ജീത്തു ജോസഫ് ഒരു സിനിമയുമായി വരുന്നെന്ന് കേള്‍ക്കുമ്ബോള്‍ തന്നെ ‘ദൃശ്യം 3’ ആയിരിക്കും ഏവരുടേയും മനസ്സില്‍. ഏവരും ആകാംക്ഷയോടെ കാത്തിരിക്കുന്ന ‘ദൃശ്യം 3’ക്ക് മുമ്ബേ പ്രേക്ഷകരുടെ മനസ്സില്‍ ഉദ്വേഗം നിറയ്ക്കുന്ന ഒരു പസില്‍ ഗെയിം തീർക്കാൻ എത്തുകയാണ് ആസിഫ് അലിക്കും അപർണ ബാലമുരളിക്കും ഒപ്പം ജീത്തു ജോസഫ്. ഇവർ ഒന്നിക്കുന്ന ‘മിറാഷ്’ സെപ്റ്റംബർ 19ന് വേള്‍ഡ് വൈഡ് റിലീസിനൊരുങ്ങുകയാണ്. തിരുവോണ ദിനത്തില്‍ എത്തിയിരിക്കുന്ന റിലീസ് അനൗണ്‍സ്മെന്‍റ് പോസ്റ്റർ സോഷ്യല്‍ മീഡിയയില്‍Continue Reading

കന്നട സിനിമയുടെ ചരിത്രത്തില്‍ നാഴികക്കല്ലായി മാറിയ ‘കാന്താര’ സിനിമയുടെ രണ്ടാം ഭാഗം കാന്താര ചാപ്റ്റർ 1, 2025 ഒക്ടോബർ 2ന് തിയേറ്ററുകളില്‍ എത്തും. സിനിമയുടെ കേരളത്തിലെ വിതരണ അവകാശം പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് സ്വന്തമാക്കി. ഹിറ്റ് ചാർട്ടില്‍ ഇടം നേടിയ കാന്താര, കെജിഎഫ് ചാപ്റ്റർ 2, 777 ചാർലി, സലാർ: പാർട്ട് 1 തുടങ്ങി തെലുങ്ക്, കന്നഡ, ഹിന്ദി സിനിമകള്‍ കേരളത്തില്‍ എത്തിച്ചത് പൃഥ്വിരാജ് പ്രൊഡക്ഷൻസ് തന്നെയാണ്. രാജ്യത്തെ മറ്റു ഭാഷയിലെContinue Reading

മറയൂരിലെ ചന്ദനമലമടക്കുകളില്‍ ലക്ഷണമൊത്ത ഒരു ചന്ദനമരത്തെച്ചൊല്ലി ഗുരുവും ശിഷ്യനും നടത്തുന്ന യുദ്ധത്തിൻ്റെ കഥ പറയുന്ന ചിത്രമാണ് വിലായത്ത് ബുദ്ധ.പ്രണയവും, രതിയും, പകയും സംഘർഷവുമൊക്കെ കോർത്തിണക്കിയെത്തുന്ന ഈ ചിത്രം ജയൻ നമ്ബ്യാരാണ് സംവിധാനം ചെയ്യുന്നത്. ഉർവ്വശി തീയേറ്റേഴ്സ്, എവിഎ പ്രൊഡക്ഷൻസ് ബാനറുകളില്‍ സന്ധീപ് സേനനും ഏ.വി അനൂപും ചേർന്നു നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ ടീസർ പ്രകാശനം ചെയ്തിരിക്കുന്നു. അടുത്തു തന്നെ പ്രദർശനത്തിനെത്തുന്ന ഈ ചിത്രത്തിൻ്റെ പ്രമോഷൻ്റെ ഭാഗമായിട്ടാണ് ടീസർ ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്.Continue Reading

ധ്യാൻ ശ്രീനിവാസനും ലുക്മാൻ അവറാനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ‘വള’ സെപ്റ്റംബർ 19ന് തിയേറ്ററുകളിലേക്കെത്തുന്നു. ഒരു ‘വള’ മൂലം പലരുടെ ജീവിതത്തില്‍ നേരിടേണ്ടി വരുന്ന സംഭവബഹുലമായ കാര്യങ്ങള്‍ രസകരമായി അവതരിപ്പിച്ചിരിക്കുകയാണ് ചിത്രത്തില്‍.’കഠിന കഠോരമീ അണ്ഡകടാഹം’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ മുഹാഷിനാണ് ‘വള സംവിധാനം ചെയ്തിരിക്കുന്നത്. ‘ഉണ്ട’, ‘പുഴു’ തുടങ്ങിയ ശ്രദ്ധേയമായ മമ്മൂട്ടി ചിത്രങ്ങളുടെ തിരക്കഥാകൃത്തായ ഹർഷദാണ് ‘വള’യുടെ തിരക്കഥയൊരുക്കിയിരിക്കുന്നത്. രവീണ രവി, ശീതള്‍ ജോസഫ് എന്നിവർ നായികമാരായെത്തുന്ന ചിത്രത്തില്‍ ശ്രദ്ധേയ വേഷത്തില്‍Continue Reading

ദേശീയ, അന്തർദേശീയ അവാർഡുകള്‍ക്കൊപ്പം ഒട്ടേറെ അംഗീകാരങ്ങളും നേടിയ ‘ബിരിയാണി’ എന്ന ചിത്രത്തിന് ശേഷം സജിൻ ബാബു തിരക്കഥയെഴുതി സംവിധാനം ചെയ്ത ‘തിയേറ്റർ: ദി മിത്ത് ഓഫ് റിയാലിറ്റി’ ഒക്ടോബർ 16 ന് പ്രദർശനത്തിനെത്തുന്നു. കേരളത്തിലെ മാഞ്ഞുപോകുന്ന ആചാരങ്ങളും സ്ത്രീവിശ്വാസങ്ങളും, ഐതിഹ്യവും യാഥാർഥ്യവും തമ്മിലുള്ള അതിർത്തികളും അതിലൂടെ മനുഷ്യജീവിതത്തെ ബാധിക്കുന്ന അനുഭവങ്ങളും ആഴത്തില്‍ അവതരിപ്പിക്കുന്ന ചിത്രമാണ് ‘തിയേറ്റർ’. അഞ്ജന ടാക്കീസിന്റെ ബാനറില്‍ അഞ്ജന ഫിലിപ്പ്, ഫിലിപ്പ് സക്കറിയ എന്നിവർ ചേർന്ന് നിർമ്മിച്ചContinue Reading

ഫഹദ് ഫാസിലുംകല്യാണി പ്രിയദർശനും പ്രധാന വേഷത്തിലെത്തിയ ചിത്രമാണ് ഓടും കുതിര ചാടും കുതിര. അല്‍ത്താഫ് സലിം ആണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്.ഓണം റിലീസായെത്തിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. കല്യാണ ദിവസം കുതിരപ്പുറത്തു നിന്ന് വീണ് കോമയിലായിപ്പോകുന്ന നായകനും പിന്നീട് അയാളുടെ ജീവിതത്തില്‍ സംഭവിക്കുന്ന കാര്യങ്ങളിലൂടെയുമാണ് ചിത്രം കടന്നു പോകുന്നത്. എബി മാത്യു എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ ഫഹദ് എത്തുന്നത്. നിധി എന്ന കഥാപാത്രത്തെ കല്യാണിയും അവതരിപ്പിച്ചിരിക്കുന്നുContinue Reading

നവാഗതനായ വീര സംവിധാനം ചെയ്യുന്ന ഷെയിൻ നിഗം ചിത്രം ‘ഹാല്‍’ സിനിമയിലെ ക്യാരക്ടർ പോസ്റ്റർ പുറത്ത്. ചിത്രത്തില്‍ ഡേവീസ് എന്ന കഥാപാത്രമായി എത്തുന്ന നിഷാന്ത് സാഗറിനെയാണ് പോസ്റ്ററില്‍ കാണിച്ചിരിക്കുന്നത്. പ്രണയം നിറച്ച ‘കല്യാണ ഹാല്‍…’ എന്ന ഗാനം അടുത്തിടെ ഏവരുടേയും ശ്രദ്ധ കവർന്നിരുന്നു. സെപ്റ്റംബർ 12-നാണ് സിനിമയുടെ വേള്‍ഡ് വൈഡ് റിലീസ്. ഷെയിൻ നിഗത്തിന്റെ കരിയറിലെ തന്നെ ബിഗ് ബഡ്ജറ്റ് ചിത്രമായി എത്തുന്ന ‘ഹാല്‍’ സിനിമയില്‍ സാക്ഷി വൈദ്യയാണ് നായികയായിContinue Reading

ദുല്‍ഖർ സല്‍മാൻ്റെ വേഫേറർ ഫിലിംസ് നിർമ്മിച്ച “ലോക: ചാപ്റ്റർ വണ്‍ ചന്ദ്ര” ലോകമെമ്ബാടുമുള്ള പ്രേക്ഷകർ ഹൃദയം കൊണ്ട് സ്വീകരിച്ചിരിക്കുകയാണ്. വേഫേറർ ഫിലിംസ് നിർമ്മിച്ച ഏഴാം ചിത്രമാണിത്. ലോക നിലവാരത്തില്‍ ഒരുക്കിയ ഈ മലയാള ചിത്രം കേരളത്തിൻ്റെ അതിരുകള്‍ താണ്ടി അഭിനന്ദനം നേടുമ്ബോള്‍ പ്രേക്ഷകർ കയ്യടിക്കുന്നത് ദുല്‍ഖർ സല്‍മാനും വേഫേറർ ഫിലിംസിനും കൂടിയാണ്. ഇത്രയും സങ്കേതിക പൂർണതയില്‍ ഒരു ചിത്രം നിർമ്മിക്കുക എന്നതും, സ്ത്രീ കഥാപാത്രത്തെ ചിത്രത്തിൻ്റെ കേന്ദ്രമായി നിർത്തിക്കൊണ്ട് ഇത്രയുംContinue Reading

സമൂഹത്തിലെ ചില അന്ധവിശ്വാസങ്ങളെ ഹാസ്യരൂപേണ വിമർശിക്കുന്ന സിനിമയാണ് സുധിപുരാണം. ഫാമിലി കോമഡി ജോണറിൽ ഒരുക്കിയ ചിത്രത്തിൻ്റെ ടൈറ്റിൽ സോംഗ് ലിറിക്കൽ വീഡിയോ റിലീസായി. സിനിമ സംഘടനയായ ഫെഡറേഷൻ ഓഫ് ഗ്ലോബൽ ഫിലിം മേക്കേഴ്സി (FGFM) ൻ്റെ തിരുവനന്തപുരം യൂണിറ്റാണ് സിനിമ നിർമ്മിച്ചിരിക്കുന്നത്. സിനിമ ആഗ്രഹിച്ചു നടക്കുന്ന എന്നാൽ തന്നെക്കാൾ അന്ധവിശ്വാസങ്ങളിൽ വിശ്വാസം അർപ്പിക്കുന്ന സുധീഷ് എന്ന ചെറുപ്പക്കാരൻ്റെ ജീവിതത്തിൽ ഉണ്ടാകുന്ന തമാശ നിറഞ്ഞ സംഭവങ്ങളാണ് ചിത്രത്തിൻ്റെ പ്രധാന പ്രമേയം. സുധീഷ്Continue Reading

ദുബായ് കേന്ദ്രമായി പ്രവർത്തിക്കുന്ന ഹോളി ഡ്രീംസ് പ്രൊഡക്ഷൻസിനൊപ്പം വൈബ് ക്രിയേഷൻസ് മീഡിയ എല്‍.എല്‍.പി എന്നിവരുടെ ബാനറില്‍ നിർമ്മിച്ച്‌ പുതുമുഖങ്ങളായ അനുരാജ് അലന്തട്ടില്‍, ഹെല്‍ന മാത്യൂ, വിപിൻ നാരായണൻ,രാഗേഷ് മേനോൻ,ജിജീഷ് ഗോപി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ജിജിഷ്‌ഗോപി കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘ആഹ്ലാദം’. ചിത്രത്തിൻറെ സെക്കൻ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. മലയാളത്തില്‍ വീണ്ടുമൊരു സൈക്കോ ത്രില്ലർ ഗണത്തില്‍ എത്തുന്ന ചിത്രത്തിൻ്റെ ഛായാഗ്രഹണം കലേഷ് കരുണാകർ ആണ്.Continue Reading