സിമ്ബുവും വെട്രിമാരനും ആദ്യമായി ഒന്നിക്കുന്ന ചിത്രമണ് ‘അരസൻ’. വി ക്രിയേഷൻസിന്റെ ബാനറില്‍ കലൈപ്പുലി എസ്. താണു ആണ് ചിത്രം നിർമ്മിക്കുന്നത്. ‘അസുരൻ’ എന്ന ചിത്രത്തിന് ശേഷം വെട്രിമാരൻ – കലൈപ്പുലി എസ്. താണു ടീം ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ഇപ്പോഴിതാ ചിത്രത്തിൻ്റെ ടൈറ്റില്‍ പോസ്റ്റർ എത്തിയിരിക്കുകയാണ്. ‘അരസൻ’ ചിത്രം വടചെന്നൈ യൂണിവേഴ്‌സില്‍ വരുന്ന ചിത്രമാണ്. വടചെന്നൈ രണ്ടാം ഭാഗത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്ന പ്രേക്ഷകർക്ക് അരസൻ പ്രതീക്ഷ നല്‍കുന്ന ഒന്നാണ്. ചിത്രത്തില്‍Continue Reading

തെലുങ്ക് സിനിമയുടെ മലയാളം പരിഭാഷാ വെർഷനാ‍യ മിറൈ ഒക്ടോബർ 10 മുതല്‍ ഒ.ടി.ടിയിലെത്തും. തേജ സജ്ജ നായകനായെത്തുന്ന സിനിമ ലോക രക്ഷകനാ‍യെത്തുന്ന വേദ എന്ന ഒരു അനാഥൻറെ സാഹസിക കഥയാണ് അവതരിപ്പിക്കുന്നത്. ഫാൻറസി ആക്ഷൻ അഡ്വെഞ്ചറായ സിനിമ സംവിധാനം ചെയ്തിരിക്കുന്നത് കാർത്തിക് ഗട്ടംനേനി ആണ്. 2 മണിക്കൂർ 49 മിനിട്ടാണ് സിനിമയുടെ ദൈർഘ്യം.Continue Reading

നിത്യാ മേനോൻ, രഞ്ജി പണിക്കർ, ദിലീഷ് പോത്തൻ, സിജോയ് വർഗീസ്, രോഹിണി സിദ്ധാർഥ് മേനോൻ, ബൈജു സന്തോഷ് മഞ്ജു പിള്ളൈ തുടങ്ങി നിരവധി കഥാപാത്രങ്ങല്‍ അണി നിരക്കുന്ന സിനിമയാണ് കോളാമ്ബി. ടി.കെ രാജീവ് കുമാർ ആണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. 2 മണിക്കൂർ 11 മിനിട്ടാണ് സിനിമയുടെ ദൈർഘ്യം. സൈന പ്ലേയില്‍ സിനിമ കാണാം. ചിത്രം ഈ ‌ആഴ്ച ഒ.ടി.ടിയില്‍ എത്തുമെന്നാണ് റിപ്പോർട്ട്.Continue Reading

പ്രിയദര്‍ശന്‍ ഒരുക്കുന്ന ഏറ്റവും പുതിയ ബോളിവുഡ് ചിത്രമാണ് ഹൈവാന്‍. സിനിമയില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത് അക്ഷയ് കുമാറും സെയ്ഫ് അലി ഖാനും ആണ്. ചിത്രത്തില്‍ നെഗറ്റീവ് വേഷത്തിലാണ് അക്ഷയ് കുമാര്‍ എത്തുന്നത്. ഇപ്പോഴിതാ സിനിമയിലെ അക്ഷയ് കുമാറിന്റെ ലുക്ക് പുറത്തുവിട്ടിരിക്കുകയാണ് നടന്‍. മുടി ട്രിം ചെയ്തു മീശ പിരിച്ച ലുക്കിലാണ് നടന്‍ സിനിമയില്‍ എത്തുന്നത്. ചിത്രത്തിലെ കഥാപാത്രം തന്നെ പല തരത്തില്‍ അത്ഭുതപ്പെടുത്തിയെന്നും രൂപപ്പെടുത്തിയെന്നും അക്ഷയ് കുമാര്‍ സോഷ്യല്‍ മീഡിയയില്‍Continue Reading

ആദ്യ ഗാനം പുറത്തിറങ്ങി തിങ്കളാഴ്ച നിശ്ചയം എന്ന ചിത്രത്തിലൂടെ ദേശീയ- സംസ്ഥാന പുരസ്‌കാരജേതാവായ സെന്ന ഹെഗ്‌ഡെ സംവിധാനം ചെയ്യുന്ന ‘അവിഹിത’ത്തിലെ ലിറിക്കല്‍ വീഡിയോ ഗാനം റിലീസ് ചെയ്തു. ടിറ്റോ പി തങ്കച്ചൻ എഴുതിയ വരികള്‍ക്ക് ശ്രീരാഗ് സജി സംഗീതം പകരുന്നു. സിയ ഉള്‍ ഹഖ്, ശ്രീരാഗ് സജി എന്നിവർ ആലപിച്ച ‘ അയ്യയ്യേ, നിർമ്മലേ…’എന്നാരംഭിക്കുന്ന ഗാനമാണ് പുറത്തിറങ്ങിയത്. ഉണ്ണിരാജും , രഞ്ജിത്ത് കങ്കോലും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അംബരീഷ് കളത്തറ,Continue Reading

തെലുങ്കിലും മലയാളത്തിലുമായി ഒരേ സമയം ചിത്രീകരിച്ച മോഹൻലാല്‍ ചിത്രം വൃഷഭയുടെ റിലീസ് നീട്ടി . ഒക്ടോബർ 16ന് റിലീസ് നിശ്ചയിച്ച ചിത്രത്തിന്റെ പുതിയ റിലീസ് തീയതി തീരുമാനിച്ചിട്ടില്ല. നന്ദകിഷോർ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ഫാന്റസി ആക്ഷൻ ഡ്രാമയായ വൃഷഭയില്‍ മോഹൻലാല്‍ വൃഷഭ, വിശ്വംഭര എന്നീ ഇരട്ടവേഷങ്ങളാണവതരിപ്പിക്കുന്നതെന്നാണ് വിവരം. അഞ്ച് ഭാഷകളില്‍ എത്തുന്ന ചിത്രത്തില്‍ അച്ഛനും മകനും തമ്മിലുള്ള സ്നേഹബന്ധത്തിന്റെയും പ്രതികാരത്തിന്റെയും കഥയാണ് പറയുന്നത്. തെലുങ്ക് നടൻ റോഷൻ മെകയാണ് അവതരിപ്പിക്കുന്നത്.Continue Reading

മുന്നില്‍ നിരന്നുനിന്നിരുന്ന എല്ലാ റെക്കോഡുകളും തകർത്തുകൊണ്ടുള്ള മുന്നേറ്റം തുടർന്നുകൊണ്ടിരിക്കുകയാണ് ‘ലോക’. ഇപ്പോഴിതാ കേരളത്തില്‍ നിന്നും ഏറ്റവും കൂടുതല്‍ കളക്ഷൻ നേടുന്ന സിനിമയെന്ന നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ചിത്രം. മോഹൻലാല്‍ ചിത്രമായ തുടരും സ്വന്തമാക്കിയ റെക്കോർഡാണ് ലോക ചാപ്റ്റർ 1 ചന്ദ്ര ഇപ്പോള്‍ സ്വന്തം പേരിലാക്കിയിരിക്കുന്നത്. തുടരും നേടിയ 118.9 കോടിയുടെ റെക്കോർഡാണ് ലോക പിന്നിലാക്കിയിരിക്കുന്നത്. 38 ദിവസങ്ങള്‍ക്കുള്ളിലാണ് ചിത്രം തുടരുമിനെ വീഴ്ത്തിയത്. പല റെക്കോഡുകളും ലോക സ്വന്തമാക്കിയിരുന്നുവെങ്കിലും കേരളത്തില്‍ നിന്നും മാത്രമായിContinue Reading

ഷെയ്‌ൻ നിഗത്തെ നായകനാക്കി സ്പോർട്സ് ആക്‌ഷൻ ഴോണറില്‍ എത്തിയ “ബള്‍ട്ടി” തിയറ്ററുകളില്‍ മികച്ച അഭിപ്രായങ്ങളുമായി മുന്നേറുന്നു. നവാഗതനായ ഉണ്ണി ശിവലിംഗമാണ് ചിത്രത്തിന്‍റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. എസ് ടി കെ ഫ്രെയിംസ്, ബിനു ജോർജ്ജ് അലക്സാണ്ടർ പ്രൊഡക്ഷൻസ് എന്നീ ബാനറുകളില്‍ സന്തോഷ്‌ ടി കുരുവിള, ബിനു ജോർജ്ജ് അലക്സാണ്ടർ എന്നിവരാണ് ഈ സ്പോർട്‍സ് ആക്ഷൻ ചിത്രം നിർമിച്ചത്. കബഡി കോർട്ടിലും പുറത്തും മിന്നല്‍വേഗവുമായി എതിരാളികളെ നിലംപരിശാക്കുന്ന ചെറുപ്പക്കാരുടെ ചങ്കുറപ്പിന്റെ കഥContinue Reading

നിഖില വിമല്‍, അജു വർഗീസ്, ഹക്കീം ഷാജഹാൻ, രമേശ് പിഷാരടി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഫെബിൻ സിദ്ധാർത്ഥ് സംവിധാനം ചെയ്യുന്ന പെണ്ണ് കേസ് നവംബറില്‍ പ്രദർശനത്തിനെത്തുന്നു.ബാല, ഇർഷാദ് അലി, അഖില്‍ കവലയൂർ, കുഞ്ഞികൃഷ്ണൻ മാഷ്, ശ്രീകാന്ത് വെട്ടിയാർ, ജയകൃഷ്ണൻ, പ്രവീണ്‍ രാജാ, ശിവജിത്, കിരണ്‍ പീതാംബരൻ, ഷുക്കൂർ, ധനേഷ്, ഉണ്ണി നായർ, രഞ്ജി കങ്കോല്‍, സഞ്ജു സനിച്ചൻ, അനാർക്കലി, ആമി, സന്ധ്യാ മനോജ്, അനുഷ സി., ശ്രീരേഖ തുടങ്ങിയവരാണ് മറ്റുContinue Reading

പ്രശസ്ത താരങ്ങളെ അണിനിരത്തി ഷാഹ്‌മോൻ ബി. പറേലില്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമായ വവ്വാല്‍ സിനിമയുടെ ടൈറ്റില്‍ പോസ്റ്റർ റിലീസായി.ഓണ്‍ഡിമാൻഡ്‌സ് പ്രൊഡക്ഷൻസിന്‍റെ ബാനറില്‍ നിർമിക്കുന്ന രണ്ടാമത്തെ ചിത്രമായ വവ്വാലിന്‍റെ ഛായാഗ്രഹണം മനോജ് എം.ജെ. നിർവഹിക്കുന്നു. സംഗീതം-ജോണ്‍സണ്‍ പീറ്റർ, എഡിറ്റർ-ഫാസില്‍ പി. ഷാമോൻ, പ്രൊഡക്ഷൻ ഡിസൈനർ-ജോസഫ് നെല്ലിക്കല്‍, മേക്കപ്പ്-സന്തോഷ് വെണ്‍പകല്‍, വസ്ത്രാലങ്കാരം-ഭക്തൻ മങ്ങാട്, സ്റ്റില്‍സ്-രാഹുല്‍ തങ്കച്ചൻ, പരസ്യകല-കോളിൻസ് ലിയോഫില്‍, ചീഫ് അസോസിയേറ്റ് ഡയറക്ടർ-ആഷിഖ് ദില്‍ജിത്ത്. താരനിർണയം പൂർത്തിയാകുന്ന ഈ ചിത്രത്തിന്‍റെContinue Reading