്മിക്കുന്ന ഓ പ്രേമ* എന്ന ചിത്രത്തിന്റെ ചിത്രീകരണം നിലമ്പൂരിൽ പുരോഗമിക്കുന്നു. ഡോക്ടർ സതീഷ് ബാബു കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ സംഭാഷണം ഒരുക്കിയിരിക്കുന്നത് ശ്രീകേഷ് ഹൈമാവത്, ജിത്തു ജയപാൽ എന്നിവർ ആണ്. ഡി ഒ പി ഉമേഷ് കുമാർ മാവൂർ.എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ രാധാകൃഷ്ണൻ മഞ്ചേരി, പ്രമിത കുമാരി. പ്രഷീബ് , കലാഭവൻ നാരായണൻകുട്ടി എന്നിവർ നായക വേഷത്തിൽContinue Reading

ലോകമെങ്ങും ചർച്ച ചെയ്ത ശബരിമല സ്വർണ്ണപ്പാളി സംഭവം സിനിമയാവുന്നു. നന്മ, വേനൽമരം തുടങ്ങിയ മികച്ച ചിത്രങ്ങൾ നിർമ്മിച്ച, ശശികുമാർ നാട്ടകം, എസ്.കെ.എന്റർടൈമെൻസിന്റെ ബാനറിൽ ചിത്രം നിർമ്മിക്കുന്നു. കോ. പ്രൊഡ്യൂസർ – ജയൻ എസ്.എ. കുമാരനെല്ലൂർ.പ്രമുഖ നാങ്കേതിക പ്രവർത്തകൾ അണിനിരക്കുന്ന ചിത്രത്തിൽ, പ്രമുഖ താരങ്ങളും, പുതുമുഖങ്ങളും അഭിനയിക്കും. ചിത്രത്തിന്റെ തിരക്കഥാരചന ആരംഭിച്ചു.പി.ആർ.ഒ – അയ്മനം സാജൻContinue Reading